ഓഹരി വിപണി സ്ത്രീകള്‍ക്കും വഴങ്ങും

റഫീഖ് റമദാന്‍ No image

ഊഹക്കച്ചവടവും അവധിവ്യാപാരവും അരങ്ങുവാഴുന്ന വന്‍കിട രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകള്‍ കുമിളകള്‍ പോലെ തകര്‍ന്നടിയുന്നത് കണ്ട സാധാരണക്കാര്‍ ഓഹരിവിപണിയെ ആശങ്കയോടെയാണ് മുമ്പ് നോക്കിക്കണ്ടിരുന്നത്. വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്കു പിന്നിലെ കളികള്‍ മനസ്സിലാക്കാന്‍ സാധിക്കാത്തതിനാല്‍ ചതിക്കുഴികളില്‍ ചാടാതെ കരയ്ക്കിരുന്ന് അവര്‍ കളി കണ്ടു. എന്നാല്‍ ഇന്ന് കോര്‍പറേറ്റുകള്‍ പണം വാരുന്ന വഴി അവരും തിരിച്ചറിഞ്ഞിരിക്കുന്നു. വനിതകളും ഓഹരിവിപണി ട്രേഡിങ് സാധ്യതകള്‍ മനസ്സിലാക്കി സ്വന്തമായി ബിസിനസ് നടത്താനും വരുമാന മാര്‍ഗമാക്കാനും തുടങ്ങി എന്നത് വലിയൊരു മാറ്റമാണ്. എന്‍.സി.എഫ്.എം പരീക്ഷ എഴുതിയതു കൊണ്ടോ എം.ബി.എ ബിരുദം നേടിയതുകൊണ്ടോ ഓഹരിവിപണിയില്‍ തിളങ്ങാനാവണമെന്നില്ല. എന്നാല്‍ നല്ല ക്ഷമയും അവധാനതയും പ്രായോഗിക ജ്ഞാനവുമുള്ളയാള്‍ക്ക് വിപണി നഷ്ടക്കച്ചവടമാവില്ല.
കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ മുനീറ മുഹമ്മദലിക്ക് പറയാനുള്ളത് ലോങ് ടേം ഇന്‍വെസ്റ്മെന്റിലൂടെ മികച്ച നേട്ടമുണ്ടാക്കാന്‍ ഓഹരി വിപണി സഹായിക്കുമെന്നാണ്. മികച്ച മുന്‍നിര കമ്പനികളുടെ സ്റോക്കുകള്‍ താഴേക്കുവരുമ്പോള്‍ വാങ്ങിവയ്ക്കുകയാണ് ഇവരുടെ രീതി. ഇന്‍ട്രാഡേ ബിസിനസ് (ദൈനംദിന വ്യാപാരം) നടത്തരുതെന്നും അവര്‍ ഉപദേശിക്കുന്നു. ഇന്‍ട്രാഡേ ഒരു ചൂതാട്ടമാണ്. മതപരമായും അത് തെറ്റാണെന്നതില്‍ സംശയമില്ല. എന്നാല്‍ നിഷിദ്ധമല്ലാത്ത (ബാങ്ക്, മദ്യ കമ്പനികള്‍ പോലുള്ളവ അല്ലാത്ത) ഷെയറുകള്‍ വാങ്ങുക വഴി നാം അവയില്‍ ഇന്‍വെസ്റ് നടത്തുകയാണ്. കമ്പനിയുടെ ലാഭവിഹിതവും ബോണസുമെല്ലാം ഷെയറുടമ എന്ന നിലയില്‍ നമുക്കു ലഭിക്കുന്നു. സ്പ്ളിറ്റ് ആവുന്ന ഷെയറുകള്‍ പെരുകി വന്‍ ലാഭവും ലഭിക്കും. ലോങ് ടേമിലേക്ക് നല്ല ഷെയറുകളില്‍ ഇന്‍വെസ്റ് ചെയ്ത് ചുരുങ്ങിയത് മൂന്നുവര്‍ഷമെങ്കിലും കാത്തിരിക്കുന്നവര്‍ക്ക് മാന്യമായ ലാഭം ഉറപ്പാണെന്ന് മുനീറ പറയുന്നു.
