കുഞ്ഞിക്കാലിന് ഉമ്മ കൊടുക്കാന്‍

ഡോ. ബിനു എസ് No image

      ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ തന്നെ അവളുടെ അണ്ഡാശയങ്ങളില്‍ ലക്ഷക്കണക്കിന് ചെറു അണ്ഡങ്ങള്‍ ഉണ്ടാകും. പക്ഷേ 11-13 വയസ്സിനുള്ളില്‍ പ്രായപൂര്‍ത്തിയായതിനു ശേഷം ആര്‍ത്തവചക്രം അവസാനിക്കുന്നതു വരെ നാനൂറോളം അണ്ഡങ്ങള്‍ മാത്രമാണ് പ്രായപൂര്‍ത്തിയായി ഗര്‍ഭാശയത്തിലേക്ക് എത്തുന്നത്. ഒരു ജോഡി അണ്ഡാശയങ്ങളുടെ പുറത്തെ പാളിയില്‍ നിന്നാണ് സാധാരണ നിലയില്‍ 28 ദിവസത്തിലൊരിക്കല്‍ ഒരു അണ്ഡം പുറത്തേക്ക് വരുന്നത്. അതായത് 28 ദിവസമുള്ള ഒരു ആര്‍ത്തവ ചക്രത്തിന്റെ പതിനാലാം ദിവസം ആണ് അണ്ഡവിസര്‍ജനം നടക്കുക. എന്നാല്‍ ക്രമരഹിതമായ ആര്‍ത്തവചക്രമാണ് എങ്കില്‍ ആര്‍ത്തവദിനത്തിന്റെ 14 ദിവസം മുമ്പായിരിക്കും അണ്ഡവിസര്‍ജനം ഉണ്ടാവുക.

അണ്ഡാശയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍
(1) Pcos (poly cystic ovary syndrome) ഇക്കാലത്ത് സ്ത്രീകളിലെ വന്ധ്യതക്ക് കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. അണ്ഡോല്‍പാദനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തകരാറുകള്‍ മൂലം ഇവിടെ കൃത്യമായ അണ്ഡവിസര്‍ജനം നടക്കാതിരിക്കുകയും കുറെയേറെ അണ്ഡങ്ങള്‍ പാതിവളര്‍ച്ചയെത്തി cyst കളുടെ രൂപത്തില്‍ വര്‍ത്തിക്കുകയും ചെയ്യുന്നു. ലക്ഷണങ്ങള്‍
ക്രമരഹിതമായ ആര്‍ത്തവം, ആര്‍ത്തവരഹിതമായ അവസ്ഥ, അണ്ഡവിസര്‍ജനം ഇല്ലാത്ത അവസ്ഥ, വളരെ കുറഞ്ഞ ആര്‍ത്തവം, അമിത രോമവളര്‍ച്ച, പൊണ്ണത്തടി, വിഷാദം, മുടികൊഴിച്ചില്‍, ഗര്‍ഭം അലസിപ്പോകുന്ന അവസ്ഥ ഇവയാണ്. ഹോര്‍മോണ്‍ പരിശോധന നടത്തി ഈ അവസ്ഥ സ്ഥിരീകരിക്കുകയും അതിനുള്ള ചികിത്സ തേടേണ്ടതുമാണ്.
Pcos ചികിത്സയില്‍ ഏറ്റവും പ്രധാനം വണ്ണം കുറയ്ക്കുക എന്നതാണ്. സ്ഥിരമായ വ്യായാമം നിര്‍ബന്ധമാണ്. അമിതാഹാരം, കൊഴുപ്പ്, അന്നജം ഇവ പരമാവധി കുറച്ച് ധാരാളം മാംസ്യം അടങ്ങിയ ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതോടൊപ്പം രോഗിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് വിശകലനം നടത്തി നല്‍കുന്ന ഹോമിയോപ്പതി മരുന്നുകള്‍കൊണ്ട് പൂര്‍ണമായി ഭേദമാക്കാവുന്ന രോഗമാണിത്.
(2) ജനിതക കാരണങ്ങള്‍
ജനിതക കാരണങ്ങള്‍ കൊണ്ടോ ജന്മനാ ഉള്ള പ്രശ്‌നങ്ങള്‍ കൊണ്ടോ അണ്ഡാശയം ഇല്ലാതിരിക്കുകയോ ശരിയായി വളര്‍ച്ച എത്താത്ത അവസ്ഥയോ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും അണ്ഡവിസര്‍ജനം തടസ്സപ്പെട്ട് വന്ധ്യതക്ക് കാരണമാകും.
(3) അണ്ഡാശയത്തിലുണ്ടാകുന്ന കാന്‍സറുകളോ മറ്റു വളര്‍ച്ചകളോ (tumours, cysts) കാരണവും വന്ധ്യത ഉണ്ടാകാം.
സ്ത്രീ വന്ധ്യതാ പരിശോധനയില്‍ ആദ്യം ഹോര്‍മോണുകളുടെ അളവ് പരിശോധിക്കുകയും അതിനു ശേഷം പ്രത്യുത്പാദന അവയവങ്ങളുടെ ഘടന പഠിക്കുവാനായി ഒരു അള്‍ട്രാസൗണ്ട് സ്‌കാന്‍ പരിശോധനയും അതിനു ശേഷം ചാക്രികമായ അണ്ഡവിസര്‍ജനം നടക്കുന്നുണ്ടോ എന്നറിയുവാനുള്ള Follicular study പരിശോധനയും അനിവാര്യമാണ്.

