കളിക്കളത്തിലെ വിസ്മയം

നാജിയ No image

കായിക രംഗത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ പൊതുവെ പെണ്‍കുട്ടികള്‍ക്ക് ഒരു ഉള്‍വലിവാണ്. അത് പെണ്ണിന് ചേര്‍ന്നതല്ല എന്നൊരു മുന്‍വിധി അവളില്‍ കടന്നു കൂടിയിരിക്കുന്നു. ഈ രംഗത്തേക്കൊന്നെത്തിനോക്കാന്‍ പോലും മടികാണിക്കുന്നവരില്‍ മുസ്‌ലിം പെണ്‍കുട്ടികളാണേറെയും. നബി (സ)യും ആഇശ (റ)യും ഓട്ട മത്സരം നടത്തിയത് ചരിത്രത്തിലുണ്ടായിരിക്കെ അവളിലുരുണ്ടു കൂടുന്ന സ്‌പോട്ര്‍സ് മാനിയക്ക് കാരണക്കാര്‍ അവളെ രൂപപ്പെടുത്തുന്ന സമൂഹം തന്നെ എന്ന് പറയാതെ വയ്യ. ഈ സാഹചര്യത്തിലാണ് മുസ്‌ലിം പെണ്‍കുട്ടികള്‍ക്കൊരു മാതൃകയായി തിരുവനന്തപുരം ക്രന്റ്‌റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയായ ഫൗസിയ കടന്നുവരുന്നത്. ബാള്‍, ബാഡ്മിന്റന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ (B.B.F.I) നടത്തിയ ജൂനിയര്‍ നാഷനല്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ ഷിപ്പില്‍ ഫൗസിയ മൂന്നാംസ്ഥാനം നേടുകയുണ്ടായി. തിരുവനന്തപുരം അഴീക്കോട് സ്വദേശിനിയായ ഫൗസിയ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ അംഗം എച്ച്.ഷഹീര്‍ മൗലവിയുടെയും അരുവിക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപികയായിരുന്ന മഹുവായിലത്തിന്റെയും മകളാണ്.
കായിക മേഖലയില്‍ ദശവര്‍ഷങ്ങള്‍ അനുഭവ സമ്പത്തുള്ള അധ്യാപകന്‍ റഷീദാണ് ഫൗസിയയുടെ വിജയത്തിന് പിന്നില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെയാണ് അവളിലെ കായികശേഷിയെ അധ്യാപകന്‍ തിരിച്ചറിഞ്ഞത്. കേവലം ഒരു പരിശീലനം കൊണ്ട് മാത്രം തനിക്ക് ദേശീയ തലത്തില്‍ എത്താന്‍ കഴിഞ്ഞത് റഷീദ് സാറിന്റെ ചിട്ടയായ പരിശീലനവും അനുഭവ പാടവവും കൊണ്ട് മാത്രമാണെന്ന് ഫൗസിയ പറയുന്നു. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ വെച്ചു നടന്ന മത്സരത്തില്‍ നിന്ന് കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫൗസിയ പഞ്ചാബ്, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളെ പിന്നിലാക്കിയാണ് മുംബൈയില്‍ നടന്ന ദേശീയ മത്സരത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കിയത്. പൂര്‍ണമായും ഇസ്‌ലാമിക വേഷമണിഞ്ഞുകൊണ്ടാണ് ജി.ഐ.ഒ പ്രവര്‍ത്തക കൂടിയായ ഫൗസിയ കളിക്കളത്തിലിറങ്ങിയത് എന്നതാണ് അവളെ വ്യത്യസ്തയാക്കുന്നത്. പൊതുസമൂഹവും സ്ത്രീകളുടെ ഉന്നമനത്തിനായി നെട്ടോട്ടമോടുന്ന വനിതാ സംഘടനകളും നാട്ടിന്‍ പുറങ്ങളില്‍ പ്രതിഭകളെ തിരയുന്ന വാര്‍ത്താ മാധ്യമങ്ങളും മുസ്‌ലിം ഐഡന്റിറ്റി വെളിവാക്കിക്കൊണ്ടു കളിക്കളത്തിലിറങ്ങിയ ഫൗസിയയെ അവഗണിച്ചെങ്കിലും ഈ മിടുക്കി മുന്നേറുകയാണ്, ഉയരങ്ങളിലേക്ക്...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top