‘ഭര്‍ത്താവ് മുഹമ്മദലി മുമ്പ് ഷെയര്‍ ബിസിനസില്‍ ഉണ്ടായിരുന്നു. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നടുവിലക്കണ്ടി വീട്ടില്‍ മുനീറ ഈ രംഗത്തേക്കെത്തുന്നത്. രണ്ടുവര്‍ഷമായി സ്വന്തമായി ബിസിനസ് നടത്തുന്ന മുനീറക്ക് ചെറിയൊരു സര്‍ജറി നടത്തേണ്ടിവരികയും മകന്റെ വിവാഹമാവുകയും ചെയ്തതോടെ ഇപ്പോള്‍ വിപണിയില്‍ സജീവമല്ല. മകന്റെ വിവാഹശേഷം വീണ്ടും മാര്‍ക്കറ്റിലിറങ്ങാനാണ് ഇവരുടെ പദ്ധതി. പണം വാരാമെന്ന് വ്യാമോഹിച്ചൊന്നുമല്ല രണ്ടുവര്‍ഷം മുമ്പ് മുനീറ ഓഹരി വിപണിയില്‍ കാലെടുത്തുവച്ചത്. മലബാര്‍ ഗോള്‍ഡ് ഇന്‍വെസ്ററായ ‘ഭര്‍ത്താവ് ദൈവാനുഗ്രഹത്താല്‍ നല്ല നിലയിലാണ്. മകന്‍ ഫന്‍സീം അഹമ്മദാവട്ടെ മലബാര്‍ ഗോള്‍ഡില്‍ (കോര്‍പറേറ്റ് മാര്‍ക്കറ്റിങ്) ഡയരക്ടറാണ്. കൊണ്ടോട്ടിയിലും കോഴിക്കോട്ടും ഹെഡ്ജ് ഫ്രാഞ്ചൈസികള്‍ നടത്തുന്ന കുടുംബസുഹൃത്ത് യാസര്‍ വഴിയാണ് മുഹമ്മദലി ഷെയര്‍ മാര്‍ക്കറ്റിലെത്തിയത്. 2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യം ഓഹരിവിപണിയെ നിശ്ശേഷം തളര്‍ത്തിയ സമയമായിരുന്നു അത്. മുഹമ്മദലിക്കും ചില നഷ്ടങ്ങളൊക്കെയുണ്ടായി. ആരും വിപണിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കാത്ത സമയമായിരുന്നു അത്. മുന്‍നിര സ്ക്രിപുകളെല്ലാം കൈയെത്തും ദൂരത്ത് നിസ്സാര വിലയ്ക്ക് കിട്ടുന്ന അവസ്ഥ. എന്നാല്‍ കൈ പൊള്ളിയതിനാല്‍ ആരും വീണ്ടും ഷെയര്‍ വാങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ അന്ന് വാങ്ങിക്കൂട്ടിയവരൊക്കെ ഇന്ന് കോടിപതികളാണ്. അതാണ് ഷെയര്‍ മാര്‍ക്കറ്റ്. ലോകാവസാനമെന്നു തോന്നും. പതിവിലും ഉയരത്തില്‍ പിന്നെയുമെത്തും. കയറിയും ഇറങ്ങിയും ഒരുപാട് ജീവിതങ്ങളെ മാറ്റിമറിക്കുന്ന പ്രതിഭാസം. വീടും കാറും എല്ലാം പോയി കുത്തനെ നിലംപതിക്കുന്നവരും ഒരുപാട് സൌഭാഗ്യങ്ങള്‍ നേടിയവരും ഒക്കെ ഇവിടെയുണ്ട്.
മുഹമ്മദലി ആറുമാസമേ ഷെയര്‍ ബിസിനസ് ചെയ്തുള്ളൂ. പിന്നെ ‘ഭര്‍ത്താവില്‍നിന്നു ലഭിച്ച ഉപദേശങ്ങളും മാര്‍ക്കറ്റ് വാച്ചും സി.എന്‍.ബി.സി പോലുള്ള ചാനലുകള്‍ നോക്കിയും അല്‍പമൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കി മുനീറ ബിസിനസ് തുടങ്ങി. ഇന്‍ട്രാ ഡേ ചെയ്യാതെ അവസരത്തിനായി കാത്തുനിന്ന് അങ്ങനെ. ആദ്യമൊക്കെ ചില നഷ്ടങ്ങളുണ്ടായ അനുഭവത്തില്‍ നിന്നാണ് ലോങ് ടേം ആണ് ഇന്‍ട്രാ ഡേ അല്ല നല്ലതെന്ന് മുനീറ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ റിലയന്‍സ് ഇന്റസ്ട്രീസ്, ജെ, പി അസോസിയേറ്റ്, എന്‍.എച്ച്.പി.സി തുടങ്ങി ഏതാനും മികച്ച കമ്പനികളുടെ ഷെയറുകളാണ് മുനീറയുടെ കൈയിലുള്ളത്. നിഫ്റ്റിയുടെ ഫീച്ചറുമുണ്ട്.
വിപണികാര്യത്തില്‍ ഉപദേശം നല്‍കാന്‍ പറ്റിയൊരു മരുമകനെയാണ് ഇവര്‍ക്കു ലഭിച്ചത്. കെട്ടിടനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ഫവാസാണ് മകള്‍ ഹനാന്‍ ബീവിയെ വിവാഹം ചെയ്തത്. ഷെയര്‍ മാര്‍ക്കറ്റ് അത്യാവശ്യം പഠിച്ചിട്ടുള്ള ഫവാസ് ബിസിനസ് ചെയ്യുന്നുമുണ്ട്. മുനീറക്കു വേണ്ട നിര്‍ദേശങ്ങളും നല്‍കും. ഹനാന്‍ ബീവിയും ചെറിയതോതില്‍ ഷെയര്‍ ബിസിനസ് നടത്തുന്നുണ്ട്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top