അമ്മ മരിച്ചേപ്പാള്
ആശ്വാസമായി
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം
ആരും സൈ്വര്യം കെടുത്തില്ല.
ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ തല തുവര്ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല.
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണര്‍ത്തില്ല.
ഇനിയെനിക്ക് സന്ധ്യാസമയത്ത്
പുറത്തിറങ്ങാന്‍ ടോര്െച്ചടുക്കണ്ട.
വിഷം തീണ്ടി
രോമത്തുളയിലൂടെ
ചോരവാര്‍ന്നു ചത്ത
അയല്‍ക്കാരനെയോര്‍ത്ത്
ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി.
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാന്‍ എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നെല കെട്ടു.
തന്റെ കുറ്റമാണ് ഞാന്‍
അനുഭവിക്കുന്നത്രതയും എന്ന
ഗര്ഭകാലേത്താന്നലില് നിന്ന്
അമ്മ ഇന്നെല മുക്തയായി.
ഒടുവില്‍ അമ്മെയെന്ന പെറ്റുതീര്‍ന്നു.
ഭൂമിയില്‍ ശരീരേവദന കൊണ്ടല്ലാെത
ദുഃഖം കൊണ്ട് ഇനിയാരും കരയുകയില്ല.