ഗര്‍ഭാശയവുമായി ബന്ധപ്പെട്ട കാരണങ്ങള്‍
(1) ജനിതകമായ കാരണങ്ങള്‍
ചില ജനിതകമായ അസുഖങ്ങള്‍ മൂലം ഗര്‍ഭാശയം ഉണ്ടാകാത്തതോ പൂര്‍ണമായും വളര്‍ച്ചയെത്താത്തതോ ആയ അവസ്ഥയില്‍ വന്ധ്യത ഉണ്ടാകാം. അതുപോലെ ശരിയായ ഘടനയിലോ ഗര്‍ഭാശയത്തിനുള്ളിലെ ഭിത്തിയിലുണ്ടാകുന്ന വ്യതിയാനങ്ങളോ മൂലം ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു.
(2)വളര്‍ച്ചകള്‍. (Tumours) ഗര്‍ഭാശയത്തിനുള്ളിലുണ്ടാകുന്ന polyps ഗര്‍ഭാശയത്തിലുണ്ടാകുന്ന fibroids മറ്റു ട്യൂമറുകള്‍ എന്ന്ിവ കാരണം ഗര്‍ഭം നിലനിര്‍ത്താന്‍ സാധിക്കാതെ വരുന്നു.
(3) Endometriosis : മറ്റൊരു പ്രധാനപ്പെട്ട ഗര്‍ഭാശയ രോഗമാണ് എന്‍ട്രോമെട്രിയോസിസ്. ഗര്‍ഭാശയത്തിനുള്ളിലെ endometrium എന്ന പാളിയിലുണ്ടാകുന്ന തരം കോശങ്ങള്‍ മറ്റു ഭാഗങ്ങളില്‍ വളരുന്നതിനെയാണ് Endometriosis എന്നു പറയുന്നത്. ആര്‍ത്തവ സമയത്തുണ്ടാകുന്ന കടുത്ത വേദന, അമിത രക്തസ്രാവം ഇവയാണ് പ്രധാന ലക്ഷണങ്ങള്‍. സ്ത്രീ വന്ധ്യതയുടെ കാരണങ്ങളില്‍ Pcos പോലെത്തന്നെ പ്രധാനപ്പെട്ട ഒരു പങ്ക് Endometriosis- നും ഉണ്ട്.
(4) Endometrial thickeness ഗര്‍ഭാശയത്തിന്റെ ഉള്ളിലെ പാളിയാണ് endometrium. ബീജത്തിന്റെയും അണ്ഡത്തിന്റെയും സംയോഗശേഷം ഭ്രൂണം ഈ പാളിയിലാണ് പറ്റിപ്പിടിച്ച് വളരേണ്ടത്. സാധാരണയായി 8- 14 mm വരെ കനമാണ് ഉണ്ടാകേണ്ടത്. ഈ അളവ് (7mm-നു താഴെ) അണ്ഡവിസര്‍ജന സമയത്ത് നില്‍ക്കുകയാണെങ്കില്‍ ഭ്രൂണത്തിന് ഗര്‍ഭാശയത്തില്‍ പറ്റിപ്പിടിച്ച് വളരാന്‍ സാധിക്കാതെ വരും.

