സമര്‍പ്പണത്തിന്റെ നാളുകളില്‍ കുടുംബത്തോടൊപ്പം

No image

നാം നോമ്പിലാണ്. വിശ്വാസ സമര്‍പ്പണത്തിന്റെയും ആത്മീയ ത്യാഗത്തിന്റെയും പ്രസരിപ്പും ആവേശവുമായി ആരാധനാലയങ്ങള്‍ നിറഞ്ഞു കവിഞ്ഞല്ല ഇക്കുറി നാം പുണ്യ റമദാനെ വരവേല്‍ക്കുന്നത്. കോവിഡ് 19 എന്ന ഏറ്റം ചെറിയ അണു, ഭൂമിയിലെ ഏറ്റവും അജയ്യനും ശ്രേഷ്ഠനുമായ മനുഷ്യനെ ഭയത്തിനു മുകളില്‍ നിര്‍ത്തിയിരിക്കുകയാണ്. എല്ലാവരും വീടുകളിലാണ്. സമ്പത്ത് കൊണ്ടും ആരോഗ്യമേഖലയില്‍ കൈവരിച്ച ശേഷിയും ആയുധബലവും കൊണ്ടും ലോകത്തെ വരുതിയിലാക്കിയെന്ന് നടിച്ച രാഷ്ട്രങ്ങളെല്ലാം ഈ മഹാമാരിക്കു മുന്നില്‍ അടിയറവിലാണ്. വംശീയതയും വിഭാഗീയതയും അപര മതനിന്ദയും രാഷ്ട്രനയമാക്കിയവര്‍ ആയുധങ്ങള്‍ മാറ്റിവെച്ച് മരുന്നുകള്‍ക്കും മാസ്‌കുകള്‍ക്കും  യാചിക്കുകയാണ്. ലോകത്തു നിന്ന് വരുന്ന വര്‍ത്തകള്‍ ശുഭകരമല്ല.
ശവശരീരങ്ങള്‍ കൂട്ടിയിടപ്പെട്ട കണക്കുകളാണ് ഓരോ ദിനവും തേടിയെത്തുന്നത്. വംശീയതയാല്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ തങ്ങളുടെ രക്ഷകരാകുന്ന കാഴ്ച കണ്ട് പലരും അതിശയിക്കുകയാണ്.
വിശ്വാസിയുടെ ഏറ്റം വലിയ ബലം പ്രാര്‍ഥനയാണ്.  നിര്‍ബന്ധവും ഐഛികവുമായ പ്രാര്‍ഥനകള്‍ കൂടുതല്‍ ഉണര്‍വോടെ നിര്‍വഹിക്കപ്പെടുന്ന ആരാധനാലയങ്ങളില്‍ ഇക്കുറി അതുണ്ടാവില്ല. 
പക്ഷേ വിശ്വാസികളെ സംബന്ധിച്ചേടത്തോളം ഈ ക്വാറന്റൈന്‍ അലോസരപ്പെടുത്തേണ്ടതല്ല. പകര്‍ച്ചവ്യാധി അടക്കമുള്ള  മഹാവ്യാധികള്‍ ആരോഗ്യമുള്ള വ്യക്തിയിലേക്കും സ്ഥലങ്ങളിലേക്കും പകരാതിരിക്കാനായി പാലിക്കാന്‍ പഠിപ്പിക്കപ്പെട്ട മതപരമായ സാമൂഹിക ബാധ്യതയാണ്.
വിശ്വാസി സമൂഹം വിവിധ സന്ദര്‍ഭങ്ങളില്‍ ഇത്തരമൊരു അവസ്ഥയെ വിജയകരമായി നേരിട്ടതിന് സാക്ഷ്യപ്പെടുത്തിയ ചരിത്രമുണ്ട്. ക്വാറന്റൈന്റെ ഉപജ്ഞാതാവിനെ തെരഞ്ഞുപോയ 'ന്യൂസ് വീക്' ലേഖകന്‍ പ്രവാചകന്‍ മുഹമ്മദിനെയാണ് അവിടെ കണ്ടെത്തിയത്.
ഐഹിക ലോകത്തിന്റെ എല്ലാ നന്മയുടെയും വാഹകരാകേണ്ട വിശ്വാസികള്‍ ഇത് നല്ലൊരു സന്ദര്‍ഭമായി തന്നെ കാണണം. സാമൂഹിക അകലം പാലിച്ച് വീടുകളില്‍ തന്നെ ആരാധനയുടെ ചൈതന്യം ഉറപ്പുവരുത്തണം. ഇതൊരു അവസരം കൂടിയാണ്. സമയവും സൗകര്യവുമില്ലാത്തതിനാല്‍ ചേര്‍ന്നിരിക്കാന്‍ കഴിയാത്ത കുടുംബത്തെ ചേര്‍ത്തു പിടിക്കാന്‍ കിട്ടിയ അവസരം. 
ഇമ്പമാര്‍ന്ന കുടുംബത്തോടൊപ്പം പ്രാര്‍ഥനാനിര്‍ഭരമായ ദിനത്തോടെ നോമ്പും പെരുന്നാളും ആഘോഷിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top