ആദ്യ ദിവസം ഫസ്റ്റ് പേജില്‍
മുഴുവന്‍ ഞാനായിരുന്നു
രണ്ടാം ദിവസം
സെക്കന്റ് പേജില്‍
ഒരു പേരാഗ്രാഫ് ഞാനായിരുന്നു
പിന്നെ... പിന്നെ
ലാസ്റ്റ് പേജില്‍ ലാസ്റ്റ് വരി
ഞാനായി മാറി
പിന്നെയോ,
വോട്ടര്‍ പട്ടികയിലെ
ഒരു ചറുമൂലയില്, വെട്ടിയ പെുമായി
ഞാന്‍ ഒതുങ്ങിക്കൂടി
ഇപ്പോഴോ
വെറും ജലരേഖയായി!
കല്ലുകള്‍
കേട്ടോ... കല്ലുകള്‍ സംസാരിക്കുമത്രേ!എനിക്കൊരു പുതിയ അറിവല്ല
ഞാന്‍ അനുഭവസ്ഥനാണ്.
അവന് വളരെ രൂക്ഷമായിരിക്കും
ഇപ്പോഴിതാ നിങ്ങള്‍ കേള്‍ക്കുന്നു
ഈ ശബ്ദവും ഒരു കല്ലിന്റേതല്ലേ