ഫലോപ്യന്‍ നാളിയിലെ പ്രശ്‌നങ്ങള്‍
രോഗാണുബാധ മൂലമോ സര്‍ജറി മൂലം ഉണ്ടായ വൈകല്യങ്ങള്‍ മൂലമോ എന്റോമെട്രിയോസിസ് മുഖേനയോ ഫലോപ്യന്‍ നാളിയിലുണ്ടാകുന്ന തടസ്സങ്ങള്‍ മൂലം ബീജസങ്കലനം നടക്കാതെ വരുന്നു.

ഗര്‍ഭാശയഗളത്തിലെ പ്രശ്‌നങ്ങള്‍
യോനീസംബന്ധമായ അസുഖങ്ങള്‍
സ്ത്രീ യോനിയിലെ ജന്മനാ ഉള്ള തടസ്സങ്ങളോ ഘടനാ വ്യത്യാസങ്ങളോ മൂലമോ സംഭോഗസമയത്ത് പേശികള്‍ കഠിനമായി വലിഞ്ഞു മുറുകിയുണ്ടാവുന്ന വേദന മൂലമോ, സംഭോഗം തന്നെ തടസ്സപ്പെടുകയും അതുമൂലം വന്ധ്യതക്കു കാരണമാകുകയും ചെയ്യുന്നു. മേല്‍ പറഞ്ഞ Vaginimus എന്ന അവസ്ഥക്കു മാനസികമായ ഉത്കണ്ഠ, പിരിമുറുക്കം തുടങ്ങിയ കാരണങ്ങളാവാം ഉണ്ടാവുക. ശരിയായ കൗണ്‍സലിംഗ് മൂലമോ മരുന്നുകള്‍ കൊണ്ടോ ഇതു ഫലപ്രദമായി ചികിത്സിച്ചു മാറ്റാം.

