സോദരാ
കഴിഞ്ഞ പെരുന്നാളിനു
നമ്മളൊരുമിച്ചിരുന്നാണല്ലോ
ബീഫ് കഴിച്ചത്
ഈദിന്റെ പരിമളം
ഒന്നിച്ച് പങ്ക് വെച്ചത്
എന്റെ ചോരയില്‍ കുളിച്ചാല്‍
നിന്റെ പശുവിശുദ്ധയാകുമെന്ന്
എന്നെ അതിര്‍ത്തികളിലേക്ക്
ആട്ടിയോടിച്ചാല്‍
നിന്റെ തൊഴുത്ത് വൃത്തിയാകുമെന്ന്
എന്റെ കിടാങ്ങളെ ചുട്ട് കൊന്നാല്‍
നിന്റെ ദേവന്റെ കലി തീരുമെന്ന്
ഞാനില്ലാത്ത അയല്പക്കമാണ്
നീ കിനാവ് കാണേണ്ടതെന്ന് സോദരാ
ഏത് മാതാവില്‍ നിന്നാണ്
നീ പഠിച്ചത്.
