ചൂട് കൂടുതലായിരുന്നു
നരകത്തീയിന്
അന്ന്,
കൈപ്പിടിയിലെ
തുമ്പിവാലില്‍ ബന്ധിച്ച
നൂലിന്റെ കെട്ടഴിക്കാന്‍
ഉമ്മ ‘നരക’ത്തെ
പറഞ്ഞപ്പോള്‍.
ഇന്ന്,
വേനല്‍ച്ചൂടിന്
കടുപ്പമേറിയിട്ടും
ചൂടിത്തിരി കുറവാണ്
നമ്മുടെ നരകത്തിന്!
എണ്ണപ്പാടത്തിനി
വിതക്കാന്‍ ഞങ്ങളില്ലെങ്കിലും
മുളയ്ക്കട്ടെ ഞങ്ങളെറിഞ്ഞ വിത്തുകള്‍
കൊടും ചൂടുണക്കിയ ദിനരാത്രങ്ങളും
പാതിവരണ്ട മാനസവും
ചിറകു മുളച്ച മോഹങ്ങളും
പാതികൊഴിഞ്ഞ യൗവ്വനവും
വരിഞ്ഞുകെട്ടിയ കിനാക്കളുടെ പെട്ടിയും
എണ്ണവറ്റാത്തയീ മണ്ണിലിട്ട്
പടിയിറങ്ങുന്നു
കൊടിയ വേദനയോടെ.....