ജിന്ന്

ഷീജ വക്കം

ഈന്തപ്പനയുടെ

തീത്തണലില്‍

ഒരു ജിന്ന്

ഒട്ടകങ്ങളെ കറന്നു...

പിന്നെ അത്

മലനാട്ടിലെവിടെയോ

മറിഞ്ഞു വീഴാറായ

ഒരു കുടിലില്‍

പ്രത്യക്ഷപ്പെട്ടു...

മന്ത്രം ജപിച്ച്

ഊതിയപ്പോള്‍

കുടില്‍ നിവര്‍ന്നു നിന്നു...

തളര്‍വാതത്തിന്റെ

കുഴമ്പുകുപ്പിയും

കരിപിടിച്ച

കഞ്ഞിക്കലവും

നിറഞ്ഞു...

വിയര്‍പ്പു

വടിച്ചെറിഞ്ഞപ്പോള്‍

കഴുത്തൊഴിഞ്ഞവര്‍ക്കു

താലി,

അത്തര്‍മണം,

ടൈഗര്‍ ബാം

കോടാലിത്തൈലം...!

വിളിച്ചവര്‍ക്കു

മുന്നിലെല്ലാം

പലവേഷം കെട്ടി

ജിന്നു വെളിച്ചപ്പെട്ടു...

പുതിയ പുരയ്ക്കു

തറയിട്ടപ്പോള്‍

ഒട്ടകങ്ങളുടെ

കറവ വറ്റി...

കൊടുത്താലും

കൊടുത്താലും

കൊതി തീരാത്ത

മനസ്സുകൊണ്ട്,

എടുക്കാവുന്നതിലേറെ

എടുത്തെടുത്ത്

ഒരു ജിന്ന്

അറബിക്കഥയുടെ

ചെരിവുകളില്‍

ചോര തുപ്പിക്കിടന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top