കുട്ടികളെ ശിക്ഷിക്കാമോ?

റഹ്‌മാന്‍ മധുരക്കുഴി No image

വിദ്യാലയങ്ങളില്‍ കുട്ടികളെ അധ്യാപകര്‍ ശാരീരികമായി മര്‍ദിക്കുന്നത്‌ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന്‌ കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന്‍ രാജ്യത്തെ എല്ലാ സംസ്ഥാന ചീഫ്‌ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ കുട്ടികള്‍ അധ്യാപക മര്‍ദ്ദനമേറ്റ്‌ മരിക്കാനിടയായ ദൗര്‍ഭാഗ്യ
കരമായ സംഭവത്തെ തുടര്‍ന്നാണ്‌ കമ്മീഷന്‍ രംഗത്ത്‌ വന്നിരിക്കുന്നത്‌.
കുട്ടികളുടെ ഭാവി മാത്രം ലക്ഷ്യംവെച്ച്‌ അവരെ തൊഴിച്ചും, പഴിച്ചും അധ്യാപകരും, രക്ഷിതാക്കളും ഭാവിയുടെ വാഗ്‌ദാനങ്ങളായ കുട്ടികളെ നാട്ടിനും വീട്ടിനും കൊള്ളാത്തവരാക്കി മാറ്റാന്‍ ഏറെ പാട്‌ പെട്ടിട്ടുണ്ട്‌. അവരുടെ ആത്മാര്‍ഥമായ ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തി
യെന്നോ, വൃഥാവിലായെന്നോ പറയാനാവില്ല.
എന്നാല്‍, മനഃശാസ്‌ത്രപരവും, ആധുനികവുമായ കാഴ്‌ചപ്പാട്‌ ഈ വിഷയത്തില്‍ മറിച്ചാണ്‌. കുട്ടികള്‍ ശാരീരികമായി മാത്രമല്ല, മാനസികമായും പീഡിപ്പിക്കപ്പെടുന്നത്‌ അവരുടെ മുന്നോട്ടുള്ള പ്രയാണ ത്തില്‍ തടസ്സം സൃഷ്‌ടിക്കും. കൊച്ചുകുട്ടിയായിരുന്നാല്‍ പോലും. അവന്‍/അവള്‍ വ്യക്തിത്വവും അഭിമാന ബോധവും ഉള്ളവനാണ്‌. കുട്ടിയുടെ വ്യക്തിത്വത്തിനും, അഭിമാനബോധത്തിനും, ആത്മ വിശ്വാസത്തിനും ക്ഷതമേല്‍പ്പിക്കുന്ന യാതൊന്നും അവരുടെ ഗുണകാംക്ഷികളായ മുതിര്‍ന്നവരില്‍ നിന്നും ഉണ്ടാവരുത്‌. കുട്ടികളുടെ ജന്മവാസനകളെ വളര്‍ത്തുകയും, പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ശ്രമകരവും പരമപ്രധാനവുമായ ദൗത്യമാണ്‌ ഗുരുനാഥന്മാര്‍ക്കും, മാതാപിതാക്കള്‍ക്കും നിര്‍വഹിക്കാനുള്ളത്‌. കുട്ടികളുടെ വീഴ്‌ചകള്‍ പെരുപ്പിച്ച്‌ കാണിക്കാതെ അവരുടെ കഴിവുകളും, നന്മകളും പ്രശംസിച്ച്‌ കൊണ്ട്‌ സ്‌നേഹോപദേശങ്ങളിലൂടെ വേണം അവരെ കൈകാര്യം ചെയ്യാന്‍. തൊട്ടതിനൊക്കെ ദേഷ്യ പ്പെടുകയും അനങ്ങിയതിനൊക്കെ ശകാരിക്കുകയും വടി എടുക്കുകയും ചെയ്യുന്ന രക്ഷിതാക്കളും, ഗുരുക്കന്മാരും വിപരീത ഫലമാണ്‌ കുട്ടികളില്‍ സൃഷ്‌ടിക്കുകയെന്ന്‌ തിരിച്ചറിയാതെ പോവരുത്‌.
