- മാവില്‍ ഒരു പിടി ചോറ് അരച്ചു ചേര്‍ത്താല്‍ നല്ല മയമുള്ള ദോശയും ഇഡ്ഢലിയും ഉണ്ടാക്കാം.
- മീന്‍ നാരങ്ങാനീര് ചേര്‍ത്ത വെള്ളത്തില്‍ അരമണിക്കൂര്‍ ഇട്ടുവെച്ച ശേഷം വറുത്തെടുത്താല്‍ വറുക്കുന്ന മണം പുറത്തുവരില്ല.
- പച്ചക്കായും വഴുതനങ്ങയും അരിയുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ അല്പം തൈര് ചേര്‍ത്ത വെള്ളത്തില്‍ ഇട്ടാല്‍ മതിയാകും.
- ചെറുനാരങ്ങ ഉണങ്ങിപ്പോയാല്‍ പത്തുമിനിറ്റ് ചെറു ചൂടുവെള്ളത്തില്‍ ഇട്ടശേഷം പിഴിഞ്ഞാല്‍ മതി.
- ചോറ് അല്പം കൂടുതല്‍ വെന്തുപോയാല്‍ വെള്ളം വാര്‍ന്ന ശേഷം അല്പം ഉപ്പുപൊടിയും നാരങ്ങാ നീരും ചേര്‍ത്താല്‍ മതി.
- കുടംപുളി ഇട്ടുവെയ്ക്കുന്ന മീന്‍ കറിയിലെ ചവര്പ്പുകുറയ്ക്കാന് ഒരു ചെറിയ തക്കാളി അരിഞ്ഞു ചേര്‍ത്താല്‍ മതി.
- കറിയില്‍ എരിവും പുളിയും കൂടിയാല്‍ അതില്‍ ഒരല്പം പഞ്ചസാര ചേര്‍ത്താല്‍ രുചി ക്രമീകരിക്കാം.
- കേക്കുണ്ടാക്കുമ്പോള്‍ മാവില്‍ തേന്‍ ചേര്‍ത്താല്‍ നല്ല മാര്‍ദവം കിട്ടും.
- ഉരുളക്കിഴങ്ങ് അരിഞ്ഞ് അല്പനേരം വെള്ളത്തിലിട്ടശേഷം വറുത്താല്‍ നല്ല സ്വാദു കിട്ടും.
- ബിസ്കറ്റ് തണുക്കാതിരിക്കാന്‍ പാത്രത്തില്‍ കുറച്ചു പഞ്ചസാര ഇടുക.
- മൈദമാവ് കുഴച്ചത് പൊളിത്തീന്‍ കവറുകളില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ വച്ചാല്‍ കേടുകൂടാതെ വളരെനാള്‍ ഇരിക്കും.
