പഴങ്ങളും പച്ചക്കറികളും

ഗിഫു മേലാറ്റൂര്‍ No image

  • നേന്ത്രക്കായ് കറി വെക്കാനായി അധികം തൊലി കളയാതെ മുറിക്കുക, തൊലിയിലാണ് വിറ്റാമിനുകള്‍ കൂടുതലുള്ളത്.
  • ചെറുപയര്‍, മുതിര, സോയാപയര്‍ എന്നിവ മുളപ്പിച്ച് ഉപയോഗിക്കുക.

  • തഴുതാമയില, കുടകനില, മുരിങ്ങയില, മത്തനില, പയറില, വള്ളി ചീരയില എന്നിവ യഥേഷ്ടം ഉപയോഗിക്കാം. വാഴക്കൂമ്പ് ഉപയോഗിക്കുമ്പോള്‍ വിരിഞ്ഞ വാഴപ്പൂവും എടുക്കാം. പൂവിന്റെ നടുക്കുള്ള കട്ടിയുള്ള നാര് മാറ്റിയിട്ട് ബാക്കി ഭാഗം മുറിച്ച് കറിയിലും കട്‌ലറ്റിലും ചേര്‍ക്കുക.
  • അവിയലില്‍ തക്കാളിക്കുപകരം അല്‍പം തൈരു ചേര്‍ത്താല്‍ രുചിയും ഗുണവും ഏറും. വെജിറ്റബിള്‍ കുറുമ തയ്യാറാക്കുമ്പോള്‍ ഒരു സ്പൂണ്‍ ഓട്‌സ് പൊടിയോ, കോണ്‍ഫ്‌ളോറോ, അരിപ്പൊടിയോ, മൈദയോ ചേര്‍ത്താല്‍ തേങ്ങയുടെ ഉപയോഗം പരമാവധി കുറക്കാം.
  • കുറുമ തയാറാക്കുമ്പോള്‍ കുരുമുളക് വറുത്തു ചതച്ചതും അല്‍പം രംഭയിലയും കൂടി ചേര്‍ത്താല്‍ സ്വാദു കൂടും.
  • ആഹാരത്തില്‍ നാരുള്ള ഭക്ഷണം ധാരാളം ഉള്‍പ്പെടുത്തുക. വാഴക്കൂമ്പ്, വാഴപ്പിണ്ടി എന്നിവയില്‍ ധാരാളം നാരുണ്ട്. വാഴയ്ക്കാ തൊലികൊണ്ടും തോരനുണ്ടാക്കാം.
  • മിക്‌സഡ് വെജിറ്റബിള്‍ കറിയില്‍ അല്‍പം ബ്രഡ്‌പൊടി ചേര്‍ത്താല്‍ വേഗം കുറുകും. തേങ്ങ കുറക്കാം.
  • തക്കാളി പെട്ടെന്ന് പഴുക്കാന്‍ ബ്രൗണ്‍ പേപ്പര്‍ ബാഗിലിട്ട് ഇരുട്ടത്ത് വെക്കുക.
  • പച്ചക്കറികള്‍ വാടിപോയാല്‍ നാരങ്ങാനീരോ വിനാഗിരിയോ ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കിവച്ചാല്‍ പുതുമ തിരികെ കിട്ടും.
  • കാരറ്റ് കുറുകെ മുറിക്കാതെ നീളത്തില്‍ മുറിച്ചാല്‍ പെട്ടെന്നു വേവും. 
  • പച്ചക്കറികള്‍ തുറന്നുവെച്ചു വേവിക്കരുത്. പോഷകഘടകങ്ങള്‍ നഷ്ടപ്പെടും.
  • വാഴപ്പിണ്ടി കറുക്കാതിരിക്കാന്‍ അരിഞ്ഞ് മോരിലിട്ടു വെച്ചാല്‍ മതി.
  • പച്ചക്കറികള്‍ അരിയുമ്പോള്‍ കൈയിലെ കറ കളയാന്‍ വാഴപ്പഴത്തിന്റെ തൊലി കൊണ്ടു അമര്‍ത്തിത്തുടച്ചാല്‍ മതി.
  • ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്‍പം പഞ്ചസാര കൂടി ചേര്‍ത്താല്‍ സ്വാദ് കൂടും.
  • മത്തങ്ങാ മുറിക്കുമ്പോള്‍ വിത്തിന്റെ ഇടയിലുള്ള നാരുപോലുള്ള ഭാഗം (മത്തങ്ങാ ചോറ്) കളയണ്ട. ഇതെടുത്തു സാലഡോ മത്തങ്ങാ ചട്‌നിയോ തയ്യാറാക്കാം.
  • ചെറുപഴം കൂടുതല്‍ ഉള്ളപ്പോള്‍ നന്നായി ഉണക്കി വെച്ചാല്‍ വളരെനാള്‍ കേടാകാതിരിക്കും. ഇത് ഈന്തപ്പഴം പോലെ ഉപയോഗിക്കാം.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top