ലിബിയന്‍ ഇസ്‌ലാമികപ്രസഥാനത്തിന്റെ കരുത്തുറ്റ നേതാവ്

മൂസക്കുട്ടി വെട്ടിക്കാട്ടിരി No image

റബ് വസന്തങ്ങളെ തികഞ്ഞ പ്രതീക്ഷയോടെ നെഞ്ചേറ്റുന്ന കരുത്തുറ്റ ജനനായികയാണ് ലിബിയന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് ഡോ. മാജിദ അല്‍ഫലാഹ്. അറബ് ലോകത്തെങ്ങുമുള്ള ജനസഞ്ചയ ത്തോട് മാജിദക്ക് പറയാനുള്ളത് നിങ്ങള്‍ അറബ്‌വ സന്തങ്ങളുടെ കാവല്‍ക്കാരാകണമെന്നാണ്. അഭിമാന ബോധമുള്ള ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴു ന്നേല്‍പിന് തടയിടാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദുഃശ്ശക്തികളില്‍നിന്ന് അറബ് വസന്തത്തെ സംരക്ഷി ക്കാന്‍ മുന്നോട്ട്‌വരണമെന്നും വിപ്ലവത്തിന്റെ പാതയില്‍ ആവേശഭരിതരായി മുന്നേറുന്ന സ്ത്രീകളുടെ കരുത്തിനെ ആദരിക്കണമെന്നും ഡോ. മാജിദ അറബ് സമൂഹത്തെ ഉണര്‍ത്തുന്നു. രാഷ്ട്ര പുനര്‍നിര്‍മിതിയില്‍ പങ്കാളികളായി സാമൂഹ്യബാധ്യത നിറവേറ്റുവാന്‍ സ്ത്രീകളെ സഹായിക്കുകയാണ് വേണ്ടത്. അറബ് ജനതക്ക് സമൂഹത്തിലെ ഓരോ അംഗങ്ങളെയും ആവശ്യമുള്ള സമയമാണിത്. അതുകൊണ്ട് തന്റെ വീടിന്റെ കാര്യത്തില്‍ ശ്രദ്ധയുള്ളതുപോലെ രാജ്യ ത്തിന്റെയും രാജ്യനിവാസികളുടെയും മോചനത്തി നുവേണ്ടി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അറബ് ലോകത്തെ സ്ത്രീകളോട് ഡോ. മാജിദ പറയുന്നു.
ലിബിയന്‍ സ്വാതന്ത്ര്യ പോരാട്ടത്തില്‍ സമരമുഖത്ത് സജീവ സാന്നിധ്യമായിരുന്ന ഡോ. മാജിദ 2011-ല്‍ ലിബിയന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് കൂടിയാലോച നാസമിതി അംഗമായി. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ വനിതാ വിഭാഗമായ അഖവാത്തുല്‍ മുസ്‌ലിമാ ത്ത്'അധ്യക്ഷ കൂടിയാണ് അവര്‍. കഴിഞ്ഞ മാസം ഈജിപ്ത് സന്ദര്‍ശിക്കവെ ഏകാധിപതികളില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള തന്റെ ആദ്യത്തെ ഈജിപ്ത് സന്ദര്‍ശനം ഹൃദ്യമായ അനുഭവമാണെന്നും ഈജിപ്തിനെ ഇസ്‌ലാമിക വനിതാ സംഘടനയായ അഖവാത്തുല്‍ മുസ്‌ലിമാത്തിന്റെ പ്രവര്‍ത്തനരീതി നേരിട്ട് മനസ്സിലാക്കുകയെന്നത് സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ഇഖ്‌വാന്‍ ഓണ്‍ ലൈന്‍' മീഡിയയുമായി സംസാരിക്കവെ ഗദ്ദാഫിയുടെ അടിച്ചമര്‍ത്തല്‍ ഭരണത്തില്‍ പൊതുരംഗത്തുനിന്നും സ്ത്രീകള്‍ പാടെ മാറിനില്‍ക്കേണ്ടിവന്നത് സ്ത്രീകളുടെ സര്‍ഗപരമായ കഴിവുകള്‍ മരവിക്കാന്‍ കാരണമായതായി അവര്‍ പറഞ്ഞു.
