വന്ധ്യതക്ക് ഹോമിയോപതിയിലൂടെ പരിഹാരം

ഡോ. ബിനു എസ് No image

      സന്താനങ്ങള്‍ ഉണ്ടാവാത്തതിന് സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുകയും ശപിക്കുകയും ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു. എന്നാലിന്ന് വന്ധ്യതയുടെ കാരണങ്ങളില്‍ തുല്യ പങ്കാളിത്തമാണ് സ്ത്രീക്കും പുരുഷനും ഉള്ളതെന്ന് സമൂഹം മനസ്സിലാക്കി. ശാസ്ത്രീയമായി പറഞ്ഞാല്‍ 30 ശതമാനം പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ മൂലവും 10 ശതമാനം രണ്ടുപേരുടേയും പ്രശ്‌നങ്ങള്‍ മൂലവും ബാക്കി വരുന്ന 30 ശതമാനം അറിയപ്പെടാത്ത കാരണങ്ങള്‍ മൂലവുമാണ് വന്ധ്യത ഉണ്ടാകുന്നത്.
വന്ധ്യത എന്നാല്‍ ഒരു വ്യക്തിയുടേതല്ല. മറിച്ച് ദമ്പതികളുടെ പ്രശ്‌നമായി കണക്കാക്കണം. ഒരു വര്‍ഷമായി ദമ്പതികള്‍ ഒരുമിച്ചു താമസിക്കുകയും സ്വതന്ത്രമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കുഞ്ഞിനായി ശ്രമിച്ചിട്ടും സത്രീക്ക് ഗര്‍ഭാവസ്ഥയിലേക്കെത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയെ വന്ധ്യതയായി കണക്കാക്കി ചികിത്സ ആരംഭിക്കേണ്ടത് അനിവാര്യമാണ്.
കാരണങ്ങള്‍ പഠിക്കുവാനായി ഒരു അള്‍ട്രാസൗണ്ട് സ്‌കാന്‍ പരിശോധനയും അതിനു ശേഷം ചാക്രികമായ അണ്ഡ വിസര്‍ജനം നടക്കുന്നുണ്ടോ എന്നറിയുവാനായുള്ള Follicular study പരിശോധനയും അനിവാര്യമാണ്.

ഗര്‍ഭാശയവുമായി ബന്ധപ്പെട്ട കാരണങ്ങള്‍

1. ജനിതകമായ കാരണങ്ങള്‍
ജനിതകമായ അസുഖങ്ങള്‍ മൂലം ഗര്‍ഭാശയം ഉണ്ടാകാത്തതോ പൂര്‍ണ്ണമായും വളര്‍ച്ച എത്താത്തതോ ആയ അവസ്ഥയില്‍ വന്ധ്യത ഉണ്ടാകാം. അതുപോലെ ശരിയായ ഘടനയിലോ ഗര്‍ഭാശയത്തിനുള്ളിലെ ഭിത്തിയിലുണ്ടാകുന്ന വ്യതിയാനങ്ങളാലോ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു.
2. വളര്‍ച്ചകള്‍ (Tumours)
ഗര്‍ഭാശയത്തിനുള്ളിലുണ്ടാകുന്ന polyps, ഗര്‍ഭാശയ ഭിത്തിയിലുണ്ടാകുന്ന Fibroids എന്നീ ട്യൂമറുകള്‍. ഇവ കാരണം ഗര്‍ഭം നിലനിര്‍ത്താന്‍ സാധിക്കാതെ വരും.
3. Endometriosis
മറ്റൊരു പ്രധാനപ്പെട്ട ഗര്‍ഭാശയ രോഗമാണ് എന്‍ട്രോ മെട്രോസിസ്. ഗര്‍ഭാശയത്തിനുള്ളിലെ endometrium എന്ന പാളിയിലുണ്ടാകുന്ന തരം കോശങ്ങള്‍ മറ്റു ഭാഗങ്ങളില്‍ വളരുന്നതിനെയാണ് Endometriossi എന്നു പറയുന്നത്. ആര്‍ത്തവ സമയത്തുണ്ടാകുന്ന സ്ത്രീകളുടെ പ്രായം കൂടുന്തോറും ഗര്‍ഭാവസ്ഥയിലെത്താനുള്ള സാധ്യത 3-5 ശതമാനം വരെ വര്‍ഷം തോറും കുറഞ്ഞുവരുന്നതായി കണ്ടുവരുന്നതിനാല്‍ 30 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളാണെങ്കില്‍ ആറുമാസം ഒരുമിച്ചു താമസിച്ച ശേഷം തന്നെ ചികിത്സ തുടങ്ങേണ്ടതാണ്. വന്ധ്യത
രണ്ടു തരത്തിലാകാം.
1. Primary infertility
ഒരു പ്രാവശ്യം പോലും ഗര്‍ഭിണി ആവാത്ത അവസ്ഥ.
2. Secondary infertility
ഒരു പ്രസവമെങ്കിലും കഴിഞ്ഞ ശേഷം പിന്നീട് കുട്ടികളുണ്ടാകാത്ത അവസ്ഥ.
വന്ധ്യതാ ചികിത്സയുടെ ആരംഭം പുരുഷന്‍മാരിലാണ്. രണ്ടോ മൂന്നോ ദിവസമെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടാതിരുന്ന ശേഷമുള്ള ബീജപരിശോധനയാണ് ആദ്യപടി.

