യുദ്ധം താത്കാലികമായി കഴിഞ്ഞു. ഗസ്സയിലെ മക്കള്‍ ഭാഗികമായി ജീവിതത്തിലേക്കും നാം മറവിയുടെ പുതപ്പിനുള്ളിലേക്കും നീങ്ങിത്തുടങ്ങി,
ആ പോരാട്ടത്തെ കുറിച്ച് പറയാന്‍ ബാക്കിവെച്ച ചിലതുണ്ട്. ഫലസ്തീനില്‍ നടക്കുന്നത് യുദ്ധമല്ല, സ്വന്തം നാട് വീണ്ടെടുക്കാനുള്ള പോരാട്ടമാണ്,
യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് അഭയാര്‍ഥികളായ ഇസ്രായേല്യരോട് കാരുണ്യം തോന്നി അവര്‍ക്ക് പാര്‍ക്കാനായി ഒരിടം കൊടുത്തതായിരുന്നു ഫലസ്തീനികള്‍,
അഭയം തന്ന ആളുകളെ തന്നെ അവരുടെ രാജ്യത്ത് നിന്നും പുറത്താക്കാനും നാട് തങ്ങളുടേതാക്കാനും ഇസ്രായേല്‍ മടിച്ചില്ല. ഫലസ്തീനികള്‍ വിട്ടുകൊടുക്കില്ലെന്ന് മനസ്സിലാക്കിയ അവര്‍ ആക്രമണം തുടങ്ങി, സഹിക്കാന്‍ പറ്റാതെ, ക്ഷമ നശിച്ച് ഹമാസ് പോരാളികള്‍ തിരിച്ചും ആക്രമണത്തിന് നിര്‍ബന്ധിതരായി. ഇത് ഇസ്രായേലിന് ലോകചരിത്രത്തില്‍ തന്നെ വലിയ നാണക്കേടുണ്ടാക്കി, കലി തുള്ളി ഇറങ്ങിയ ഇസ്രായേല്‍ 'ഗസ്സ ജനവാസമില്ലാത്തതാക്കുമെന്നും ഹമാസിനെ തുടച്ചു നീക്കുമെന്നും ബന്ദികളെ മുഴുവനും മോചിപ്പിക്കുമെന്നും' പ്രഖ്യാപിച്ചാണ് ഗസ്സക്ക് മേല്‍ തീമഴ വര്‍ഷിച്ചത്. എന്ത് നഷ്ടമുണ്ടായാലും തോറ്റുകൊടുക്കാത്ത ഗസ്സക്കാര്‍ ഇപ്പോഴും അവിടെ തന്നെ ജീവിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ആയുധ ശേഖരവും അത്യന്താധുനിക സംവിധാനവുമുള്ള രാജ്യത്തോടാണ് ഇവര്‍ ഒറ്റക്ക് പോരാടുന്നത്.
ഇസ്രായേല്‍ ആക്രമണത്തില്‍ അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു.
സ്വന്തം വീട്, കുടുംബം, കൂട്ടാളികള്‍ എല്ലാം കണ്മുന്നില് ചിന്നിച്ചിതറുന്ന ഭീകര കാഴ്ച…
പിഞ്ചു കുഞ്ഞുങ്ങള്‍ പോലും വെള്ളമോ ഭക്ഷണമോ കിട്ടാതെ മരിച്ച് വീഴുന്ന അവസ്ഥ…
ഇതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ മാത്രം മനസ്സാക്ഷി ഇല്ലാത്തവരായ ലോകജനത…
ഫലസ്തീനികളെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുമ്പോഴും ഇസ്രായേലിന് കൂട്ടുനില്ക്കുന്നവര്…
'Free Palestine' എന്ന് പറഞ്ഞുകൊണ്ട് Israel Boycott സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നവര്‍…
അങ്ങനെ അറിയാതെ തന്നെ ആക്രമണത്തില്‍ പങ്കാളിയാകുന്നവര്‍…
ചുറ്റുമുള്ള കാഴ്ചകള്‍ ഇങ്ങനെയൊക്കെയാണ്.
ഫലസ്തീന് മക്കള്‍ക്കൊപ്പമെന്ന് പറയുമ്പോള്‍ ഓര്‍ക്കേണ്ടത് 'നമ്മുടെ വാക്കും പ്രവൃത്തിയും ഒന്നായിരിക്കണം' എന്ന പ്രവാചക വചനമാണ്. ഒരിക്കല്‍ അല്ലാഹുവിന്റെ മുന്നില്‍ നമുക്ക് പറയേണ്ടി വരും, നാം അവര്‍ക്കുവേണ്ടി എന്ത് ചെയ്തു എന്നും, നാം അവര്‍ക്ക് എങ്ങനെ കൂട്ടുനിന്നു എന്നും.
ഫലസ്തീന് ജനതയെ പ്രാര്ഥനകൊണ്ടെങ്കിലും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
'സ്വര്‍ഗത്തില്‍ നമ്മെ സ്വീകരിക്കാന്‍ വരി വരിയായി നില്ക്കുന്ന മാലാഖകുട്ടികള്‍' ഒരുപക്ഷേ, ഗസ്സയിലെ ശഹീദായ മക്കളാകാം, ഇവിടെ നാം അവരെ ചേര്‍ത്തുപിടിച്ചപോലെ അവിടെ നമ്മെയും അവര്‍ ചേര്‍ത്തുപിടിക്കുന്നൊരു ചിത്രം നാം ഓരോരുത്തരുടെയും മനസ്സിലുണ്ടാവട്ടെ. l
(പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഇര്‍ശാദിയാ രാമനാട്ടുകര)
