കൊക്കരക്കോ... കൗതുകത്തിനും ആദായത്തിനും

ഡോ: പി.കെ മുഹ്‌സിന്‍ No image

      അടുത്ത കാലത്ത് ഏറെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന കോഴികളാണ് അലങ്കാരക്കോഴികള്‍ അഥവാ ബാന്റം കോഴികള്‍. ഇവ പ്രധാനമായും 35 ഇനങ്ങളും അവയുടെ വകഭേദങ്ങളുമുണ്ടെങ്കിലും കേരളത്തില്‍ രണ്ട് ഡസനോളമേ പ്രശസ്തമായിട്ടുള്ളൂ.
വിവിധ നിറങ്ങളും വ്യത്യസ്തമായ ശരീര പ്രകൃതിയുമുളള മനോഹരങ്ങളായ ഈ കോഴിവര്‍ഗങ്ങള്‍ മനുഷ്യരുമായി ഏറെ ഇണങ്ങി ജീവിച്ചുവരുന്നു.
നമ്മുടെ നാട്ടില്‍ കാണുന്ന പ്രധാനപ്പെട്ട അലങ്കാരക്കോഴികള്‍ താഴെ പറയുന്നവയാണ്.
സില്‍ക്കിക്കോഴി
ചൈനയില്‍ ഉരുത്തിരിഞ്ഞ ഈ കോഴികളെ കണ്ടാല്‍ ചെറിയ ഒരു പോറേനിയന്‍ നായ്ക്കുട്ടിയെ പോലെ തോന്നും. തൊലിക്ക് നീലനിറമാണ്. വ്യത്യസ്ത നിറങ്ങളില്‍ ഇവയെ കണ്ടുവരുന്നു. അഞ്ച് മാസമാകുമ്പോഴേക്കും പ്രജനനം ആരംഭിക്കുന്നു. വര്‍ഷത്തില്‍ 120 മുതല്‍ 180 വരെ മുട്ട ലഭിക്കുന്നു. മുട്ട വിരിയാന്‍ 21 ദിവസത്തോളം വേണം. ഇവ വൈറ്റ്, ഗോള്‍ഡന്‍, ബ്ലാക്ക്, ബഫ് എന്നീ നാലിനങ്ങളിലുണ്ട്. കാലില്‍ ഏഴോളം വിരലുകള്‍ കാണും.

പോളിഷ്‌കേപ്
ഇവയുടെ ജന്മദേശം പോളണ്ടാണ്. കോഴിജനുസ്സിലെ ഹിപ്പികളാണിവ. പല നിറങ്ങളിലും കാണപ്പെടുന്ന ഇവയുടെ തൂവല്‍ മുഖത്തേക്ക് വീണുകിടക്കുന്നു. ഇത് കാണാന്‍ വളരെ ആകര്‍ഷകമാണ്. പല നിറങ്ങളിലും കാണപ്പെടുന്ന ഈ കോഴികള്‍ വര്‍ഷത്തില്‍ 180-ഓളം മുട്ടകളിടുന്നു.

കെഷിന്‍ ബാന്റം
നിറങ്ങളുടെയും ശരീര വലിപ്പത്തിന്റെയും അടിസ്ഥാനത്തില്‍ ഈ കൂട്ടത്തില്‍ തന്നെ വൈറ്റ് കെഷിന്‍, ബ്ലൂ കെഷിന്‍, ഗ്രെ കെഷിന്‍,പാറ്റ് ഗ്രിജ് തുടങ്ങിയ തരങ്ങളുണ്ട്. നന്നായി ഇണങ്ങുന്ന ഈ കോഴികള്‍ മുദൃവായ തൂവലോട് കൂടിയവയാണ്. ചൈനയാണ് ഇവയുടെ ഉല്‍ഭവസ്ഥാനം.

ബ്രഹ്മ
ബ്രഹ്മപുത്ര നദീതീരമാണ് ദേശം. ഇവക്ക് ലൈറ്റ്, ഡാര്‍ക്ക്, ബഫ് തുടങ്ങിയ നിറങ്ങളുണ്ട്. ആറ് മാസമാവുമ്പോഴേക്കും മുട്ടയിടുന്ന ഇവ വര്‍ഷത്തില്‍ 180-ഓളം മുട്ടകളിടുന്നു.

ഫിനിക്‌സ്
ഇവയുടെ അങ്കവാലിന് 15 മുതല്‍ 20 അടിയോളം നീളം കാണും. ജപ്പാനിലെ പ്രൗഢപാരമ്പര്യമായ ഒണ ഗോഡറികളും ഇന്ത്യന്‍ ടെന കോഴികളുമായി ഇണ ചേര്‍ത്താണ് ഇവയെ ഉണ്ടാക്കിയത് എന്ന് വിശ്വസിക്കപ്പെടുന്നു. കാണാന്‍ വളരെ ഭംഗിയുളളവയാണ് ഈ കോഴികള്‍.

അസീല്‍
കേരളത്തില്‍ അങ്ങിങ്ങായി വളരെ വ്യാപകമായി കണ്ടുവരുന്ന കോഴിയാണിത്. ഇതിന്റെ മാംസം വളരെ സ്വാദിഷ്ടമാണ്. പോരുകോഴി, അങ്കക്കോഴി എന്നീ പ്രാദേശിക നാമത്തിലും ഇവ അറിയപ്പെടുന്നു. കായികവും മാനസികവുമായ കരുത്ത്, രാജകീയ നടത്തം, പോരാടാനുളള വാസന എന്നിവ അസീല്‍ കോഴികളുടെ പ്രത്യേകതയാണ്. ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായും ഇവയെ കണ്ടുവരുന്നത്.

സുല്‍ത്താന്‍
ടര്‍ക്കിക്കാരായ ഇവയുടെ പൂവ് 'V' ആകൃതിയിലാണ്. തൂവെളള നിറത്തിലും കറുപ്പ് നിറത്തിലും ഇവയെ കണ്ടുവരുന്നു. വളരെ സൗന്ദര്യമുളള ഇവക്ക് മോഹവില ലഭിക്കുന്നു. പാദം കവിയുന്ന രോമക്കുപ്പായമാണ് ഇവക്കുളളത്.

സെറാമ
ലോകത്തില്‍ വെച്ചേറ്റവും ചെറിയ കോഴി ജനുസ്സ് എന്ന് പേരുകേട്ട ഇവക്ക് 40 ഗ്രാമില്‍ കുറഞ്ഞ തൂക്കമേ കാണുകയുളളൂ. തറയില്‍ നിന്ന് കുത്തനെ പിടിക്കുന്ന വാലുളള ഈ കോഴികള്‍ മലേഷ്യന്‍ സ്വദേശികളാണ്.

മില്ലിഫ്‌ളൂര്‍
ഈ കോഴികള്‍ ബൂട്ടഡ് എന്ന പേരിലും അറിയപ്പെടുന്നു. കാല്‍ നീളത്തില്‍ കട്ടിയുളള തൂവലുകളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. വ്യത്യസ്ത നിറങ്ങളില്‍ കുത്തുകളോട് കൂടി ഇവയെ കാണപ്പെടുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top