ബീജോത്പാദനം
ഒരുജോഡി വൃഷ്ണങ്ങളില്‍ ഉല്‍പാദിപ്പിക്കുകയും അതിനനുബന്ധിച്ചുള്ള എപ്പിഡിമിസ് എന്ന എന്ന ഭാഗത്ത് പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതും ഏകദേശം മൂന്ന് മാസം ദൈര്‍ഘ്യമുള്ളതുമായ പ്രക്രിയയാണ് ബീജോത്പാദനം. ശരീരോഷ്മാവിനേക്കാളും താഴ്ന്ന താപനിലയില്‍ മാത്രമേ ബീജോത്പാദനം സാധ്യമാകൂ എന്നതിനാലാണ്. പ്രകൃത്യാ തന്നെ ബീജത്തില്‍ പഴുപ്പിന്റെ അളവോ വെള്ള രക്താണുക്കളുടെ അളവോ പരിധിയിലധികമുണ്ടെങ്കില്‍ Culture പരിശോധനക്ക് വിധേയമാകുകയും അണുബാധക്കുള്ള മരുന്നുകള്‍ കഴിക്കേണ്ടതുമാണ്.

പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍

A. ബീജങ്ങളുടെ ഉല്‍പാദനത്തകരാറുകള്‍
ഏകദേശം 60 ശതമാനം പുരുഷ വന്ധ്യതയുടെ കാരണം ബീജങ്ങളുടെ ഉല്‍പാദനത്തിലുള്ള തകരാറുകള്‍ തന്നെയാണ്.
1. Aspermia
ഈ അവസ്ഥയില്‍ ശുകഌ തന്നെ ഉണ്ടാകാത്തതോ പുറത്തേക്ക് വിസര്‍ജ്ജിക്കാത്തതോ ആയ സാഹചര്യം ഉണ്ടാകുന്നു. പ്രോസ്‌റ്റേറ്റു ഗ്രന്ഥിയുടെ സര്‍ജ്ജറിക്കു ശേഷമോ അസുഖങ്ങള്‍ മൂലമോ ബീജവാഹിനി കുഴലുകളിലെ തടസ്സങ്ങള്‍ കൊണ്ടോ ചില മരുന്നുകള്‍ സ്ഥിരം കഴിക്കുന്നതു മൂലമോ ഇങ്ങനെ സംഭവിക്കാം.
2. Azoospermia
ശുകഌത്തില്‍ ബീജങ്ങളുടെ പൂര്‍ണമായ അഭാവമാണ് ഇവിടെ കാണുന്നത്. വൃഷ്ണങ്ങളുടെ ജന്മനാ ഉള്ള അഭാവമോ മറ്റു വൈകല്യങ്ങളോ മൂലം ഈ അവസ്ഥ ഉണ്ടാകാം. രണ്ടോ മൂന്നോ ബീജ പരിശോധനയില്‍ ഇതേ ഫലമാണ് കാണുന്നതെങ്കില്‍ ഉടനെ വൃഷ്ണത്തിന്റെ Biopsy പരിശോധന ചെയ്യുകയും മരുന്നുകള്‍ ഫലപ്രദമാകുന്ന അവസ്ഥ ഉണ്ടോ എന്നു പരിശോധിക്കുകയും വേണം. Sertolli cell syndrome: ഈ അവസ്ഥയിലും പൂര്‍ണ്ണമായും ഉള്ള ബീജാഭാവം ഉണ്ടാകുന്നു.
3. Oligozoospermia
ബീജങ്ങളുടെ എണ്ണം കുറയുമ്പോള്‍ വന്ധ്യതക്കുള്ള സാധ്യത വര്‍ധിക്കുന്നു. ഏറ്റവും സാധാരണ കാണുന്ന വന്ധ്യതാ കാരണങ്ങളിലൊന്നാണ് ഇത്. ഈ അവസ്ഥയിലേക്കു നയിക്കുന്ന രോഗങ്ങള്‍ താഴെ പറയുന്നു.
a) Varicocoele വൃഷ്ണങ്ങളിലെ സിരകള്‍ തടിക്കുന്നതുമൂലം ശരിയായ രക്തചംക്രമണം തടസ്സപ്പെടുകയും വൃഷ്ണങ്ങളിലെ താപനില വര്‍ധിക്കുകയും ബീജോല്‍പാദനം തടസ്സപ്പെടുകയും ചെയ്യുന്നു. ബീജങ്ങളുടെ എണ്ണക്കുറവിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണിത്. ഈ അവസ്ഥയുടെ ആദ്യ സ്റ്റേജുകള്‍ക്ക് (grade) ഹോമിയോ മരുന്നുകള്‍ വളരെ ഫലപ്രദമാണ്. അതിനു ശേഷമുള്ള സ്റ്റേജാണെങ്കില്‍ സര്‍ജറി ചെയ്യേണ്ടതാണ്.

