കാരറ്റ്

ഷംന എന്‍.കെ. No image

ച്ചക്കറിയുടെ കൂട്ടത്തില്‍ സമൂന്നതമായ സ്ഥാനമാണ് കാരറ്റിനുള്ളത്. പോഷക മൂല്യങ്ങളുടെ ആധിക്യം കൊണ്ട് കിഴങ്ങുവര്‍ഗങ്ങളിലെ റാണിയായി കാരറ്റിനെ കണക്കാക്കാവുന്നതാണ്.
വിറ്റാമിന്‍ 'എ' യുടെ ധാന്യ ഉറവിടമായ കാരറ്റ് മാലകണ്ണ് എന്ന കാഴ്ച തകരാറിനെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്. വിറ്റാമിന്‍ 'എ' യുടെ കുറവ് മൂലം വളര്‍ച്ച മുരടിക്കുന്നതിനു പുറമെ നേത്ര, ശ്വാസകോശം, ശ്രവണേന്ദ്രീയങ്ങള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് കാരറ്റ് ഉത്തമ ഔഷധം കൂടിയാണ്.
ക്യാരറ്റ് പച്ചയായി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. കുറച്ച് വെള്ളത്തില്‍ വേവിച്ച് പിന്നീട് എണ്ണയില്‍ പാകം ചെയ്‌തെടുത്താലും തെറ്റില്ല. വായുവില്‍ തുറന്നു വെച്ചാലും വലിയ ചൂടേറ്റാലും എണ്ണയില്‍ പാകം ചെയ്താലും വിറ്റാമിന്‍ ക്രമേണ നഷ്ടപ്പെടും.
ഒരു കാരറ്റ് ഭക്ഷിച്ചാല്‍ അനേകം ദിവസത്തേക്കാവശ്യമായ വിറ്റാമിന്‍ 'എ' ലഭിക്കുന്നു. കാരറ്റ് കഴിക്കുന്നത് മൂലം ശരീരത്തിന്റെ വളര്‍ച്ചയിലും, ചര്‍മ്മത്തെ മയവും ആരോഗ്യവുമുള്ളതായി മാറ്റുകയും ചെയ്യുന്നു. കൂടാതെ കൊളസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍ എന്നിവ കുറയുവാനും ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയില്‍ നിന്നുള്ള പ്രതിരോധവും ലഭിക്കുന്നു.
കാരറ്റില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു ഘടകമാണ് ഇരുമ്പ്. അയണ്‍ ഗുളികകള്‍ക്ക് പകരം ക്യാരറ്റ് കഴിക്കാവുന്നതാണ്. രക്തത്തിലെ ഹീമോഗ്ലോബിനിലും കോശകേന്ദ്രത്തിലും ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഒരു സാധാരണ വ്യക്തിക്ക് പ്രതിദിനം ഏകദേശം 15 മില്ലിഗ്രാം ഇരുമ്പ് വേണ്ടിവരുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലങ്ങളില്‍ രക്തം നഷ്ടപ്പെടുന്നതുകൊണ്ട് ഇരുമ്പിന്റെ ആവശ്യം കൂടുതലായി വേണ്ടിവരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ കാരറ്റ് പച്ചയായോ, ജ്യൂസ് ആയോ കഴിക്കുന്നത് നല്ലതാണ്.
ഗര്‍ഭിണികള്‍ക്ക് വര്‍ദ്ധിച്ച അളവില്‍ ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിന്റെ കുറവ് ശരീരത്തില്‍ പ്രകടമാവുമ്പോഴാണ് വിളര്‍ച്ച പിടിപെടുന്നത്. ഇതിന് കാരറ്റ് ഒരു പരിഹാരമാണ്.
നാലഞ്ച് പുത്തന്‍ കാരറ്റുകളുടെ നീര് രാവിലെയും വൈകുന്നേരവും കഴിക്കുകയാണെങ്കില്‍ വായുക്ഷോഭം തടയാനും ആമാശയകുടല്‍ വ്രണങ്ങളെ ശമിപ്പിക്കാനും കഴിയും. അതിനു മറ്റും തുടര്‍ച്ചയായ മലബന്ധം, കരള്‍രോഗം, പിത്തകോപം, മഞ്ഞപ്പിത്തം, മൂത്ര സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരറ്റ് ഗുണകരമാണ്.
ദഹനേന്ദ്രിയങ്ങളുടെ പ്രവൃത്തിക്ഷമത കുറയുമ്പോള്‍ കുടലില്‍ വിഷ വസ്തുക്കള്‍ ചീഞ്ഞളിഞ്ഞ് അപായകരമായ ബാക്ടീരിയകള്‍ ഉണ്ടാകാന്‍ ഇടയാകുന്നു. കാരറ്റ് ഇത്തരം കൃമികളെ കുടലില്‍ നിന്ന് പുറത്ത് തള്ളുവാന്‍ സഹായിക്കുന്നു. കാരറ്റ് പോലെതന്നെ ഭക്ഷ്യമൂല്യങ്ങളുള്ളതാണ് ഇതിന്റെ ഇലകളും ഇത്‌കൊണ്ട് കറിയുണ്ടാക്കാം. ഇലച്ചാറ് മൂക്കിലും ചെവിയിലും ഒഴിച്ചാല്‍ ചെന്നികുത്തില്‍ നിന്ന് വിമുക്തി നേടാവുന്നതാണ്. കാരറ്റ് കൊണ്ട് പലതരം പലഹാരങ്ങളും ഉണ്ടാക്കാം. കാരറ്റ്, വേപ്പില, ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരച്ച് ചെറുനാരങ്ങ നീരു ഒഴിച്ചാല്‍ ചട്‌നി ഉണ്ടാക്കാം.

