കണക്കുമാഷിന്റെ 'ശരി'
അവളെനോക്കി പല്ലിളിച്ചു
അതെപ്പോഴും അങ്ങനെയാണ്,
മാഷിന്റെ ശരിക്ക് ഒരു തരം
'നിഗൂഢതയാണ്'
നൂറുമാര്ക്കിലെ 'പൂജ്യം'
അവളെ പലവുരു
വിഴുങ്ങാന്‍ നോക്കി
തെന്നിമാറിയിട്ടും, ഒടുവില്‍
'പത്തിന്റെ' പിടിയിലമര്‍ന്ന്
ഞെരുങ്ങി
പൊട്ടിയ കുപ്പിവളകളും
ചോരയൊലിക്കുന്ന ചുണ്ടുമായി
സന്ധ്യക്ക് ഇടവഴി പിന്നിടുമ്പോള്‍
അവളറിഞ്ഞു
താനൊരു ചോദ്യചിഹ്നമായ്
മാറുകയാണെന്ന്...!