ആരോഗ്യം തൊട്ടരികില്‍...

ജസീല കെ.ടി.പൂപ്പലം

മോരും വെള്ളം (സംഭാരം)

പാടകളഞ്ഞ നല്ല മോരുംവെള്ളം കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ ഉപകരിക്കുന്ന പാനീയമാണ്. കൊളസ്‌ട്രോള്‍ വര്‍ധിക്കുവാന്‍ ഇടയാക്കുന്ന ബെല്‍ ആസിഡുകളുടെ പ്രവര്‍ത്തനം തടയാനും ഇതിനെ പുറംതള്ളാനും മോര് സഹായിക്കും. മോരു കാച്ചി ഉപയോഗിക്കുന്നതും നല്ലതാണ്. 

ബാര്‍ലിയുടെ കേമത്തം

ബാര്‍ലിക്ക് പ്രമേഹത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവ് മനസിലാക്കാനായി ഗവേഷകര്‍ തെരഞ്ഞെടുത്തത് മധ്യവയസ്‌കരെയായിരുന്നു. ബാര്‍ലി ഉപയോഗിച്ചു തയ്യാറാക്കിയ ബ്രഡ് ധാരാളം കഴിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തേക്ക് അവരുടെ ഭക്ഷണക്രമത്തില്‍ ബാര്‍ലി ഉള്‍പ്പെടുത്തി. ശേഷം അവരുടെ ഷുഗര്‍ ലവലും ഹൃദ്രോഗ സാധ്യതയും പരിശോധിച്ചു. പങ്കെടുത്ത വ്യക്തികളുടെ ശരീരത്തിന്റെ ഉപാപചയ നിരക്ക് മെച്ചപ്പെട്ടെന്നും ഒപ്പം അവരിലെ ഇന്‍സുലിന്‍ ലവല്‍ ഉയര്‍ന്നെന്നും കണ്ടെത്തി. അതുകൊണ്ടു തന്നെ വിശപ്പ് നിയന്ത്രണ വിധേയമാക്കാനും കഴിഞ്ഞു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചു നിര്‍ത്തുന്നതിനായി ബാര്‍ലി വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ഇവര്‍ നിര്‍ദേശിക്കുന്നു. ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

മണിത്തക്കാളി

മണിത്തക്കാളിയെന്ന് അറിയപ്പെടുന്ന സസ്യം വായിലും വയറ്റിലുമുണ്ടാകുന്ന അള്‍സറിനെ അകറ്റാന്‍ പര്യാപ്തമാണ്. പോഷക സമൃദ്ധമായ ഒരു പച്ചക്കറിയാണിത്. വഴുതന വര്‍ഗത്തില്‍ പെടുന്ന ഈ സസ്യം സമൂലം ആയുര്‍വേദത്തില്‍ ഉപയോഗിച്ചുവരുന്നു. ധാരാളം ശാഖകളോടെ വളരുന്ന മണിത്തക്കാളി നാലടിയോളം ഉയരത്തില്‍ വളരുന്നുണ്ട്. കായ്കള്‍ക്ക് നീല കലര്‍ന്ന കറുപ്പ് നിറമാണുള്ളത്. പഴുത്ത കായകള്‍ ഭക്ഷ്യയോഗ്യമാണ്. 

ത്രിദോഷങ്ങളെയും ശമിപ്പിക്കുന്നതാണ് ഈ ഔഷധ സസ്യം. കരള്‍ രോഗങ്ങള്‍, മഞ്ഞപ്പിത്തം, വാതരോഗങ്ങള്‍, ചര്‍മ രോഗങ്ങള്‍ എന്നിവക്കും പ്രതിവിധിയായി മണിത്തക്കാളി ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു. നൂറ് ഗ്രാം മണിത്തക്കാളിയില്‍ 8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. 11 മില്ലി ഗ്രാം ജീവകം സി അടങ്ങിയിട്ടുണ്ട്. കൂടാതെ നിയാസിന്‍, റൈബോഫ്‌ളേവിന്‍, അയണ്‍, കാല്‍സ്യം, ധാന്യകം എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള മണിത്തക്കാളി ദിവസവും പാകം ചെയ്ത് കഴിച്ചാല്‍ വയറ്റിലെ അള്‍സറിനെ പ്രതിരോധിക്കാം. മണിത്തക്കാളിയുടെ കായകള്‍ പാകം ചെയ്യുന്നത് പോലെ തന്നെ ഇലകള്‍ ചീര പോലെ കറിവെച്ചും ഉപയോഗിക്കാവുന്നതാണ്.

 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Phone: 0495 27314863
aramamvellimadukunnu@gmail.com

Editorial

Hira Centre, Mavoor Road, Calicut-4
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 280
  • For 1 Year : 140
  • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top