ചക്കയെന്ന സമ്പൂര്‍ണാഹാരം

ഡോ: മുഹമ്മദ്‌ ബിന്‍ അഹമ്മദ്‌ (റിട്ട. ഡി.എം.ഒ മാറഞ്ചേരി) No image

വലിയ തടിയുള്ള പ്ലാവുകള്‍ കാണാത്ത പറമ്പും തോട്ടങ്ങളുമില്ല. അടി മുതല്‍ മുടി വരെ, വേര്‌ മുതല്‍ ഇലകള്‍ വരെ പരിപൂര്‍ണമായി ഉപയോഗിക്കാവുന്ന വൃക്ഷമാണ്‌ പ്ലാവ്‌. ഇലകള്‍ കാലികള്‍ക്കുള്ള ഭക്ഷണമായി ഉപയോഗിക്കുന്നു. ചിലയിടങ്ങളിലിത്‌ ജൈവവളമാണ്‌. അപൂര്‍വമായി ഔഷധമായും ഉപയോഗിക്കുന്നു. മൂത്രം ഒഴിഞ്ഞു പോകാനായി പഴുത്ത പ്ലാവിലഞെട്ടി കഷായത്തില്‍ ധന്വന്തരഗുളിക ചേര്‍ത്തു കഴിച്ചു വരുന്നത്‌ സര്‍വ സാധാരണമാണ്‌. പ്ലാവിലയില്‍ ചില തരം തൈലങ്ങള്‍ പുരട്ടി ചൂടാക്കി വേദയനയുള്ളിടത്ത്‌ ഉഴിഞ്ഞാല്‍ വേദന കുറയാറുണ്ട്‌. വേരുകൊണ്ട്‌ കരകൗശല വസ്‌തുക്കള്‍ ഉണ്ടാക്കാം. തടി ഫര്‍ണിച്ചറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉപയോഗിക്കുന്നു. മരത്തിന്റെ അവശിഷ്‌ടങ്ങള്‍ വിറകാണ്‌. പണ്ടുകാലത്ത്‌ ഇന്നത്തെപോലെ സ്‌പൂണ്‍ ഇല്ലാത്ത കാലത്ത്‌ പ്ലാവില കൊണ്ട്‌ ഉണ്ടാക്കിയിരുന്ന `കുമ്പിള്‍' ഉപയോഗിച്ചിരുന്നു. ചെറിയ കുട്ടികള്‍ മണ്ണുമാന്തിക്കളിക്കുന്ന കാലത്ത്‌ ചെറിയ തൊഴുത്തുപോലെയുണ്ടാക്കി അതില്‍ കാളകളുടേയും എരുമകളുടേയും ചെറിയ രൂപമുണ്ടാക്കി കളിക്കാറുമുണ്ടായിരുന്നു. ഏതൊന്നു ബലവാനാണോ അതില്‍ നിന്നുണ്ടാകുന്നതും ബലവത്തായിരിക്കും. അതുകൊണ്ടുതന്നെ ബലവും ഉറപ്പും ഉള്ള ഈ വൃക്ഷത്തില്‍നിന്ന്‌ മനുഷ്യശരീരത്തിനും കാലികളുടെ വളര്‍ച്ചക്കും ആവശ്യമായ പല ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ചക്കപ്പഴം നമുക്ക്‌ ലഭിക്കുന്നു. ചക്കയുടെ എല്ലാ ഭാഗവും ഉപയോഗിക്കാം. ഇളയ ചക്ക ഉപ്പേരിക്കും, മുത്ത ചക്കച്ചൂള ഉപ്പേരിക്കും കറിക്കും, ചക്ക പഴുത്തത്‌ ഒന്നാന്തരം പോഷകസമൃദ്ധമായ പഴമായും മനുഷ്യര്‍ ഉപയോഗിക്കുന്നു. ചക്കക്കുരുവിലും ധാരാളം പോഷകമുണ്ട്‌. പണ്ട്‌ അരി തീരെ കിട്ടാനില്ലാത്ത കാലത്ത്‌ ഇതുകൊണ്ട്‌ മാത്രം ജീവിച്ചിരുന്ന കുടുംബങ്ങളുണ്ടായിരുന്നു. മറ്റു വൃക്ഷങ്ങളില്‍ നിന്ന്‌ ഭിന്നമാണ്‌ ഇതിന്റെ വളര്‍ച്ചാ രീതി. കാര്യമായ വളപ്രയോഗം ഒന്നും തന്നെ ആവശ്യമില്ലാതെ സമൃദ്ധിയായി വളരുന്നതും ഒരു തരത്തിലുള്ള കീടനാശിനിയുടെ സഹായവും ആവശ്യമില്ലാതെ വളരുന്നതുമാണ്‌ ഈ വൃക്ഷം.