ലിബിയന്‍ വനിതകള്‍ അടിസ്ഥാനപരമായി ജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങളെ താലോലിക്കു ന്നവരാണ്. ലിബിയയില്‍ നടന്ന രക്തരൂക്ഷിതമായ അടിച്ചമര്‍ത്തല്‍ ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ പച്ചയായി ലോകത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ സ്ത്രീകള്‍ക്കായി. ടെലിവിഷനുകളില്‍ ഇന്റര്‍വ്യൂ നല്‍കാന്‍ മല്‍സരിച്ചും ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ചും ലിബിയന്‍ വിപ്ലവത്തെ അവര്‍ പുറത്തെ ത്തിച്ചു. സമരപോരാട്ടങ്ങളില്‍ അണിനിരന്ന അനേകം ധീരവനിതകള്‍ കൊല്ലപ്പെടുകയും ഗദ്ദാഫി സേന ചിലരെ ക്രൂരമായ പീഢനങ്ങള്‍ക്കും ബലാല്‍സംഘത്തിനും വിധേയമാക്കുകയും ചെയ്തു. ''വിപ്ലവ കാലത്ത് മകള്‍ നഷ്ട പ്പെട്ട ഒരു ഉമ്മയെ ഞാന്‍ കണ്ടു. പട്ടാളക്കാര്‍ അതിരാവിലെ യാണ് വീട്ടിലെത്തി അവളെ കൊണ്ടുപോയത്. എതിര്‍ക്കാന്‍ തുനിഞ്ഞ മാതാവിന്റെ നെഞ്ചിനു തോക്കുചൂണ്ടി ബലമായി കൊണ്ടുപോകുകയായിരുന്നു. മണിക്കൂറുകള്‍ക്ക്‌ശേഷം റോഡില്‍ അവരെ കൊന്നുതള്ളിയതായി കണ്ടെത്തി. 25 ഓളം മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. മകള്‍ നോമ്പുകാരിയായിരുന്നുവെന്നും ഖുര്‍ആന്‍ മന:പാഠമാക്കിയിരുന്നുവെന്നും ആ മാതാവ് പറഞ്ഞു. വിപ്ലവത്തെ അനുകൂലിച്ചതായിരുന്നു അവര്‍ ചെയ്ത കുറ്റം.' ലിബിയന്‍ വിപ്ലവത്തിന്റെ നോവുകള്‍ അയവിറക്കി ഡോ:മാജിദ പറഞ്ഞു.
ഗദ്ദാഫി സേനയുമായി സമരമു ഖത്ത് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ വിപ്ലവപ്പോരാളികള്‍ക്ക് സ്ത്രീകള്‍ സ്വന്തം വാഹനമോടിച്ചും കൈചു മടായുമൊക്കെ ആയുധങ്ങളും ഭക്ഷണപ്പൊതികളും എത്തിച്ചുകൊടു ത്തു. മുറിവേറ്റവര്‍ക്ക് ആതുര സേവനം ലഭ്യമാക്കാനും സമര മുഖത്ത് സ്ത്രീകള്‍ ഊര്‍ജസ്വലരായി നിലകൊണ്ടു. 5 ആണ്മക്കളെ നഷ്ട പ്പെട്ട ഒരു മാതാവിനെ താന്‍ സമരമുഖത്ത് കണ്ടു. വിപ്ലവത്തിന് ജീവിതം നല്‍കേണ്ടിവന്ന അനേകം കുടംബങ്ങള്‍ ലിബിയയിലുണ്ട്. ഒരു സ്ത്രീക്ക് താങ്ങാവുന്നതിലും വലിയ ഭാരമാണ് ലിബിയയുടെ മോചനത്തിന് വേണ്ടി അവള്‍ സഹിച്ചത്. എല്ലാ അര്‍ഥത്തിലും ലിബിയന്‍ വനിതകള്‍ വിപ്ലവത്തില്‍ പങ്കുചേര്‍ന്നു.
സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും കുടുംബവും ഒന്നിച്ചു കൊണ്ടുപോവുകയെന്നത് വളരെ പ്രധാനമാണ്. കുടുംബം ഇസ്‌ലാമിക സമൂഹത്തിന്റെ സുപ്രധാന ഘടകമാണ്. ആരോഗ്യകരമായ സമൂഹ സൃഷ്ടി ലക്ഷ്യം വെക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന് കുടുംബിനി എന്ന സ്ത്രീയുടെ ഉത്തരവാദിത്വം വിസ്മരിക്കാവതല്ല. എന്നാല്‍ ഇത് സ്ത്രീയെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുവാനുള്ള ന്യായീകരണവും ആയിക്കൂട. രണ്ടിനുമിടയില്‍ സന്തുലിതത്വം പാലിക്കാന്‍ കഴിയണം. സമൂഹ സൃഷ്ടിയിലും രാഷ്ട്ര പുനര്‍നിര്‍മാണത്തിലും സ്ത്രീയുടെ പങ്കിനെ അവഗണിച്ചുകൊണ്ട് മുന്നോട്ട്‌പോകാന്‍ ഇസ്‌ലാമിക സമൂഹത്തിന് കഴിയില്ല. അവര്‍ പറഞ്ഞു.
42 വര്‍ഷത്തോളം അക്രമവും അനീതിയും സഹിച്ച് അനേകം പേര്‍ രക്തസാക്ഷിത്വം വരിച്ച് നേടിയെടുത്ത ഈ വിജയം എന്തുകൊണ്ടും ലിബിയന്‍ ജനതക്ക് അര്‍ഹതപ്പെട്ടതാണ്. സ്വാത ന്ത്ര്യത്തിനുവേണ്ടി സഹിച്ച ഈ ത്യാഗങ്ങളുടെ ഫലം നഷ്ടപ്പെടുത്താന്‍ പാടില്ല. രാജ്യത്തിലെ എല്ലാ പൗരന്മാര്‍ക്കും നീതി ലഭ്യമാകുന്ന ഒരു സംവിധാനം ആവശ്യമാണ്. അടുത്ത തെരഞ്ഞെടുപ്പ് ഈ അര്‍ഥത്തില്‍ വളരെ വിലപ്പെട്ടതാണ്. കഴിവും യോഗ്യതയുമാണ് തെരഞ്ഞെടുപ്പില്‍ പരിഗണി ക്കേണ്ടത്. ഗോത്ര മഹിമകളും പാരമ്പര്യവുമല്ല. ഇത്തരത്തില്‍ വോട്ടവകാശം എല്ലാ പൗരന്മാരുടെയും കടമയാണ്. സര്‍വശക്തന്റെ മുമ്പില്‍ മറുപടി പറയേണ്ടുന്ന കടമ. ഡോ. മാജിദ അല്‍ഫല്ലാഹ് അറബ് സമൂഹത്തെ ഓര്‍മിപ്പിച്ചു.
1966-ല്‍ ലിബിയയില്‍ ജനിച്ച മാജിദ അല്‍ഫല്ലാഹ് ട്രിപ്പോളി യൂണിവേഴ്‌സിറ്റിയില്‍നിന്നും മെഡിക്കല്‍ ബിരുദമെടുത്തു. അതിനുശേഷം അയര്‍ലന്റിലെ ലിയൂസിഡി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം. ഡി ബിരുദവും കരസ്ഥമാക്കി. ഫ്രാന്‍സിലെ യോറോപ്യന്‍ ഇസ്‌ലാമിക് കോളേജില്‍ നിന്നു ഇസ്‌ലാമിക പഠനത്തില്‍ ബിരുദം നേടി പ്രബോധന പ്രവര്‍ത്തന രംഗത്ത് സജീവമായി. ഇതിനകം ലോകത്തെ വിവിധ മത- സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളില്‍ ഡോ. മാജിദ അല്‍ഫല്ലാഹ് പ്രവര്‍ത്തിച്ചു. 1988-1997 കാലയളവില്‍ അയര്‍ലന്റിലെ മുസ്‌ലിം വനിതാ വേദി പ്രസിഡണ്ടാ യിരുന്നു. നാലു വര്‍ഷത്തിലേറെ അയര്‍ലന്റിലെ ഡ്യൂബ്ലിന്‍ യൂണിവേഴ് സിറ്റി ഇസ്‌ലാമിക് സെന്റര്‍ വനിതാ വിഭാഗം മേധാവിയായി. ലിയോസിഡി മെഡിക്കല്‍ കോളേജ് റിസര്‍ച്ച് വിഭാഗം, യൂറോപ്യന്‍ വനിതാ ഫോറം തുടങ്ങി വിവിധ ലോക പ്രശസ്ത വേദികളില്‍ സജീവമായി ഇടപെട്ടു. ലിബിയയിലെ ട്രിപ്പോളി മെഡിക്കല്‍ കോളേജില്‍ സാമൂഹ്യ ആരോഗ്യ വിഭാഗത്തില്‍ പ്രൊഫസറായും ജോലിചെയ്തു.
