ജീവിതം

മുഹ്‌സിന കെ.ടി.

ആളിക്കത്തി

സ്വയം എരിഞ്ഞടങ്ങുന്ന

ഒരു വിറകുകൊള്ളി

 

ഇരുട്ട്

വെളിച്ചത്തിലേക്കുള്ള

കീഴാളന്റെ

സമരപാത

 

ജീവിതം

സുഖവും ദുഖവും

ഇഴചേര്‍ന്നു

ഒന്നായ കഥ

വെളിച്ചം

ജീവിതത്തിലെ

നിറങ്ങള്‍ക്ക്

പച്ചയായ

ആവിഷ്‌കാരം

 

ശരീരം

മണ്ണില്‍ തുടങ്ങി

മണ്ണില്‍ അവസാനിക്കും

വെറുമൊരു ചേറ്‌

 

 

*************************************************

മുറിപ്പാടുകള്‍

- അഹ്മദ് സഫ്‌വാന്‍, എടവനക്കാട്-

ഓരോ മുറിപ്പാടുകളും

ഓര്‍മ്മയാണ്....

കുരുന്നുകാലുകള്‍ക്ക് പുറകെയുള്ള

ആവലാതികളുടെ സാരിത്തുമ്പുകള്‍

 

ആരാന്റെ തൊടിയിലെ

മുവാണ്ടന്‍ മാങ്ങയുടെ മധു....

 

ഒന്നിന്റെ സൈക്കിളിലെ

കൈവിട്ട സാഹസങ്ങള്‍...

ആറ്റിലെ ചേറിന്റെ

ആഴങ്ങളില്‍ കാരിയുടെ മുള്ള്....

 

അതെ,

ഓരോ മുറിപ്പാടുകളും

ഓര്‍മ്മയാണ്

മറവിയെ മറക്കാന്‍ പഠിച്ച

ഓര്‍മ്മ....!

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top