നട്ടെല്ല് പിളര്‍ന്ന് പുറത്തുവരുമ്പോള്‍ ആര്‍ത്തു കരഞ്ഞവള്ക്കാണ്.
പൊട്ടിക്കരഞ്ഞപ്പോള്‍ സന്തോഷാശ്രു
പൊഴിച്ചവള്ക്ക്,
പനിച്ചപ്പോള്‍ കൂടെ പനിച്ചവള്ക്ക്,
വരാന്‍ വൈകിയപ്പോള്‍ നെടുവീര്‍പ്പിട്ട് ഉമ്മറത്തിണ്ണയിലിരുന്നവള്ക്ക്,
ഇഷ്ടവിഭവമായിട്ടും വായ വരെ കൊണ്ടുപോയി തിരികെ എടുത്തു പാത്തു വെച്ചവള്ക്ക്,
പണി കഴിഞ്ഞു വിയര്‍പ്പില്‍ മുഷിഞ്ഞ് കോന്തലയില്‍ മിഠായിപ്പൊതിയുമായി വന്നിരുന്ന
പിതാവിനും ഉമ്മാന്റെ ഗര്‍ഭപാത്രം പങ്കിട്ടെടുത്തവര്ക്കും നഷ്ടക്കണക്കുകള്‍ മാത്രം..
എന്നിട്ടും പാര്‍ട്ടി പറയും അവര്‍ക്കാണ് നഷ്ടമെന്ന്..
നാലു മൂലയില്‍ നാലാള് കൂടുന്നിടത്ത് ഫ്ളക്സ് വെച്ചാല്‍ തീരുന്നതേയുള്ളൂ പാര്‍ട്ടിയുടെ നഷ്ടം.
മരിക്കുവോളം നെഞ്ചില്‍ കിടന്ന് നീറുന്ന വേദന
പാര്ട്ടിക്കാരെന്തിനറിയണം..