എഴുത്തുകാരന്‍

പി പി റഫീന

അക്ഷരങ്ങള്‍ തീര്‍ത്ത

പടുകുഴിയില്‍ വീണ

വൃദ്ധനാണ് എഴുത്തുകാരന്‍.

ഉയരുന്തോറും

താഴ്ന്ന് പോകുന്ന

ചതുപ്പ് നിലത്തില്‍

അക്ഷരങ്ങള്‍ വിതച്ച

വയമ്പു ചെടികള്‍ക്കു താഴെ

വേരുകളില്‍

അള്ളിപിടിച്ചിരിക്കുന്നവന്‍.

പിടക്കോഴിയുടെ കൂവലിനായ്

കാതോര്‍ക്കുന്നവന്‍.

കാക്കക്ക് മുന്‍പേ

കുയില്‍ കുഞ്ഞിനെ

അറിഞ്ഞവന്‍.

ഉദയം കൊണ്ട് പട്ടും

അസ്തമയം കൊണ്ട് പൊട്ടും

ചാര്‍ത്തുന്നവന്‍.

ഇരുട്ട് കൊണ്ട്

കണ്ണെഴുതുന്നവന്‍.

അക്ഷരങ്ങള്‍ തീര്‍ത്ത

പടുകുഴിയില്‍ വീണ

വൃദ്ധനാണ് എഴുത്തുകാരന്‍.

മുന്‍പെങ്ങോ മുയല്‍

കുഴിയില്‍ തള്ളിയിട്ട

സിംഹത്തെ തിരികെ കയറ്റി

കൈയ്യടി നേടിയ

സാമൂഹ്യ സേവകന്‍,

മൃഗ സംരക്ഷകന്‍,

പരിസ്ഥിതി പ്രവര്‍ത്തകന്‍.

വീണ്ടും പച്ചപ്പിനെ പുണര്‍ന്ന്

'പച്ചയ്ക്ക്' കൊളുത്തിയ തീയില്‍

ആത്മഹത്യ ചെയ്യുന്നവന്‍.

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top