കൃഷിരീതി
കാരറ്റ് അടുക്കളതോട്ടത്തില്‍ കൃഷി ചെയ്യാവുന്നതാണ്. നല്ലനീര്‍വാര്‍ച്ചയും സൂര്യപ്രകാശവും ഉള്ള മണ്ണാണ് കൃഷിക്ക് നല്ലത്. ആഗസ്റ്റ് മൂതല്‍ ജനുവരി വരെയുള്ള കാലമാണ് കൃഷിക്ക് യോജിച്ചത്.
കൃഷി ചെയ്യാനുള്ള സ്ഥലം നല്ലവണ്ണം ഉഴുതുമരിച്ച്, മണ്ണില്‍ അമ്ലത്വം കൂടുതല്‍ ഉണ്ടെങ്കില്‍ സെന്റിന് ഒരു കിലോ മുതല്‍ രണ്ട് കിലോ വരെ കുമ്മായം വിതറുക. 10 ദിവസത്തിനു ശേഷം വിത്തിടുന്നതിനു മുമ്പ് ചാണകപ്പൊടി സെന്റിനു 100 കിലോഗ്രാം എന്ന കണക്കിന് ചേര്‍ത്ത് കൊടുക്കുക. സൗകര്യപ്രദമായ നീളത്തിലും ഒരടി ഉയരത്തിലും ഒരടി വീതിയിലും വാരങ്ങള്‍ ഉണ്ടാക്കണം. വാരങ്ങളില്‍ ജലസേചനം നടത്തിയതിനു ശേഷം രണ്ട് സെ.മീറ്റര്‍ ആഴത്തില്‍ ചാലുകള്‍ കീറി അതില്‍ വിത്ത് പാകണം. വിത്തുകളുടെ അകലം ക്രമീകരിക്കുന്നതിനു, വിത്ത് പാകി മേല്‍ മണ്ണും മണലും ചേര്‍ത്ത മിശ്രിതം കൊണ്ട് ചാലുകള്‍ മൂടണം. വിത്ത് മുളച്ച് ഒരാഴ്ചക്കുശേഷം 10 സെന്റീമീറ്റര്‍ അകലം പാലിക്കുന്നതിനായി ഇടയ്ക്കുള്ള തൈകള്‍ പിഴുതുമാറ്റണം.
വേരിന്റെ നല്ല വളര്‍ച്ചക്ക് വേരുകള്‍ക്ക് ക്ഷതം സംഭവിക്കാതെ ചെറിയ രീതിയില്‍ മണ്ണിളക്കി കൊടുക്കണം. തൈകള്‍ മുളച്ച് 10 ദിവസത്തിനുശേഷം കാലിവളം, ക്ഷാരം, പാക്വജനകം എന്നിവ ചേര്‍ത്ത് കൊടുക്കണം. 45 ദിവസത്തിനകം മണ്ണ് കയറ്റി കൊടുക്കുന്നത് വിളവ് കൂട്ടാന്‍ സാധിക്കും. 60 മുതല്‍ 70 ദിവസത്തിനകം വിളവെടുപ്പ് നടത്താം.
പുസകേസര്‍, പുസമേഘാലി, നാന്റ്‌റ്റെസ് എന്നിവയാണ് മികച്ച ഇനങ്ങള്‍ വിത്തുകള്‍ വി.എഫ്.പി.സി.കെയുടെ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top