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് ലിബിയയെ ഉപേക്ഷിച്ച് അയര്‍ലന്‍ില്‍ ചേക്കേറിയത് സാമൂഹ്യ രംഗത്ത് സജീവമാകാന്‍ കാരണമായതായി ഡോ. മാജിദ അല്‍ഫല്ലാഹ് പറഞ്ഞു. 17 വര്‍ഷം നീണ്ട അയര്‍ലന്റ് ജീവിതത്തിനി ടയിലായിരുന്നു വിവാഹവും 6 സന്താനങ്ങളു ണ്ടായതു മെല്ലാം. അതിജീവന കലയുടെ രസതന്ത്രം മുഴുവനും ഡോ.മാജിദയുടെ ജീവിതത്തിലുണ്ട്. ഭാര്യയായും ഉമ്മയായും വിദ്യാര്‍ഥിനിയായും സാമൂഹ്യ പ്രവര്‍ത്തകയായും നിറഞ്ഞുനിന്ന അയര്‍ലന്റ് വാസം ഡോ. മാജിദ അഭിമാന ത്തോടെയാണ് ഓര്‍ക്കുന്നത്. കുട്ടികളെ വളര്‍ത്തുന്നതിനി ടയിലാണ് മാജിദ ഉന്നത വൈദ്യ പഠനം തുടര്‍ന്നത്. അതോടൊപ്പം ഒഴിവുസമയമുണ്ടാക്കി പ്രബോധന പ്രവര്‍ത്തനങ്ങളിലും മുഴുകി. ഒരു കേരളീയ മുസ്‌ലിം വനിതക്ക് ചിന്തിക്കാന്‍ പോലുമാകാത്ത രീതിയിലാണ് ഡോ. മാജിദ തന്റെ ജീവിതംകൊണ്ട് ചരിത്രം രചിച്ചത്. ഉന്നതങ്ങളില്‍ വിരാചിക്കുമ്പോഴും ഉയര്‍ന്ന വിദ്യാഭ്യാസവും സാമൂഹിക പദവിയും ലഭ്യമായിരുന്നിട്ടും വിനയം കാത്തുസൂക്ഷിക്കുന്ന ഈ വനിതാ പോരാളി തന്റെ ജീവിത വിജയത്തിന്റെ പ്രധാന പ്രചോദനം ഭര്‍ത്താവാണെന്ന് അഭിമാനത്തോടെ പറയുന്നു. അയര്‍ലന്റിലെ ഡൂബ്ലിയില്‍ ഇസ്‌ലാമിക കേന്ദ്രത്തിന്റെ വനിതാ വിഭാഗം അധ്യക്ഷ എന്ന നിലയില്‍ അറബ് നാടുകളിലും യൂറോപ്യന്‍ നാടുകളിലും പര്യടനം നടത്തി അവിടങ്ങളിലെ ഇസ്‌ലാമിക പ്രവര്‍ത്തന മാതൃകകള്‍ പഠിക്കുകയും അയര്‍ലന്റിനു പറ്റിയത് നടപ്പാക്കുകയും ചെയ്തു.
നമ്മുടെ ഇടയിലെ ഇസ്‌ലാമിക പ്രബോധന രംഗത്ത് ഇത്തരം ശോഭന ചിത്രങ്ങള്‍ കാണുക അസാധ്യം. എത്ര 'പുരോഗമനവാദിയാണെങ്കിലും സ്ത്രീയുടെ പൊതു സമൂഹത്തിലുള്ള ഇടപെടലിന് ഇല്ലാത്ത പരിധി നിശ്ചയിക്കുന്നവരാണ് ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ പോലും എന്നു പറയേണ്ടിവരുന്നത് വെറുതെയല്ല, സംഭവ ലോകത്ത് കരുത്തുറ്റ സ്ത്രീ സാന്നിധ്യം കാണാത്തതു കൊണ്ടുകൂടിയാണ്.
|


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top