സമയം അഞ്ചുമണി
അലാറം വിളിച്ചു.
ചായ അദ്ദേഹം വിളിച്ചു.
നേരം വൈകി.. മക്കള്‍ വിളിച്ചു.
എണ്ണ എവിടെ? ഷൂ എവിടെ?
അലക്കിയ ഡ്രസ്സ് എവിടെ?
വീണ്ടും വീണ്ടും വിളിച്ചു.
ഒന്നും മിണ്ടിയില്ല.
ഒടുവില്‍ ഡോക്ടറെ വിളിച്ചു.
ഡോക്ടര്‍ വേണ്ടപ്പെട്ടവരെ വിളിച്ചു
എല്ലാരും ആര്‍ത്തു വിളിച്ചു
അയല്‍ക്കാരെ വിളിച്ചു.
ബന്ധുക്കളെ വിളിച്ചു.
പലരും പലരെയും വിളിച്ചു.
അവളെ ദൈവം വിളിച്ചു.
ഇനിയാരെങ്കിലും ഇല്ല...
എല്ലാരേം വിളിച്ചു.
ഇനി...
വൈകിക്കേണ്ട
സമയം അഞ്ചുമണി.
