ജാതിക്ക

ഡോ. മുഹമ്മദ് ബിന്‍ അഹമ്മദ്

സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന സുഗന്ധ ദ്രവ്യങ്ങളില്‍പ്പെട്ടതാണ് ജാതിക്ക. ആയുര്‍വ്വേദ ഔഷധങ്ങളായ അരിഷ്ടങ്ങള്‍, കഷായങ്ങള്‍, ലേഹ്യങ്ങള്‍, ചൂര്‍ണ്ണങ്ങള്‍, എണ്ണ തൈലങ്ങള്‍ എന്നിവയിലെല്ലാം തന്നെ ഉപയോഗിച്ചുവരുന്നു. ജാതിമരത്തിന്റെ ഇലപോലും നല്ല ഔഷധമാണ്. വായനാറ്റം, പല്ലിന്റെ കേടുകള്‍, നീരിളക്കം, തലവേദന, നേത്രരോഗങ്ങള്‍, ദഹനക്ഷയം, വയറു സംബന്ധമായ രോഗങ്ങള്‍, അതിസാരം, രക്താതിസാരം, പല്ലിന്റെ മോണയില്‍നിന്ന് രക്തസ്രാവം, മോണപഴുപ്പ് എന്നിവക്കെല്ലാം ഇത് ഉപയോഗിച്ചുവരുന്നുണ്ട്.

ജാതിക്കയുടെ പുറത്തുണ്ടാകുന്ന തോലുപോലുള്ള ഒരു ഭാഗമുണ്ട്. ജാതിപത്രിക എന്നാണതിന്റെ പേര്. ഇതും ഔഷധമാണ്. ജാതിക്ക മൂത്ത് പാകമാകുമ്പോള്‍ തോട്‌പൊട്ടി പുറത്തുവരുന്നു. വീണ്ടും പാകമാകുമ്പോള്‍ ജാതിക്കയുടെ പുറംതോട് പൊട്ടിപുറത്തുപോയി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ദൈവം നല്‍കിയ ആവരണമാണ് ജാതിപത്രിക. ജാതിയുടെ ഇല, ജാതിക്ക, കേരളത്തിലെ സമതലപ്രദേശങ്ങളിലും, തമിഴ്‌നാട്ടിലും നന്നായിവളരുന്നു. ഇടവിളയായി കൃഷിചെയ്യാവുന്നതാണ് ജാതിയെ. കവുങ്ങിന്‍ തോട്ടങ്ങള്‍, തെങ്ങുകൃഷിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും കൃഷിചെയ്യാവുന്നതാണ്. കുറച്ചുവെള്ളവും സ്വല്‍പം ജൈവവളവും സൂര്യപ്രകാശവും കൂടിയായാല്‍ വമ്പന്‍ വിള പ്രതീക്ഷിക്കാവുന്നതാണ്.

ആണ്‍ചെടി, പെണ്‍ചെടി എന്നിങ്ങനെ വേര്‍തിരിക്കപ്പെടുന്നു. തോട്ടങ്ങളില്‍ അധികമുള്ള ആണ്‍ചെടിയെ വെട്ടിമാറ്റാറാണ് പതിവ്. പെണ്‍ചെടിയാണ് കായ്ക്കാറ്. എന്നാല്‍ ചിലചെടികളില്‍ ആണ്‍പൂവും പെണ്‍പൂവും കണ്ടുവരുന്നുണ്ട്. ജാതിയില നന്നായി കഴുകിവൃത്തിയാക്കി ഉണക്കിപ്പൊടിച്ചു പാകത്തിന് കുരുമുളകുപൊടിച്ചതും സ്വല്‍പം ഇലവംഗപ്പൊടിയും ഉമിക്കരിയും സ്വല്‍പം ഉപ്പും ചേര്‍ത്ത് പൊടിച്ചത് ഒന്നാന്തരം പല്‍പ്പൊടിയാണ്. ഇതുകൊണ്ട് പല്ലുതേച്ചാല്‍ വായനാറ്റം, പല്ലിലെ രോഗങ്ങള്‍ എന്നിവ മാറിക്കിട്ടും. പല്ലുതേക്കുമ്പോള്‍ പല്ലിലെ ഇനാമല്‍ നഷ്ടപ്പെടാതെയായിരിക്കും കൂടുതല്‍ നല്ലത്. ഈ പൊടി തന്നെ അല്‍പം തേന്‍ ചേര്‍ത്തു പല്ല് തേച്ചാല്‍ പല്ലിന്റെ ഊനില്‍ ഉണ്ടാകുന്ന പഴുപ്പും പയോറിയ എന്ന രോഗവും മാറുന്നതാണ്.

ജാതിക്കപൊടിയും, അത്രതന്നെ ചുക്കുപൊടിയും ചേര്‍ത്ത് ചായ ഉണ്ടാക്കി കഴിക്കുന്നത് ദഹന സംബന്ധമായ പ്രക്രിയക്ക് ആക്കം കൂട്ടുന്നതും, ദഹനമുണ്ടാക്കി വിശപ്പുണ്ടാക്കുന്നതാണ്. ഇത് വയറുസംബന്ധമായ അസുഖങ്ങളെ മാറ്റും. ഈപൊടിതന്നെ വില്വാദിഗുളികയും തേനും ചേര്‍ത്ത് കഴിക്കുന്നത് അതിസാരത്തെ പെട്ടെന്നു ശമിപ്പിക്കും. നാം ഉപേക്ഷിച്ചുകളയുന്ന ജാതിക്കത്തോടും ഔഷധയോഗ്യമാക്കാവുന്നതാണ്. ജാതിക്കയുടെ പുറംതോട്

തൊലി ചെറുതായരിഞ്ഞു നുറുക്കി ആവശ്യത്തിനു മുളകുപൊടിയും ഉപ്പും വിനാഗിരിയും ചേര്‍ത്താല്‍ ഒന്നാന്തരം അച്ചാര്‍ ആയി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Phone: 0495 27314863
aramamvellimadukunnu@gmail.com

Editorial

Hira Centre, Mavoor Road, Calicut-4
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top