ചേനറോസ്റ്റ്
ചേന - 100 ഗ്രാം
മഞ്ഞള്‍പ്പൊടി - 1 നുള്ള്
മുളകുപൊടി - അല്പം
കുരുമുളക് പൊടി - 2 ടീസ്പൂണ്‍
ഉള്ളി (ചെറുത്) - 5 എണ്ണം
വെളുത്തുള്ളി - 4 എണ്ണം
കറിവേപ്പില - കുറച്ച്
വറ്റല്‍മുളക് - 1 എണ്ണം
വെളിച്ചെണ്ണ - 1 ടീസ്പൂണ്‍
വെള്ളം - 6 ടീസ്പൂണ്‍
ഉപ്പ്, കടുക് - ആവശ്യത്തിന്
മഞ്ഞള്‍, കുരുമുളക്, ഉള്ളി, വെള്ളുത്തുള്ളി, ഉപ്പ്, കറിവേപ്പില എന്നിവ പേസ്റ്റാക്കി ചേന ചെറുതായി അരിഞ്ഞതില്‍ പുരട്ടി ഒരു മണിക്കൂറെങ്കിലും വെക്കുക. ശേഷം കുക്കറില്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് തളിച്ചതിന് ശേഷം മുളകുപൊടി ഇട്ട് തയ്യാറാക്കിയ ചേരുവ ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. ഈ രീതിയില്‍ പച്ചക്കായയും ചെയ്യാം.
ഈത്തപ്പഴം മസാല ദോശ
1. ഈത്തപ്പഴം (കുരുകളഞ്ഞത്) - 3 എണ്ണം
2.പഞ്ചസാര - ആവശ്യത്തിന്
3.തേങ്ങ ചിരകിയത് - 5 ടീസ്പൂണ്‍
4.ഏലക്ക - 2 എണ്ണം
5.മുട്ട - 1 എണ്ണം
6.മൈദ- 1/4 കപ്പ്
7.ഉപ്പ്, നെയ്യ് - ആവശ്യത്തിന്
8.അണ്ടിപ്പരിപ്പ് - 2 എണ്ണം
9.കിസ്മിസ് - 2 എണ്ണം
ഒന്ന് മുതല്‍ നാലുവരെ ചേരുവകള്‍ മിക്സിയില്‍ പൊടിച്ചെടുക്കുക. നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുക്കുക. ഈത്തപ്പഴം കൂട്ട് അതിലിട്ട് തേങ്ങ ശകലം നിറം മാറിവരുമ്പോള്‍ വാങ്ങിവെക്കുക. മൈദയില്‍ മുട്ട ചേര്‍ത്ത് സാധാരണ ദോശ രൂപത്തില്‍ കലക്കി കല്ലില്‍ ചുടുക. ഈ മസാലക്കൂട്ട് അതിലിട്ട് വേവിച്ചെടുക്കുക.
ഇറച്ചി ഉപ്പുമാവ്
വേവിച്ച ഉറച്ചി - 3/4 കപ്പ്
ഉള്ളി - 5 എണ്ണം
വെളുത്തുള്ളി - 4 എണ്ണം
ഇഞ്ചി - 1 കഷ്ണം
മല്ലിയില - 1 നുള്ള്
മുളകുപൊടി - 3 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 നുള്ള്
മഞ്ഞള്‍പ്പൊടി - 1 നുള്ള്
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
പെരുഞ്ചീരകപ്പൊടി - 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
എല്ലാ ചേരുവകളും പേസ്റ്റാക്കി ഇറച്ചിയില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് വറുത്ത് മാറ്റുക.
റവ (വറുത്തത്) - 2 കപ്പ്
വെള്ളം - 3 1/2 കപ്പ്
വറുത്ത ചെറുപയര്‍ പരിപ്പ് - 1 ടീസ്പൂണ്‍
സവാള വലുത് - 1 എണ്ണം
പച്ചമുളക് - 2 എണ്ണം
വെളുത്തുള്ളി - 6 എണ്ണം
കാരറ്റ് - 1 എണ്ണം
ഉരുളക്കിഴങ്ങ്- 1 എണ്ണം
വറ്റല്‍ മുളക് - 4 എണ്ണം
കറിവേപ്പില - 1 പിടി
നെയ്യ് -3/4 ടീസ്പൂണ്‍
വെളിച്ചെണ്ണ- 3 സ്പൂണ്‍
വെളിച്ചെണ്ണയില്‍ കടുക് വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ചതിനു ശേഷം ചെറുപയര്‍ പരിപ്പ് ചുവക്കുന്നതുവരെ വഴറ്റുക. ശേഷം ഒന്ന് മുതല്‍ ആറ് വരെ ചേരുവകള്‍ ഉപ്പിട്ട് നന്നായി വഴറ്റുക. വെള്ളമൊഴിച്ച് തിള വരുമ്പോള്‍ റവ ഇട്ട് ഇളക്കിയതിനു ശേഷം വറുത്ത ഇറച്ചിയും നെയ്യും എല്ലാം യോജിപ്പിച്ച് ചെറുതീയില്‍ അഞ്ച് മിനുട്ട് വെക്കുക. ഇടക്കിടെ ഇളക്കുക.