തീനും കുടിയും
ഹസീന റാഫി മാട്ടൂല്‍
മക്രോണി കേക്ക്
1. മക്രോണി 100 ഗ്രാം
2. മുട്ട 4 എണ്ണം
3. ഇറച്ചി വേവിച്ച്
മിന്‍സ് ചെയ്തത് 1 കപ്പ്
4. സവാള അരിഞ്ഞത് 2 എണ്ണം
പച്ചമുളക് അരിഞ്ഞത് 3 എണ്ണം
ഇഞ്ചി,
വെളുത്തുള്ളി
ചതച്ചത് 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
ഗരം മസാല ഒന്നര ടീസ്പൂണ്‍
മല്ലിയില, ഉപ്പ് പാകത്തിന്
മക്രോണി ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഇറച്ചിയും ചേര്‍ത്തിളക്കി വേവിക്കുക. ഒരു വലിയ പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് കലക്കുക. ഇതിലേക്ക് ഇറച്ചി മസാലയും മക്രോണിയും മല്ലിയിലയും ചേര്‍ത്തിളക്കുക. അടപ്പുള്ള ഒരു നോണ്സ്റിക് പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ നെയ് തടവി കൂട്ടൊഴിച്ച് ചെറിയ തീയില്‍ പാകമാകുന്നതു വരെ വേവിക്കുക.
മക്രോണി സ്റ്യൂ
മക്രോണി വേവിച്ചത് 1 കപ്പ്
പാല് 1 കപ്പ്
ബട്ടര്‍ 1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി
അരിഞ്ഞത് 1 ടേബിള്‍സ്പൂണ്‍
മൈദ 2 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഒരു പാന്‍ ചൂടാകുമ്പോള്‍ ബട്ടറൊഴിച്ച് വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് മൈദ ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ ചെറുതീയില്‍ ചൂടാക്കുക. ചൂടായി വരുമ്പോള്‍ പാലൊഴിച്ച് കട്ടകെട്ടാതെ നന്നായി ഇളക്കുക. ഇത് കുറുകി വരുമ്പോള്‍ അല്പം വെള്ളമൊഴിച്ച് കുരുമുളക് പൊടിയും ഉപ്പും വേവിച്ച മക്രോണിയും ചേര്‍ത്തിളക്കി ചൂടോടെ മല്ലിയില വിതറി വിളമ്പുക.
സ്പൈസി മക്രോണി
വിത് പ്രോണ്‍
1. ചെമ്മീന്‍ 200 ഗ്രാം
2. മക്രോണി 2 കപ്പ്
3. വെള്ളം 3 കപ്പ്
4. സവാള അരച്ചത് 3 എണ്ണം
5. തക്കാളി തൊലി
കളഞ്ഞ് അരിഞ്ഞത് 4 എണ്ണം
6. ഇഞ്ചി,
വെളുത്തുള്ളി ചതച്ചത് 2 ടേബിള്‍സ്പൂണ്‍
7. ചുവന്ന
മുളകുപൊടി 1 1/2 ടീസ്പൂണ്‍
ഗരംമസാല, മഞ്ഞള്‍പൊടി 1 1/2 ടീസ്പൂണ്‍ വീതം
ഉപ്പ് പാകത്തിന്
ചെമ്മീന്‍ ഉപ്പും മുളക് പൊടിയും ചേര്‍ത്ത് വറുത്ത് വെക്കുക. കുക്കറില്‍ കുറച്ച് എണ്ണയൊഴിച്ച് സവാള ചേര്‍ത്ത് 2-3 മിനുട്ട് വഴറ്റി തക്കാളി അരിഞ്ഞതും 6-ാമത്തെയും 7-ാമത്തെയും ചേരുവകളും ചേര്‍ക്കുക. ഇതിലേക്ക് ചൂടുവെള്ളം ചേര്‍ത്ത് തിള വരുമ്പോള്‍ മക്രോണിയിട്ട് ഇളക്കുക. കുക്കറിന്റെ അടപ്പ് വെയിറ്റിടാതെ അടച്ച് ചെറിയ തീയില്‍ 8-10 മിനുട്ട് വേവിക്കുക. ചൂടോടെ മല്ലിയിലയോ ചീസ് ഗ്രേറ്റ് ചെയ്തതോ മുകളില്‍ വിതറി വിളമ്പുക.
ടൂ ലെയര്‍ കേരളാ പുഡ്ഡിംഗ്
1. കരിക്ക് വെള്ളം അര ലിറ്റര്‍
ചൈനാഗ്രാസ് അഞ്ച് ഗ്രാം
പഞ്ചസാര അര കപ്പ്
കരിക്ക് വെള്ളത്തില്‍ ചൈനാ ഗ്രാസ് കുതിര്‍ത്ത് പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വെച്ച് ഇളക്കുക. ചൈനാഗ്രാസ് ഉരുകിക്കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും മാറ്റി ഒരു പരന്ന പുഡ്ഡിംഗ് പാത്രത്തില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ സെറ്റാകാന്‍ വെക്കുക.
2. തേങ്ങാപാല്‍ ഒരു കപ്പ്
പാല് ഒരു കപ്പ്
ചൈനാഗ്രാസ് അഞ്ച് ഗ്രാം
മില്‍ക്മെയ്ഡ് അര ടിന്
പഞ്ചസാര അര കപ്പ്
കരിക്ക് ചുരണ്ടിയത് ആവശ്യത്തിന്
ചൈനാഗ്രാസ് അരകപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് ഉരുക്കുക. പാലില്‍ മില്‍ക്മെയ്ഡും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ ചൈനാഗ്രാസ് ഉരുക്കിയതും ചേര്‍ത്ത് വീണ്ടും തിളപ്പിച്ച് അടുപ്പില്‍ നിന്നും ഇറക്കിയതിനു ശേഷം തേങ്ങാപാല്‍ ചേര്‍ക്കുക. ഇതില്‍ കരിക്ക് ചുരണ്ടിയത് ചെറുതായി മുറിച്ച് ചേര്‍ക്കുക. നേരത്തെ സെറ്റാകാന്‍ വെച്ച കരിക്ക് വെള്ളത്തിനു മീതെ പാല്‍ക്കൂട്ട് ഒഴിച്ച് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉറപ്പിക്കുക. തണുത്തുറഞ്ഞു കഴിഞ്ഞാല്‍ മേലെ തേങ്ങ ചുരണ്ടിയതും അണ്ടിപ്പരിപ്പും ബ്രൌണ്‍ കളറില്‍ വറുത്ത് പൊടിച്ച് മേലെ വിതറി അലങ്കരിക്കാം.
|