എഴുതിത്തീര്‍ത്ത
കവിതയാണ്!
മഷിയുംവറ്റി
താളും വരണ്ടു.
തുറന്നുവെച്ച നെഞ്ചില്‍
ചോപ്പുവറ്റാതെ,
മുരടനക്കങ്ങള്‍...
പിടച്ചിലുകള്‍!
ചെറുകുപ്പായപ്പൊതികള്
കുമ്മായത്തില്
ചോര മുക്കിമുക്കി
അതിര്‍ത്തി വരച്ചിടുന്നു.
വര തെറ്റിച്ച്
കരിഞ്ഞുകത്തുന്ന
മാംസപ്പുകയില്
കച്ചവടക്കാരന് ഒട്ടകപ്പുറത്തിരുന്ന്
ആയുധവും
മണ്ണും ലേലം ചെയ്യുന്നു!
തകര്‍ന്നടിഞ്ഞ മണ്പാത്രക്കൂനകള്
മണ്ണിലുറക്കിയ നാമങ്ങള്‍ ലിഖിതപ്പെടുത്തി
ചൂണ്ടാണിയും തേഞ്ഞു!
മരണത്തിന്റെ മുനമ്പിലിരുന്ന്
ഞെട്ടിയുണരുന്ന ഒച്ചകളവസാനിച്ചു.
മീസാന്‍ കല്ലുകള്‍ക്കുപകരം
ഒലീവിന്റെ പച്ചില മാത്രം!
തേഞ്ഞുതീര്‍ന്ന
ചെരുപ്പുകള്ക്കിനിയും
താണ്ടാന്‍ എത്ര കാതം
ഉയരുന്ന വിലാപങ്ങളില്‍
ആകാശമുനമ്പിലെ രക്ഷകന് സലാം
