സ്ത്രീകളില്‍ കാന്‍സറിന്റെ അപകടസൂചനകള്‍

ഡോ: (മേജര്‍) നളിനി ജനാര്‍ദ്ദനന്‍

ചില അപകടസൂചനകള്‍

* അസാധാരണമായ രക്തസ്രാവം: ഗര്‍ഭപാത്രത്തില്‍ അര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു ക്ഷണമാണിത്. ഗര്‍ഭപാത്രത്തിനുള്ളില്‍ നേര്‍ത്തപാട പോലുള്ള ഭാഗം വളരുന്നത് രക്തസ്രാവമുണ്ടാക്കും. ഇത് കാന്‍സറിന്റെ മുന്നോടിയാവാം.

രക്തസ്രാവമുണ്ടാവാന്‍ മറ്റു കാരണങ്ങള്‍ ഗര്‍ഭാശയഗളം, ജനനേന്ദ്രിയം, അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകള്‍ എന്നിവയിലുള്ള കാന്‍സര്‍ ആവാം.

* ആര്‍ത്തവചക്രത്തിനിടയില്‍ രക്തസ്രാവം: ഒരു ആര്‍ത്തവചക്രം കഴിഞ്ഞ് അടുത്ത ആര്‍ത്തവം തുടങ്ങുന്നതിനു മുമ്പാണ് രക്തസ്രാവം ഉണ്ടാവുന്നത്. പലപ്പോഴും അണ്ഡോല്‍പാദനം നടക്കാത്ത ആര്‍ത്തവ ചക്രത്തിലായിരിക്കും. ഇപ്രകാരം രണ്ടോ മൂന്നോ ആര്‍ത്തവ ചക്രങ്ങള്‍ക്കിടയില്‍ രക്തം പോവുകയാണെങ്കില്‍ ഡോക്ടറെ കാണിക്കണം. അത് കാന്‍സര്‍ കൊണ്ടായിരിക്കാം.

* ആര്‍ത്തവ വിരാമത്തിനുശേഷം രക്തസ്രാവം: മധ്യവയസ്‌കരില്‍ ആര്‍ത്തവവിരാമം ഉണ്ടായാല്‍ പിന്നെ ആര്‍ത്തവം ഉണ്ടാവാറില്ലല്ലോ. പക്ഷേ ആര്‍ത്തവവിരാമത്തിനുശേഷവും ഇടക്കിടെ രക്തംപോവുകയാണെങ്കില്‍ പ്രത്യേകിച്ചും ലൈംഗികബന്ധത്തിനുശേഷമോ യോനി കഴുകിയതിനുശേഷമോ അത് ഗര്‍ഭാശയഗള കാന്‍സറിന്റെയോ യോനിയിലെ കാന്‍സറിന്റെയോ ലക്ഷണമായിരിക്കും.

* അമിതമായ രക്തസ്രാവം: മധ്യവസയസ്സിനോടടുത്ത് പ്രായമുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവരക്തം അമിതമായി പോവുകയാണെങ്കില്‍ ഗര്‍ഭപാത്രകാന്‍സര്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടതാണ്.

* കാന്‍സര്‍മൂലമല്ലാതെയുള്ള രക്തസ്രാവം: ഗര്‍ഭപാത്രമുഴകള്‍, ഗര്‍ഭപാത്രത്തിലെ ട്യൂമറുകള്‍, അഡനോമയോസിസ്, ഗര്‍ഭാശയഗളത്തില്‍ അണുബാധ, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന തകരാറുകള്‍, ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്നത്, രക്തസ്രാവമുണ്ടാക്കുന്ന രോഗങ്ങള്‍ എന്നിവയെല്ലാം രക്തസ്രാവം ഉണ്ടാക്കാമെങ്കിലും അതിനുകാരണം കാന്‍സര്‍ ആവണമെന്നില്ല.

* അടിവയര്‍ വേദന: പൊക്കിളിനു താഴെ അടിവയറ്റില്‍ വേദനയുണ്ടാവാന്‍ കാരണം ട്യൂമറുകള്‍ അതിനുചുറ്റുമുള്ള അവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതുകൊണ്ടാവാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഇത്തരം വേദന കാണാറുണ്ട്.

കാന്‍സര്‍ കൊണ്ടല്ലാതെ അടിവയറ്റില്‍ വേദന: നിരുപദ്രവകാരികളായ മുഴകളും സിസ്റ്റുകളും അണ്ഡോല്‍പാദനം എന്നിവകൊണ്ടും എന്‍ഡോമെന്‍ട്രിയോസിസ് ഡൈവെര്‍ട്ടിക്കുലെറ്റിസ്, ജകഉ (പെല്‍വിക് ഇന്‍ഫഌമേറ്ററി ഡിസീസ്) അള്‍സറേറ്റീവ് കൊളൈറ്റിസ്, അപ്പന്‍ഡിസൈസിസ് തുടങ്ങിയ രോഗങ്ങള്‍കൊണ്ടും അടിവയറ്റില്‍ വേദനയുണ്ടാവാം.

* ദഹനപ്രക്രിയയില്‍ മാറ്റങ്ങള്‍: മുഴകളും ട്യൂമറുകളും ദഹനേന്ദ്രിയ വ്യവസ്ഥയിലെ അവയവങ്ങളുടെ മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ മലബന്ധം, വയറിളക്കം, ഓക്കാനം, ദഹനക്കേട്, എപ്പോഴും വയറുനിറഞ്ഞതുപോലുള്ള തോന്നല്‍ തുടങ്ങിയവ ഉണ്ടാകാം. അണ്ഡാശയകാന്‍സറില്‍ വയറുവേദന, അടിവയറ്റില്‍ വേദന, വയറുനിറഞ്ഞതുപോലെ തോന്നല്‍ എന്നിവയുണ്ടാവാം.