പൊട്ടാസ്യം, സോഡിയം, ഫോസ്‌ഫറസ്‌, റിബോഫ്‌ളാവിന്‍, മാംസ്യം, തയാമിന്‍, വിറ്റാമിന്‍, അന്നജം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ചക്കപ്പഴം ഒരു സമ്പൂര്‍ണാഹാരം എന്നു പറയുന്നതില്‍ തെറ്റില്ല. നന്നായി മൂത്ത ചക്കകൊണ്ട്‌ ചക്ക ഉപ്പേരി, കൊണ്ടാട്ടം, വട, അട എന്നിവയുണ്ടാക്കാം. വേനല്‍ കാലത്ത്‌ കഴുകി വൃത്തിയാക്കി ആവശ്യത്തിന്നു ഉപ്പ്‌ തേച്ചു വെയിലത്തുവെച്ചുണക്കി ക്ഷാമകാലത്ത്‌ ഉപയോഗിക്കാവുന്നതാണ്‌.
ചക്കയുടെ പുറം തോല്‍ ചെറുതായി നുറുക്കി കാലികള്‍ക്കാഹാരമായി ഉപയോഗിക്കാം.
100 ഗ്രാം ചക്കയില്‍ മാംസ്യം 1.3,1.9 കൊഴുപ്പ്‌ 1-0.3 അന്നജം 18.9-25 നാര്‌ 1-1-1 കാല്‍സ്യം 22 ഫോസ്‌ഫറസ്‌ 38 വിറ്റാമിന്‍ എ. 5.4, അസ്‌കോര്‍ബിക്‌ ആസിഡ്‌ 8-10 എന്നിവ അടങ്ങിയിരിക്കുന്നു.
ചക്കക്കുരുവില്‍ മാംസ്യം 6.6, കൊഴുപ്പ്‌ 0.4, അന്നജം 38, നാര്‌ 1.6, കാല്‍സ്യം 0.05, ഫോസ്‌ഫറസ്‌ 0.13, എന്നിവ അടങ്ങിയിട്ടുണ്ട്‌.
സ്വാദിഷ്‌ടവും ഏറ്റവും കൂടുതല്‍ പോഷകങ്ങളടങ്ങിയതയ ചക്കയെ ആരോഗ്യരക്ഷയുടെ കാര്യത്തില്‍ വളരെ ഉണര്‍വേകും.
ഉഷ്‌ണമേഖലയില്‍ ധാരാളം കണ്ടുവരുന്ന ഇതിന്റെ ഉദ്‌ഭവ പശ്ചിമഘട്ടത്തിലാണ്‌. (കേരളം ആന്ധ്ര, മേഘാലയ, ബീഹാര്‍ എന്നീ സ്റ്റേറ്റുകളില്‍ ധാരാളം വളരുന്നു. ഇപ്പോള്‍ തമിഴ്‌ നാട്ടിലും കൃഷി ചെയ്യുന്നുണ്ട്‌. കൂടുതല്‍ സ്വാദുള്ളതും നാരുകള്‍ കൂടുതലുള്ളതുമായ വരിക്കന്‍ പഴം, മൂന്നാം കൊല്ലം എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്‌.
എന്നാല്‍ പ്ലാവിന്‍ മുകളില്‍ നോക്കി കൊതിയൂറുന്ന ഒരവസ്ഥയാണിന്നുള്ളത്‌. സ്വന്തമായി മരത്തില്‍ കയറാനോ കൂലി കൊടുത്താല്‍ പോലും പൊട്ടിച്ചുതരാനോ ആളില്ലാത്ത അവസ്ഥയാണിന്നുള്ളത്‌. നല്ല വിലവരുന്ന ചക്കപ്പഴം പറിക്കാനാളില്ലാതെ പക്ഷികള്‍ പോലും തിന്നു തീരാതെ നശിച്ചുകൊണ്ടിരിക്കുന്നു. എഴുപതോളം ആള്‍ക്കാര്‍ ഭക്ഷിച്ചിട്ടും തീരാതിരുന്ന ഈയുള്ളവന്റെ ഒരു ചക്കപ്പഴത്തിന്റെ ഏതാനും കുരുക്കള്‍ തൈകളാക്കി സൗജന്യമായി വിതരണത്തിന്‌ തയ്യാറായിട്ടുണ്ട്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top