ഹോര്‍മോണ്‍ തകരാറുകള്‍
സ്ത്രീ പ്രത്യുല്‍പാദന വ്യവസ്ഥയെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ മൂലം അണ്ഡോല്‍പാദന പ്രശ്‌നങ്ങളും ആര്‍ത്തവ പ്രശ്‌നങ്ങളും ഉണ്ടാവുകയും അത് വന്ധ്യതക്കു കാരണമാവുകയും ചെയ്യും. GNRH, LH, FSH, PROLATIN, ESTROGEN, PROGESIERONE മുതലായവയാണിവ. രക്തപരിശോധനയിലൂടെ യഥാസമയം കണ്ടെത്തി ചികിത്സിച്ച് ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുവാന്‍ സാധിക്കും.
PREMATURE MENOPAUSE
നാല്‍പത് വയസ്സിനു മുമ്പ് ആര്‍ത്തവ ചക്രം അവസാനിക്കുന്ന അവസ്ഥയിലും വന്ധ്യതക്കുള്ള സാധ്യത കൂടുതലാണ്. മേല്‍പറഞ്ഞ കാരണങ്ങള്‍ കൂടാതെ പ്രമേഹം, കരളിന്റെയോ വൃക്കയുടെയോ അസുഖങ്ങള്‍, തൈറോയ്ഡ്, അതിവൃക്കാ ഗ്രന്ഥി (Adrenals) മുതലായ അന്തഃസ്രാവ ഗ്രന്ഥികളുടെ അസുഖങ്ങള്‍, മാനസികമായ ചില അസുഖങ്ങള്‍ ഇവയെല്ലാം പുരുഷനിലും സ്ത്രീകളിലും വന്ധ്യതക്കു കാരണമാകാറുണ്ട്. സ്ത്രീകള്‍ക്ക് 12 മുതല്‍ 45 വയസ്സുവരെ ആര്‍ത്തവ ചക്രം നിലക്കുന്നുവെങ്കിലും
20 മുതല്‍ 25 വയസ്സുവരെയാണ് ഗര്‍ഭധാരണാ സാധ്യത ഏറ്റവും കൂടുതല്‍. അതിനുശേഷം വര്‍ഷാവര്‍ഷം അത് കുറഞ്ഞുതുടങ്ങുന്നു.
അമിത വണ്ണം (obesity), വ്യായാമമില്ലായ്മ, തെറ്റായ ഭക്ഷണ ജീവിത രീതികള്‍, പുകവലി, മദ്യപാനം മുതലായ ദുശ്ശീലങ്ങള്‍ ഇവയെല്ലാം വന്ധ്യതക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
വന്ധ്യതാ ചികിത്സ ദമ്പതികളില്‍ ഉത്കണ്ഠ, വിഷാദം, മാനസിക പിരിമുറുക്കം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ സമൂഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സഹകരണം വളരെ പ്രധാനമായി വരുന്നു. ശരിയായ കൗണ്‍സലിംഗ് ചികിത്സയുടെ കൂടെ തന്നെ ദമ്പതികള്‍ക്ക് അത്യന്താപേക്ഷിതമാണ്. അധികരിച്ച വിഷാദം, ഉത്കണ്ഠ ഇവ ദമ്പതികളുടെ ലൈംഗിക ജീവിതത്തെത്തന്നെ താറുമാറാക്കുകയും അതായത്, ഉദ്ധാരണക്കുറവിനും ലൈഗികതാല്‍പര്യമില്ലായ്മയ്ക്കും കാരണമാവുകയും അത് വന്ധ്യതയുടെ സാധ്യത കൂടുതല്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
'Delay the first, space the second and stop the third'' എന്ന ചൊല്ല് ജനസംഖ്യ കൂട്ടാനുള്ള വികസ്വര രാജ്യങ്ങളില്‍ നിലവിലുണ്ട്. എന്നാല്‍ വന്ധ്യത ക്രമാതീതമായി വര്‍ധിക്കുന്ന ഇക്കാലത്ത് മറ്റു പ്രധാനകാരണങ്ങള്‍ ഒന്നും തന്നെയില്ലെങ്കില്‍ ആദ്യത്തെ കുഞ്ഞിനായി നേരത്തെ തന്നെ ദമ്പതികള്‍ ശ്രമിക്കേണ്ടതാണ്. ആദ്യത്തെ കുട്ടിക്കു മുമ്പായി ഗര്‍ഭം വൈകിപ്പിക്കുവാന്‍ ശ്രമിക്കുന്ന ദമ്പതികള്‍ ഗര്‍ഭനിരോധന ഉറകളല്ലാതെ ഒരു മാര്‍ഗവും സ്വീകരിക്കരുത്.
ചിട്ടയായ ജീവിത ആഹാരരീതികളും വ്യായാമവും മാനസികമായ ഉല്ലാസം നല്‍കുന്ന പ്രവര്‍ത്തികളും ഹോബികളും പുലര്‍ത്തി ദമ്പതികളുടെ ശാരീരിക-മാനസികമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് നിര്‍ദ്ദേശിക്കുന്ന ഹോമിയോപ്പതി മരുന്നുകള്‍ കഴിച്ചാല്‍ മേല്‍പറഞ്ഞ കാരണങ്ങളില്‍ ജനിതകവും ജന്മനാ ഉള്ളതുമായ അവസ്ഥകള്‍ ഒഴികെയുള്ളവയെല്ലാം ഒരു പരിധിവരെ ഭേദമാക്കി സന്താനസൗഭാഗ്യം സാധ്യമാക്കാന്‍ സാധിക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top