രാജ്യദ്രോഹി

സുഹറ പടിപ്പുര

രാവിലെ തുടങ്ങിയതാണ് -

അരിച്ചുപെറുക്കിത്തെരയാന്‍...

ഇതുവരെയായിട്ടും

ഒന്നും-

കണ്ടെടുക്കാന്‍

കഴിഞ്ഞിട്ടില്ല...

അടുക്കിവച്ചിരിക്കുന്ന

പുസ്തകങ്ങള്‍ മുതല്‍

അടുപ്പത്തിരിക്കുന്ന

കഞ്ഞിക്കലം വരെ

തട്ടിത്തെറിപ്പിച്ചു

തിരഞ്ഞിട്ടും

ആ മാരകായുധം

കാക്കിക്കണ്ണുകള്‍ക്ക് 

കണ്ടെത്താനായില്ല

തളര്‍വാതം

പിടിച്ചു കിടപ്പിലായ

വയസ്സന്റെ 

കുഴമ്പുനാറുന്ന

വിരിപ്പുമുതല്‍

പെറ്റുകിടക്കുന്ന

പെണ്ണിന്റെ

അടിവസ്ത്രം വരെ

കുടഞ്ഞിട്ടും

രക്ഷയില്ല....

ഒടുവില്‍

അഞ്ചാം ക്ലാസുകാരന്‍

മകന്റെ

സ്‌കൂള്‍ ബാഗില്‍ നിന്നും -

അവരതു കണ്ടെടുത്തു.

അറസ്റ്റ് ചെയ്യുവാനുള്ള

പ്രബലമായൊരു തെളിവ്

അയാള്‍ എഴുതാന്‍

ഉപയോഗിച്ച

ആ പഴയ മഷിപ്പേന...!

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top