മേട ഒഴി കഴിവ് പറയാതെ
ഇറങ്ങിപ്പോയ അതിഥിയാണ്.
തുലാമാസത്തിനു വിടവുള്ള
ഒരു പിടി മേഘം
അപ്പുറത്ത് ആരോ ഉണ്ടെന്നു
വിശ്വസിക്കുന്ന,
പിച്ചകത്തിനും
പാരിജാതത്തിന്റെ ഇലയ്ക്കും
ഒരുമിച്ച് വീണടിയാനുള്ള മണ്ണ്
ഉണ്ടാക്കാനുള്ള യാത്രയാണെന്ന
വീരവാദമേ ഇല്ല.
മഴ ഒഴുകിപ്പോയവളുടെ
വഴിയേ ആണ്
നിഴലും കിനാവും ഒന്നുമില്ല
അരികില്‍ പറ്റാത്ത പച്ചപ്പിന്റെ
കീറിയ വിളര്‍ച്ചയില്‍
ശ്വാസം ഒഴുകി വന്നു
ആര്‍ക്കൊക്കെ അവളെ
അറിയാമെന്നു ചോദിച്ചില്ല,
പറയാന്‍ മാത്രം ആരുമല്ല
ഇരമ്പി നീങ്ങുന്ന
സീബ്ര ക്രോസ്സിന്റെ
കാക്കാപ്പുള്ളികളുടെ
അടയാളത്തില്‍ കുതിര്‍ന്ന
കൂട്ടത്തിലൊരാള്‍.
ഇതാണ് ഒച്ച.
നിട്ടപ്രാണം
നിലവിളിക്കാത്ത
ശംഖുപുഷ്പത്തിന്റെ
മഞ്ഞിച്ച ഉല്ത്തടാകം
അതില്‍ വീണൊടിഞ്ഞ
തവളയുടെ മണം.
