കുറ്റവും പാപവും

ലിസ്സി.പി No image
കറുത്ത ചുമരിനെ വെള്ളച്ചോക്കുകള്‍ 
തുണിയുരിഞ്ഞ് മാനഭംഗപ്പെടുത്തുമ്പോള്‍
കൈകളില്‍ പടര്‍ന്ന ചുവപ്പിനെ
കണ്ടില്ലെന്നു നടിച്ചു..
ആരും കണ്ടില്ലെന്നു പറഞ്ഞ്
തെളിവുകള്‍ തേച്ചുമായ്ച്ചത്
മറ്റൊരുത്തനായിരുന്നു
എന്നാലും നീയെന്നെ...
വാചകം മുഴുമിക്കാനാവാതെ
വീണുടഞ്ഞ മഷിപ്പാത്രങ്ങള്‍
കണ്ണീരൊലിപ്പിച്ച് മൂലയിലിരുന്ന് തേങ്ങി
കാണാത്ത കാഴ്ചകള്‍ എഴുതിയെന്നാരോപിച്ച്
വരയില്ലാത്ത കടലാസുകളെ തീയിട്ടുകൊന്നു.
കുറ്റബോധത്തിന്റെ
പൊട്ടിയൊലിച്ച നീലരക്തം
കുന്നും മലയും താണ്ടി തലച്ചോറിലേക്ക്
ഇരച്ചിരച്ച് നീങ്ങി..
ബോധവും അബോധവും ഒരേപാത്രത്തില്‍
കൈയിട്ട് ഓര്‍മകള്‍ പങ്കിട്ടു.
എന്നിട്ടും..
ഇതള്‍കൊഴിഞ്ഞ പൂക്കളുടെ കണ്ണീരില്‍
പുതിയ മൊട്ടുകള്‍ പുനര്‍ജനിച്ചുകൊണ്ടേയിരുന്നു.....


ഓളം

ശരിക്കും
മീനുകളാണ്
ചൂണ്ടയിടുന്നത്
ഏതു മീനും
അച്ചടക്കത്തിന്റെ മൂടിവച്ച
നീലക്കയത്തില്‍
തിരക്കുകളുടെ നഗ്‌നമായ
ഓളപ്പരപ്പില്‍
ഒന്നു പുളക്കുന്നതോടെ
അതില്‍ കുരുങ്ങിയാണ്
പിടയുന്ന മനസ്സിന്റെ ഇരയും
കൊതിയുടെ കാണാച്ചരടും
ഭ്രാന്തിന്റെ കൊളുത്തും
ജീവിതമെന്ന
മുരടിപ്പിന്റെ വടിയും
ചടഞ്ഞിരുപ്പുമായി
പിടുത്തക്കാരന്‍
വറ്റിപ്പോകുന്നത്..?
ശരിക്കും മീനുകളാണ്
ചൂണ്ടക്കാരനെ
കീഴ്‌പ്പെടുത്തുന്നത് ..
ശിവപ്രസാദ് പാലോട്

വിധി

ചെന്നായ നീരാടുന്ന
വാഴ്ത്തപ്പെട്ട കടവ് കലക്കിയതിന്
തൊട്ടു താഴെ
അടിയാളക്കടവില്‍ കുളിച്ച
മാന്‍ കിടാവ്
കുറ്റക്കാരനല്ലെന്നു തെളിയിക്കുന്നതില്‍
പ്രോസിക്യൂഷന്‍
ദയനീയമായി പരാജയപ്പെട്ടതിനാല്‍
പതിവ് പോലെ ...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top