അടുക്കള നുറുങ്ങുകള്‍

ശബ്‌ന നൗഷാദ് പൂളമണ്ണ No image
  •  മാവില്‍ ഒരു പിടി ചോറ് അരച്ചു ചേര്‍ത്താല്‍ നല്ല മയമുള്ള ദോശയും ഇഡ്ഢലിയും ഉണ്ടാക്കാം.
  •  മീന്‍ നാരങ്ങാനീര് ചേര്‍ത്ത വെള്ളത്തില്‍ അരമണിക്കൂര്‍ ഇട്ടുവെച്ച ശേഷം വറുത്തെടുത്താല്‍ വറുക്കുന്ന മണം പുറത്തുവരില്ല.
  •  പച്ചക്കായും വഴുതനങ്ങയും അരിയുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ അല്‍പം തൈര് ചേര്‍ത്ത വെള്ളത്തില്‍ ഇട്ടാല്‍ മതിയാകും.
  •  ചെറുനാരങ്ങ ഉണങ്ങിപ്പോയാല്‍ പത്തുമിനിറ്റ് ചെറു ചൂടുവെള്ളത്തില്‍ ഇട്ടശേഷം പിഴിഞ്ഞാല്‍ മതി.
  •  ചോറ് അല്‍പം കൂടുതല്‍ വെന്തുപോയാല്‍ വെള്ളം വാര്‍ന്ന ശേഷം അല്‍പം ഉപ്പുപൊടിയും നാരങ്ങാ നീരും ചേര്‍ത്താല്‍ മതി.
  •  കുടംപുളി ഇട്ടുവെയ്ക്കുന്ന മീന്‍ കറിയിലെ ചവര്‍പ്പുകുറയ്ക്കാന്‍ ഒരു ചെറിയ തക്കാളി അരിഞ്ഞു ചേര്‍ത്താല്‍ മതി.
  •  കറിയില്‍ എരിവും പുളിയും കൂടിയാല്‍ അതില്‍ ഒരല്‍പം പഞ്ചസാര ചേര്‍ത്താല്‍ രുചി ക്രമീകരിക്കാം.
  •  കേക്കുണ്ടാക്കുമ്പോള്‍ മാവില്‍ തേന്‍ ചേര്‍ത്താല്‍ നല്ല മാര്‍ദവം കിട്ടും.
  •  ഉരുളക്കിഴങ്ങ് അരിഞ്ഞ് അല്‍പനേരം വെള്ളത്തിലിട്ടശേഷം വറുത്താല്‍ നല്ല സ്വാദു കിട്ടും.
  •  ബിസ്‌കറ്റ് തണുക്കാതിരിക്കാന്‍ പാത്രത്തില്‍ കുറച്ചു പഞ്ചസാര ഇടുക.
  •  മൈദമാവ് കുഴച്ചത് പൊളിത്തീന്‍ കവറുകളില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ വച്ചാല്‍ കേടുകൂടാതെ വളരെനാള്‍ ഇരിക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top