മൂത്തമകനെ, ഇളയ സഹോദരിയെ നോക്കാ നാക്കി പുറത്തുപോയ അമ്മ തിരിച്ചു വന്നപ്പോള്‍ കണ്ട കാഴ്‌ച എന്തായിരുന്നു! മഷിക്കുപ്പിയിലെ മഷി മുഴുവന്‍ അവന്‍ നിലത്തൊഴിച്ചു വാരിത്തേച്ച്‌ വികൃതമാക്കിയിരിക്കുന്നു. ഭയപ്പെട്ടു നിന്ന മകനെ പഴിക്കുകയോ, തൊഴിക്കുകയോ ചെയ്യുന്നതിന്‌ പകരം ``കൊള്ളാം, നീ മഷികൊണ്ട്‌ നിലത്തു വരച്ചു വെച്ച ചിത്രങ്ങള്‍. ഇത്‌ പോലുള്ള നല്ല ചിത്രങ്ങള്‍ കടലാസ്സിലും വരയ്‌ക്കണം മോനെ'' എന്ന സ്‌നേഹ ഉപദേശമായിരുന്നു കുസൃതിയായ മകന്‌ ആ അമ്മ നല്‍കിയത്‌. അപ്രതീക്ഷിതമായി തനിക്ക്‌ ലഭിച്ച അമ്മയുടെ പ്രോത്സാഹനമായിരുന്നു ഭാവിയില്‍ ആ കുട്ടിയെ പ്രശസ്‌ത
നായ ഒരു ചിത്രക്കാരനാക്കി മാറ്റിയത്‌.
ക്ലാസില്‍, പാഠഭാഗങ്ങള്‍ വിശദീകരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍, കടലാസില്‍ ചിത്രം വരയ്‌ക്കുകയോ, കവിത കുറിയ്‌ക്കുകയോ ചെയ്യുന്ന കുട്ടിയെ വലിയ അപരാധം ചെയ്‌തുവെന്ന നിലയില്‍ വിരട്ടാന്‍ ശ്രമിക്കാതെ, പ്രോത്സാഹന വചനം ചൊരിയുന്നതോടൊപ്പം, ഇതൊക്കെ ഒഴിവുസമയത്ത്‌ ഏകാഗ്രമായി ചെയ്യുന്നതാവും നല്ലതെന്ന്‌ ഉപദേശം നല്‍കാന്‍ ഒരധ്യാപകന്‌ കഴിയണം. ക്ലാസ്‌ മുറികളി ലെ പാഠഭാഗങ്ങളുടെ പഠനത്തില്‍ അശ്രദ്ധയും, കഴിവ്‌ കേടും കാണിക്കുന്ന കുട്ടിയെ, ശകാരിക്കുകയും, കളിയാക്കുകയും ചെയ്യുന്ന സമീപനം അപകടമാണ്‌ വരുത്തി വെക്കുക. ഒരു വിഷയത്തില്‍ മോശമായ കുട്ടി മറ്റൊരു വിഷയത്തില്‍ മുന്നിലായെന്നു വരും.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കഥ ഓര്‍മ്മയില്ലേ? ഗണിത ശാസ്‌ത്രത്തില്‍ ഒരു താല്‍പര്യവും കാണിക്കാത്ത ചര്‍ച്ചില്‍, സ്‌കൂളില്‍ പ്രിന്‍സിപ്പലിന്റെ ചൂരല്‍ പ്രയോഗത്തിന്‌ വിധേയനായിരുന്നു. എന്‍ട്രന്‍സ്‌ പരീക്ഷയി ല്‍ രണ്ട്‌ തവണ തോല്‍ക്കുകയും ചെയ്‌തു. പ്രസിദ്ധ ശാസ്‌ത്രജ്ഞന്‍ ഐന്‍സ്റ്റീന്‍ സ്‌കൂളിലെ ഏറ്റവും മോശക്കാരനായ കുട്ടിയായിരുന്നു. പോളിടെക്‌നിക്ക്‌ സ്‌കൂളിലേക്കുള്ള എന്‍ട്രന്‍സ്‌ പരീക്ഷയില്‍ മൂന്ന്‌ തവണയും ഐന്‍സ്റ്റീന്‍ തോറ്റു. ആ കുട്ടിയല്ലേ ഭാവിയില്‍ ന്യൂക്ലിയര്‍ യുഗത്തി ന്റെ ശില്‍പിയായി ലോകപ്രശസ്‌തനായത്‌. വിദ്യാലയങ്ങളിലെ നാല്‌ ചുമരുകള്‍ക്കു ള്ളിലെ പാഠഭാഗങ്ങളില്‍ മോശമായ പ്രകടനം കാഴ്‌ച്ചവെച്ചു. എന്നാല്‍, പിന്നീട്‌ ചില പ്രത്യേക വിഷയങ്ങളില്‍ അസാമാന്യ മായ കഴിവ്‌ തെളിയിക്കുകയും, മനുഷ്യ രാശിക്ക്‌ ഗുണകരമായ മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്‌ത പല വ്യക്തികളും ചരിത്രത്തിലുണ്ടായിട്ടുണ്ട്‌.
