മിസാന്‍ കല്ലിന്നരികിലെ
മൈലാഞ്ചിച്ചെടികള്‍
കലപില കൂട്ടുന്നു
ആടിയുലയുന്നു
ഇലകള്‍ പൊഴിക്കുന്നു
ഖബറിനകത്തും
ഉറക്കം കിട്ടാതെ
മണ്ണകത്തെയുമ്മ
അസ്വസ്ഥതയിലാണ്
പഞ്ഞം തീരാത്ത
ഊരിലെ
ഉറ്റവരെയോര്‍ത്ത്,
നിനക്കാതെ
മയ്യത്തായ
വീടിനെയോര്‍ത്ത്
മിസാന്‍ കല്ലിന്നരികിലെ
മൈലാഞ്ചിച്ചെടികള്‍
കലപില കൂട്ടുന്നു
ആടിയുലയുന്നു
ഇലകള്‍ പൊഴിക്കുന്നു
ഖബറിനകത്തും
ഉറക്കം കിട്ടാതെ
മണ്ണകത്തെയുമ്മ
അസ്വസ്ഥതയിലാണ്
പഞ്ഞം തീരാത്ത
ഊരിലെ
ഉറ്റവരെയോര്‍ത്ത്,
നിനക്കാതെ
മയ്യത്തായ
വീടിനെയോര്‍ത്ത്