അണുബാധ
മുണ്ടിനീര് പോലുള്ള അസുഖങ്ങള്‍ ചിലപ്പോള്‍ വൃഷ്ണങ്ങളെയും ബാധിച്ച് ബീജോല്‍പാദനത്തെ തടസ്സപ്പെടുത്തുന്നു.
പുകവലി
പുകവലി ബീജോല്‍പാദനത്തെ സാരമായി ബാധിക്കുന്നു.
Torsion/ injury
വൃഷ്്ണങ്ങള്‍ക്കുണ്ടാകുന്ന ആഘാതങ്ങളോ മുറിവുകളോ ടോര്‍ഷന്‍ എന്ന അവസ്ഥയോ ബീജോല്‍പാദനത്തെ തടസ്സപ്പെടുത്താം.
ചില മരുന്നുകള്‍, റേഡിയേഷന്‍ ഇവ ബീജോല്‍പാദനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.
ASA : Anti sperm Antibody ബീജാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഈ ആന്റീ ബോഡി ബീജങ്ങളുടെ ചലനശേഷിയെയും അണ്ഡവുമായുള്ള സംയോഗത്തെയും തടസ്സപ്പെടുത്തുന്നു.
chriptorchidism
വൃഷ്ണങ്ങള്‍ വൃഷ്ണസഞ്ചിയിലേക്ക് എത്തിച്ചേരാത്ത അവസ്ഥയാണിത്. രണ്ടു വയസ്സിനു മുമ്പു തന്നെ മരുന്നുകള്‍ കൊണ്ടോ സര്‍ജറി മുഖേനയോ ഇത് സാധ്യമാക്കിയില്ലെങ്കില്‍ വന്ധ്യതക്കും കാന്‍സറിനും സാധ്യത ഉണ്ടാക്കുന്നു.
Asthenospermia
സംഭോഗ സമയത്ത് യോനീ നാളത്തില്‍ നിക്ഷേപിക്കപ്പെടുന്ന ബീജങ്ങള്‍ ഗര്‍ഭാശയ ഗളം, ഗര്‍ഭാശയം ഇവ കടന്ന് മുകള്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന ഫലോപ്യന്‍ നാളിയിലെത്തി അതിനുള്ളിലെ ആംപുല്ല എന്ന ഭാഗത്തുവെച്ചാണ് അണ്ഡവുമായി സംയോജിക്കേണ്ടത് എന്നതിനാല്‍ ബീജങ്ങളുടെ ചലനാത്മകത വളരെ പ്രധാനമാണ്. അതായത് ദ്രുത ചലന ശേഷി കുറയുന്ന ഈ അവസ്ഥ വന്ധ്യതക്ക് സാധ്യത വര്‍ധിപ്പിക്കുന്നു.
Teratospermia
ബീജങ്ങളുടെ ഘടനയിലുണ്ടാകുന്ന വൈകല്യങ്ങള്‍ ബീജ- അണ്ഡ സംയോജനത്തെ തടസ്സപ്പെടുത്തി വന്ധ്യതക്ക് സാധ്യതയുണ്ടാക്കുന്നു. ചില അസുഖങ്ങളുടെ ഭാഗമായി ഈ അവസ്ഥ ഉണ്ടാകാം.
Hypospadias
ജന്മനാ ഉള്ള വൈകല്യമാണിത്. മൂത്രനാളി ലിംഗത്തിന്റെ അഗ്രത്തില്‍ തുറക്കാത്ത ഈ അവസ്ഥയില്‍ ബീജങ്ങള്‍ യോനിക്കുള്ളില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയില്ല.

