ഒരു ജയില്‍വാസിയുടെ ആത്മഗതം

ജുബിന്‍ ഷാ വയനാട്

ഇനി.....

പാറി വന്ന വസന്തത്തെ

കൂട്ടിലടച്ച ചെകുത്താനെ 

നോക്കി നെടുവീര്‍പ്പിടണം..

 

                എന്നിലെ നന്മയെ 

                ചെറിയ മണ്‍കുടത്തിലാക്കി

                ഗംഗയിലൊഴുക്കി നിര്‍വൃതി 

                പൂണ്ടു നില്‍ക്കുന്നവരെ

                നോക്കി പുച്ഛിക്കണം...

 

ഇരുട്ടറക്കുള്ളിലെ 

ചുമരിനുള്ളില്‍ നിന്ന്

വസന്തം പേറുന്ന കാറ്റിനെ

നോക്കി നിര്‍വികാരനാവണം...

 

                ഒടുവില്‍ എല്ലാം മറന്ന്

                കിഴക്ക് ചക്രവാളം കീറുമ്പോള്‍

                അത് നോക്കി ഓര്‍മയെ

                വെല്ലുവിളിക്കണം....

 

സ്വാതന്ത്ര്യം എന്ന വാക്കിന്റെ

അര്‍ഥമില്ലായ്മയെ പറ്റി

പറയുന്നവരുടെ മുഖത്ത് 

നോക്കി ആട്ടണം....

 

           അങ്ങനെയങ്ങനെ

           നടന്നു നീങ്ങി ഒടുവില്‍...

ഇതെല്ലാം സ്വപ്നമെന്നാശ്വസിച്ച് 

ചില്ലുകൂട്ടിലെ പറവയെ പോലെ

തളര്‍ന്നിരുന്നതിന്റെ

ഭംഗിയാസ്വദിക്കണം.....

 

ഹാ കഷ്ട്ടം..

ചൂളം കുത്തി നടന്നിരുന്ന

കിളിയിന്ന് ചൂളി  ചൂളി

നടക്കുന്നതെന്തോ?

'നിശബ്ദ വസന്തം'

 

           അതെ ഞാന്‍....

           ഇഷ്ട്ടിക ചൂളയിലെ കൊടും

           ചൂടിലെന്ന പോലെ ഉരുകിത്തീരുന്ന

           മനസ്സില്‍ അനീതി പേറി കഴിയുന്ന

           വെറും മനുഷ്യപ്പറവ.

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Phone: 0495 27314863
aramamvellimadukunnu@gmail.com

Editorial

Hira Centre, Mavoor Road, Calicut-4
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top