എന്റെ കണ്ണിലെ
സന്തോഷത്തെ ഇന്ധനമാക്കിയ
യന്ത്രം.
വിഴുപ്പു തുണികളിലും
അടുപ്പിന് പുകയിലും
തകരാറുമേതുമില്ലാതെ.
എന്റെ കണ്ണിലെ ഈറനതിനെ
തകരാറിലാക്കുന്നു.
ആത്മീയത
മഴയില്‍ നനയുന്നതല്ല,
ആ നനവിലെ
കുളിരാണെനിക്കിഷ്ടം.
പ്രണയത്തിന്റെ ഭംഗിയല്ല,
അതിന്റെ
മധുരമാണെനിക്കിഷ്ടം.
പ്രകൃതിയുടെ മേനിയല്ല,
അതിന്റെ
സ്പര്ശനമാണെനിക്കിഷ്ടം.
നിന്നെ കാണുന്നതല്ല,
നിന്നിലെ ലയനമാണെനിക്കിഷ്ടം.
സഫ
മരണം
മരണത്തെ പ്രണയിച്ചപ്പോള്‍
ഉളളില്‍ അടങ്ങാത്ത
വിശ്വാസമുണ്ടായിരുന്നു
ചതിക്കില്ല എന്ന്!
ദൈവം
പ്രണയത്തിന്റെ മധുരത്തിലും
വിരഹത്തിന്റെ കയ്പ്പിലും
ഉയര്‍ച്ചയുടെ കൊടുമുടിയിലും
തളര്‍ച്ചയുടെ ആഴങ്ങളിലും
വിളക്കിന്റെ വെളിച്ചത്തിലും
രാത്രിയുടെ ഇരുട്ടിലും
ഞാനനുഭവിക്കുന്ന
സത്യമാണ് നീ!
ആത്തിക്ക് ഹനീഫ്