B. ബീജവാഹിനികളിലെ തടസ്സങ്ങള്‍
30 ശതമാനം പുരുഷവന്ധ്യതക്ക് കാരണം ഇത്തരം തടസ്സങ്ങളാണ്. ബീജവാഹിനി കുഴലുകളുടെ ജന്മനാ ഉള്ള അഭാവമോ ലൈംഗിക രോഗങ്ങള്‍ക്കൊണ്ടുണ്ടാവുന്ന തടസ്സങ്ങളോ സര്‍ജറിക്ക് ശേഷമുള്ള തടസ്സങ്ങളോ മൂലം ബീജങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും അവയെ മൂത്രനാളി വഴി പുറത്തെത്തിക്കാന്‍ സാധിക്കുന്നില്ല. ചില അവസരങ്ങളില്‍ സ്ഖലനസമയത്ത് ബീജങ്ങള്‍ പുറകിലേക്ക് മൂത്രസഞ്ചിയിലെത്തുന്ന അവസ്ഥയുമുണ്ട്. സംഭോഗശേഷം മൂത്രം പരിശോധിച്ചാല്‍ ഈ അവസ്ഥ കണ്ടെത്താം.
C. ലൈംഗികമായ കാരണങ്ങള്‍
ഉദ്ധാരണപ്രശ്‌നങ്ങള്‍: ഭാഗികമോ പൂര്‍ണ്ണമോ ആയ ഉദ്ധാരണ പ്രശ്‌നങ്ങള്‍ മൂലം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത അവസ്ഥ.
സ്ഖലനപ്രശ്‌നങ്ങള്‍: സംഭോഗത്തിനു മുമ്പ് തന്നെ സ്ഖലനം സംഭവിക്കുന്നത് അല്ലെങ്കില്‍ സ്ഖലനം തന്നെ സംഭവിക്കാത്തതോ ആയ അവസ്ഥ. പ്രമേഹം പോലുള്ള ചില അസുഖങ്ങളുടെ ഭാഗമായോ സര്‍ജറിമൂലം നാഡീഞരമ്പുകള്‍ക്കുണ്ടായ ക്ഷതങ്ങള്‍ മൂലമോ സ്്ഖലനം സംഭവിക്കാതിരിക്കാം.
പുരുഷന്മാരിലെ ഉത്കണ്ഠ, ഭയം, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളാണ് ഏറെക്കുറെ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കും ശീഘ്രസ്ഖലനത്തിനും കാരണമാകുന്നത്. ദമ്പതികള്‍ക്കുള്ള ശരിയായ കൗണ്‍സലിംഗ്, സംയുക്തമായി ചെയ്യാവുന്ന ചില പരിശീലനങ്ങള്‍ ഇവ മൂലവും അവരെ ശരിയായി വിശകലനം ചെയ്തു നല്‍കുന്ന ഹോമിയോപതി മരുന്നുകള്‍ മൂലവും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം.

ഹോര്‍മോണ്‍ തകരാറുകള്‍
ബീജോല്‍പാദനത്തെ നിയന്ത്രിക്കുന്ന അന്തസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനതകരാറുകള്‍ മൂലം ബീജോത്പാദനം തടസ്സപ്പെടുന്നു. ഇവ കൂടാതെ പ്രത്യുല്‍പാദന അവയവങ്ങള്‍ക്കുണ്ടാവുന്ന കാന്‍സറുകള്‍, വീക്കങ്ങള്‍, മറ്റ് അസുഖങ്ങള്‍ ഇവയും കാരണമായേക്കാം.

(തുടരും)




Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top