സഹപാഠികളുടെയോ, സുഹൃത്തു ക്കളുടെയോ മറ്റോ മുന്നില്‍ വെച്ച്‌, `ഇവന്‍ എത്ര പഠിച്ചിട്ടും കാര്യമില്ല. ഇവന്റെ തലയില്‍ കയറില്ല' എന്ന സത്യ പ്രസ്‌താവന നടത്തുന്ന രക്ഷിതാക്ക ളും, അധ്യാപകരും, ആ കുട്ടിക്ക്‌ ഏല്‍പിക്കുന്ന മാനസിക പീഡനം ചെറുതല്ല.! കുട്ടികളെ പൂര്‍ണ സ്വതന്ത്രരായി അവരുടെ ഇഷ്‌ടത്തിന്‌ വിടുന്നതും, അമിതമായ നിയന്ത്രണങ്ങളും, വിലക്കും അടിച്ചേല്‍പിക്കുന്നതും ഒരുപോലെ അപകടമാണ്‌. അധ്യാപകനാകട്ടെ, രക്ഷാകര്‍ത്താവാകട്ടെ അവര്‍ കുട്ടിയെ നന്മയിലേക്കും പുരോഗതിയിലേക്കും സ്‌നേഹപൂര്‍വം വഴികാണിക്കുന്ന ഗുണകാംക്ഷിയായി വര്‍ത്തിക്കണം.
കുട്ടികളെ അധ്യാപകരും, രക്ഷാക ര്‍ത്താക്കളും ശാരീരികമായി ഉപദ്രവിക്ക ുന്നത്‌ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെ ടുന്നില്ലെന്ന്‌ ദേശീയ ശിശു അവകാശ കമ്മീഷന്‍ അധ്യക്ഷ ശാന്തസിന്‍ഹ പറഞ്ഞത്‌ ഏറെ ശ്രദ്ധേയമാണ്‌. വിദ്യാലയങ്ങളിലെ അടിയും, മറ്റു ശിക്ഷകളും കുട്ടികള്‍ക്ക്‌ പഠനത്തോട്‌ വിമുഖതയും, ഭയവും മറ്റു മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ കാര
ണമാവുന്നു. അറിവിനൊപ്പം കുട്ടിക ളുടെ മാനസികാവസ്ഥ മനസ്സിലാക്കി അവരെ കൈകാര്യം ചെയ്യാനുള്ള കഴിവുള്ളവരായിരിക്കണം അധ്യാപ കര്‍. ഇപ്പറഞ്ഞ ഗുണങ്ങളുള്ള അധ്യാ പകന്‌ ഭാവിയുടെ വാഗ്‌ദാനമാവേണ്ട തന്റെ മുമ്പിലിരിക്കുന്ന കുട്ടികള്‍ക്ക്‌ അറിവ്‌ പകര്‍ന്ന്‌ കൊടുക്കുകയും, അവര്‍ക്കിടയില്‍ ഉത്തമ സ്വഭാവം രൂപീകരണം സാധിക്കുകയും ചെയ്യുക യെന്ന ദൗത്യനിര്‍വ്വഹണത്തിന്‌ വടിയുടെയും, അടിയുടെയും പിന്‍ ബലം വേണ്ടിവരില്ല. കുട്ടികളുടെ പഠന സഹായിയായി വര്‍ത്തി ക്കുന്ന തോടൊപ്പം അവരുടെ ഹൃദയത്തില്‍ പ്രവേശിക്കാന്‍ പരിശ്രമിക്കുകയും വേണമെന്ന രാഷ്‌ട്രപിതാവ്‌ ഗാന്ധിജി യുടെ ഉപദേശം ഇവിടെ ഓര്‍ക്കാ
വുന്നതാണ്‌. വീട്ടിലും, വിദ്യാല യത്തിലുമാണ്‌ കുട്ടികളുടെ സ്വഭാവരൂ പവല്‍ക്കരണം നടക്കേ ണ്ടത്‌. രണ്ടിടത്തും അവര്‍ക്ക്‌ ലഭിക്കേണ്ടത്‌ സ്‌നേഹവും സുര ക്ഷിതത്വവുമാണ്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top