തൊടിയിലെങ്ങോ ഒരു കാക്ക കരഞ്ഞു. 'കോണ്‍ഗ്രസ്' എന്ന് ആരവമെന്നും 'കാള്‍മാക്സ്' മുഴങ്ങുന്നുവെന്നും അഭിപ്രായങ്ങള്‍. കാക്ക അത് വകവെക്കാതെ പൊട്ടിയ മണ്‍പാത്രത്തില്‍ നിന്ന് വറ്റ് പെറുക്കിത്തിന്നാന്‍ തുടങ്ങി. നാടിന്റെ ശുചിത്വത്തിനായി സേവനമെന്നും അധ്വാനിക്കുന്ന പട്ടിണിപ്പാവങ്ങളുടെ പ്രതീകമെന്നും രണ്ട് ഭാഷ്യം.
കാക്ക വീണ്ടും പാറി, കയ്യാലമേലിരുന്നു കാഷ്ഠിച്ചു. നേരിയ ചോര കലര്‍ന്നതെന്നും തിന്ന പച്ചത്തവളയുടെ നിറമെന്നും പല വാദങ്ങളും കേട്ടു. മടുത്ത കാക്ക ആരുമറിയാതെ പുഴവക്കിലിരുന്നു. 'കാക്ക കുളിച്ചാല്‍ കൊക്കാവി'ല്ലെന്ന ശബ്ദമുയര്‍ന്നത് ഒരുമിച്ചായിരുന്നു.