പെണ്ണെഴുത്ത്

രജനി സുരേന്ദ്രന്‍

ഒരെഴുത്തുകാരിയുടെ മനസ്സ്

നിങ്ങള്‍ വായിച്ചിട്ടുണ്ടോ..?

പേറ്റുനോവിനേക്കാള്‍ തീക്ഷ്ണമായി

അവളുടെ അടിവയര്‍ കൊളുത്തി വലിക്കുന്നത്

എപ്പോഴാണെന്ന് നിങ്ങള്‍ക്കറിയുമോ... 

രാപ്പകലുകള്‍ തപം ചെയ്ത്

സ്വരുക്കൂട്ടിയ വാക്കുകളുടെ എരിവും പുളിയും

സാമ്പാറിലും മീന്‍കറിയിലും

പാകപ്പെടുത്തിയെടുത്ത്

'നല്ലവളാ'യി മാറാന്‍ വിധിക്കപ്പെട്ടവള്‍....

രാവിന്റെ കൂര്‍ക്കംവലികള്‍

ആശ്വാസമായി മാറുമ്പോള്‍

പിറക്കാനിരിക്കുന്ന സൃഷ്ടിയുടെ നോവ്

പിടഞ്ഞു പിടഞ്ഞ് തലതിരിയുന്നുണ്ടാവും!

പെട്ടെന്ന് കേട്ട കുഞ്ഞിക്കരച്ചിലില്‍

സാന്ത്വനം കണ്ടെത്തുമ്പോള്‍

ഭര്‍ത്താവിന്റെ മുറുമുറുപ്പുകള്‍

വറചട്ടിയിലേക്കു വീണ

വെള്ളത്തുള്ളികള്‍ പോലെ

പൊട്ടിത്തെറിക്കാന്‍ തുടങ്ങും...

വീണ്ടും നിശ്ശബ്ദതയെ പ്രണയിച്ച്

രാവിലെയൊരുക്കേണ്ട ഓട്ടപ്പാച്ചിലുകള്‍

മനക്കണ്ണില്‍ കുരുക്കിയിട്ട്

തന്റെ തൂലികയെ നോക്കി അവള്‍ നിശ്വാസമുതിര്‍ക്കും.....

കൈപ്പിടിയില്‍ നിന്നും കുതറി മാറി

പറ്റിച്ചു ചിരിക്കുന്ന നക്ഷത്രക്കണ്ണുള്ള

കവിതക്കുഞ്ഞിനെ നോക്കി നോക്കി

അവള്‍ വീണ്ടും ഉറങ്ങാതിരിക്കും...!

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top