വന്‍കുടല്‍, മലാശയം എന്നീഭാഗങ്ങളില്‍ കാന്‍സറുണ്ടായാല്‍ മലത്തോടൊപ്പം രക്തപോക്കുണ്ടാവും.

* മൂത്രമൊഴിക്കുന്നതില്‍ മാറ്റങ്ങള്‍: ജനനേന്ദ്രിയ വ്യവസ്ഥയും മൂത്രവിസര്‍ജനവ്യവസ്ഥയിലും അടുത്തടുത്തായതുകൊണ്ട് ജനനേന്ദ്രിയ വ്യവസ്ഥയിലെ വിവിധ അവയവങ്ങളിലുണ്ടാവുന്ന കാന്‍സര്‍മൂലം മൂത്രവിസര്‍ജ്ജനത്തില്‍ വ്യത്യാസങ്ങളുണ്ടാവാം. ഉദാ: മൂത്രമൊഴിക്കുമ്പോള്‍ നീറ്റലോ വേദനയോ, മൂത്രം പിടിച്ചുവെക്കാന്‍ കഴിയാതെ പെട്ടെന്നൊഴിക്കണമെന്ന തോന്നല്‍, മൂത്രാശയത്തില്‍ ഇടക്കിടെ മാംസപേശികളുടെ സങ്കോചം, മൂത്രമൊഴിക്കാന്‍ പ്രയാസം തുടങ്ങിയവ.

* വയറ്റില്‍ മുഴ: അണ്ഡാശയ കാന്‍സര്‍ ഉണ്ടാവുമ്പോള്‍ വയറ്റില്‍ ദ്രാവകം നിറയാന്‍ സാധ്യതയുള്ളതിനാല്‍ വയറ്റില്‍ മുഴപോലെ കാണാം. അതിനുപുറമേ പല ട്യൂമറുകളും വളര്‍ന്ന് വയറ്റില്‍ മുഴപോലെ ഉണ്ടാവാം. 

* നടുവേദന: ഗര്‍ഭപാത്രകാന്‍സര്‍, അണ്ഡാശയ കാന്‍സര്‍ എന്നിവ മൂലം നടുവേദനയുണ്ടാവാം. കാന്‍സര്‍ അല്ലാതെയുള്ള ചില കാരണങ്ങളും നടുവേദനയുണ്ടാക്കാറുണ്ട്.

* ജനനേന്ദ്രിയത്തിലെ വ്യത്യാസങ്ങള്‍: യോനിയുടെ അകത്തോ പുറത്തോ കാണുന്ന മാറ്റങ്ങള്‍ കാന്‍സര്‍ കൊണ്ടാവാം. ഉദാ: മുഴകള്‍, വ്രണങ്ങള്‍, തടിപ്പ്, നിറവ്യത്യാസം, ചൊറിച്ചില്‍, നീറ്റല്‍, രക്തംപോക്ക്, യോനിയില്‍ നിന്ന് അസാധാരണമായി ദ്രാവകം വരിക എന്നിവ.

ശ്രദ്ധിക്കേണ്ടതെപ്പോള്‍

* യോനിയില്‍നിന്ന് അസാധാരണമായി രക്തംപോവുകയോ ദ്രാവകമൊഴുകുകയോ ചെയ്യുക.

* ഉണങ്ങാതിരിക്കുന്ന വ്രണങ്ങള്‍

* മലമൂത്രവിസര്‍ജനത്തിലോ ഉണ്ടാവുന്ന മാറ്റങ്ങള്‍.

* സ്തനങ്ങൡലോ മറ്റേതെങ്കിലും ശരീരഭാഗങ്ങളിലോ മുഴകള്‍

* ദഹനക്കേട്, ഭക്ഷണം വിഴുങ്ങാന്‍ പ്രയാസം

* തുടര്‍ച്ചയായ വരണ്ടചുമ, ശബ്ദത്തിനു പരുപരുപ്പ്

* നേരത്തെ ഉണ്ടായിരുന്ന കാക്കപ്പുള്ളിയിലോ അരിമ്പാറയിലോ വ്യത്യാസങ്ങള്‍ (ഉദാ: പെട്ടെന്നുള്ള വളര്‍ച്ച, നിറംമാറ്റം, രക്തംവരിക, കട്ടികൂടുക മുതലായവ)

* വിട്ടുമാറാതിരിക്കുന്ന പനി

* അസാധാരണമായ ക്ഷീണവും തളര്‍ച്ചയും

* മൂത്രത്തിലോ മലത്തിലോ രക്തം കാണുക

* വയറുവേദന, അടിവയറ്റില്‍ വേദന, നടുവേദന

* വായില്‍ ഉണങ്ങാത്ത വ്രണങ്ങള്‍, വെളുത്തപാടുകള്‍

* കക്ഷം, കഴുത്ത് തുടങ്ങിയ ശരീരഭാഗങ്ങളിലെവിടെയെങ്കിലും കഴലവീക്കം

* വിശദീകരിക്കാനാവാത്തതും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമായ ശരീരവേദനകള്‍

ഇത്തരം ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ സ്ത്രീകള്‍ ഉടനെത്തന്നെ ഡോക്ടറെ സമീപിച്ച് വിശദപരിശോധനക്ക് വിധേയരാവേണ്ടതാണ്. കാന്‍സര്‍ നേരത്തെ കണ്ടുപിടിച്ചു ചികിത്സ തുടങ്ങുകയാണെങ്കില്‍ ഒരു പരിധിവരെയെങ്കിലും ചികിത്സിച്ചു മാറ്റാനാവുമെന്ന് മനസ്സിലാക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top