തുളസി കൊണ്ട്‌ ചില ഒറ്റമൂലികള്‍

വി.എം കുട്ടി No image


മനുഷ്യനാവശ്യമായ നിരവധി ഔഷധ മൂല്യങ്ങള്‍ തുളസിയിലുണ്ട്‌. തുളസിയില്ലാത്ത്‌ വീടിന്‌ ഐശ്വര്യമില്ലെന്ന്‌ പണ്ടുള്ളവര്‍ പറഞ്ഞിരുന്നു.
നല്ലൊരു അണുനാശിനി, ആന്റി ഓക്‌സിഡന്റ്‌ എന്നീ നിലകളില്‍ തുളസി ഉപയോഗിക്കാം.

മുഖത്ത്‌ തിളക്കം കിട്ടുന്നതിന്‌:- ഒരു ടീസ്‌പൂണ്‍ തുളസിനീര്‌ ഒരു സ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക. വിളര്‍ച്ച മാറി രക്തപ്രസാദം നേടാം. തുളസിയില ഉണക്കി പൊടിച്ച്‌ പനിനീരില്‍ കലര്‍ത്തി ദിവസേന മുഖത്തിടുന്നത്‌ മുഖകാന്തി വര്‍ധിപ്പിക്കുന്നു.
ജലദോഷത്തിന്‌: തുളസിയില, ഉള്ളി, കുടംപുളി, കുരുമുളക്‌ ഇവ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ ചൂട്‌ കുറയുമ്പോള്‍ കുറേശ്ശെ കഴിക്കുക.

 

തുളസിയില കഷായം വെച്ച്‌ കവിള്‍ കൊണ്ടാല്‍ വായ്‌നാറ്റത്തിന്‌ ശമനം കിട്ടും. ?എക്കിള്‍, ശ്വാസം മുട്ടല്‍ എന്നിവയ്‌ക്കും തുളസിക്കഷായം ഫലപ്രദമാണ്‌.?തുളസിയില നീരില്‍ ഏലയ്‌ക്കാ പൊടിച്ചിട്ട്‌ കഴിച്ചാല്‍ ഏതു തരം ഛര്‍ദ്ദിയും നില്‍ക്കും.

  • പൂച്ച കടിച്ചാല്‍: തുളസിയിലയും ഉപ്പും വെറ്റിലയും കൂടി അരച്ച്‌ നീരില്‍ പുരട്ടുക.

 

    • ചെവിവേദനക്ക്‌: കൃഷ്‌ണ തുളസിയുടെ ഇല ചതച്ച്‌ നീര്‌ ചൂടാക്കി ചെവിയില്‍ ഒഴിക്കുക.
  • മുഖക്കുരുവിന്‌: തുളസിയില ഇടിച്ച്‌ പിഴിഞ്ഞ നീര്‌ മുഖത്ത്‌ തേക്കുക.

 

 

 

  • പുഴുക്കടി തടയാന്‍ തുളസിയും ചെറുനാരങ്ങാ നീരും കൂടി അരച്ചു പുരട്ടുക.

 

  • തലയോട്ടിയിലെ പുഴുക്കടിക്ക്‌ തുളസിനീര്‌ ഇഞ്ചിനീര്‌ എന്നിവ തുല്യ അളവിലെടുത്ത്‌ മിശ്രിതമാക്കി തലയില്‍ പുരട്ടുക.

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top