അമ്മയുടെ പനി

ജാസ്മിന്‍ എറിയാട്, കൊടുങ്ങല്ലൂര്‍ No image

അമ്മയുടെ പനിച്ചൂടില്‍
അടുക്കളയില്‍ പൊടിയരി വെന്തു
അമ്മ പനിച്ചു വീണതല്ല
വീഴാറായ അമ്മയെ-
പനിവന്ന് മെല്ലെ എടുത്ത് കിടത്തുകയായിരുന്നു.
പനിക്കല്ലേ അറിയൂ-
ഞാന്‍ എത്തിയില്ലെങ്കില്‍
അമ്മ എവിടെയെങ്കിലും
വീണുപോകുമെന്ന്.
അമ്മക്ക് പനി വന്നപ്പോള്‍
തലവേദനിച്ചത് കുട്ടികള്‍ക്കാണ്
പലഹാരങ്ങളുടെ മണമില്ലാത്ത-
അടുക്കളയും
ഇരുട്ടു നിറഞ്ഞ
അകവും കണ്ട് എല്ലാവരും
അമ്മയുടെ പനി മാറാന്‍ പ്രത്യേകം
പ്രാര്‍ഥന നടത്തി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top