മനുഷ്യ ഉപകാരിക്ക് സ്വര്‍ഗം

ഉമ്മര്‍. വി.എ /കഥ No image

     മുസ്‌ലിയാര്‍ മരിച്ചു...
     എല്ലാവരും പറഞ്ഞു: മുസ്‌ലിയാര്‍ക്ക് സ്വര്‍ഗം ഉറപ്പാ... അതെ മുസ്‌ലിയാര്‍ക്ക് സ്വര്‍ഗം ഉറപ്പാ. സുരേഷും ജോര്‍ജും ഹാഷിമും ആവര്‍ത്തിച്ച് പറഞ്ഞു. മുസ്‌ലിയാര്‍ക്ക് സ്വര്‍ഗം ഉറപ്പാ, കാരണം നേര്‍ച്ചയും വഴിപാടും നടത്തിച്ചും സ്വലാത്തും ദിക്‌റും വയളും ഓതിക്കൊടുത്തും കഴിയുന്ന മുസ്‌ലിയാര്‍ക്ക് സ്വര്‍ഗ്ഗം ഉറപ്പാ.
അതേ മുസ്‌ലിയാരുടെ ജീവന്‍ (റൂഹ്) കുതിക്കുകയാണ്, സ്വര്‍ഗകവാടം ലക്ഷ്യം വെച്ചുകൊണ്ട്. സ്വര്‍ഗത്തില്‍ എത്തിയതും കവാടത്തില്‍ മലക്കുകള്‍ തടഞ്ഞുനിര്‍ത്തി ചോദിച്ചു: 'പാസുണ്ടോ?'
     മുസ്‌ലിയാര്‍ ഞെട്ടി. 'പാസോ! ഇത്രയും നന്മകള്‍ ചെയ്ത എനിക്ക് പാസോ... ഞാന്‍ ആരെന്ന് അറിയില്ലെ?' മലക്കുകള്‍- പറഞ്ഞു: 'ആരായാലും പാസ് വേണം.' 'എവിടെ നിന്ന് പാസ് കിട്ടും?' മലക്കുകള്‍ പറഞ്ഞു: 'പടച്ചവന്റെ കൈയില്‍ നിന്നും.' മുസ്‌ലിയാരുടെ റൂഹ് പടച്ചവന്റെ അടുത്തേക്ക് ഓടുകയാണ്. 'പടച്ചവനെ, എനിക്ക് സ്വര്‍ഗത്തില്‍ കടക്കാനുളള പാസ് വേണം.' പടച്ചോന്‍ പറഞ്ഞു: 'തരാം. പക്ഷേ അതിന് മുമ്പ് നിങ്ങളുടെ കിതാബ് പരിശോധിക്കണം.' പടച്ചോന്‍ മലക്കുകളോട് മുസ്‌ലിയാരുടെ കിതാബ് തുറക്കാന്‍ ആവശ്യപ്പെട്ടു. ''മുസ്ലയാരെ നരഗമാണല്ലോ'' എന്ത്/ മുസ്ലിയാര്‍ ഞെട്ടി. ഉത്രയും നന്മകള്‍ ചെയ്ത എനിക്ക് നരകമോ- പടച്ചവന്‍ പറഞ്ഞു തര്‍ക്കിക്കേണ്ട. മലക്കുകളോട് ആദ്യത്തെ ഏട് മറിക്കുവാന്‍ ആവശ്യപ്പെട്ടു. എന്ത് .... കുരണേട്ടന്റെ മകള്‍ ആത്മഹത്യ ചെയ്ത ലക്ഷ്മിക്കുട്ടിയാണല്ലോ? അതേ എല്ലാ ക്ലാസിലും ഫസ്റ്റ് ക്ലാസോടെ പസായി പത്താം ക്ലാസ്സില്‍ പരീക്ഷ ദിവസം പഠിക്കുമ്പോള്‍ മൈക്കില്‍ കൂടി നിങ്ങള്‍ ഉച്ചത്തിലുളള ശബ്ദത്തില്‍ സ്വലാത്തും, ദിക്‌റും, ചെല്ലിയപ്പോള്‍ പരീക്ഷക്ക് പഠിക്കാന്‍ കഴിഞ്ഞില്ല. അത്രയും കാലം പഠിക്കാന്‍ മിടുക്കിയായിരുന്നവള്‍ പത്താം ക്ലാസില്‍ തോറ്റു. ആ മനോവിഷമത്തിലാണ് ആത്മഹത്യചെയ്തത്.
     പടച്ചോന്‍ രണ്ടാമത്തെ ഏട് മറിക്കുവാന്‍ ആവശ്യപ്പെട്ടു. ഇത് എന്റെ സ്‌നേഹിതന്‍ ഹൃദയസ്തംഭനം മൂലം മരിച്ച മുഹമ്മദ് ഇക്കയാണല്ലോ. പടച്ചോന്‍ പറഞ്ഞു ഹൃദയരോഗം മൂലം ഓപ്പേറേഷന്‍ കഴിഞ്ഞ് ഡോക്ടര്‍ റെസ്റ്റ് എടുക്കാന്‍ പറഞ്ഞ് വീട്ടില്‍ വിട്ടതാണ്. മുസ്‌ലിയാരുടെ ഉച്ചത്തിലുളള സലാത്തും ദിക്‌റും കാരണം അദ്ദേഹത്തിന്റെ ഹൃദയത്തിന് ശബ്ദം താങ്ങുവാന്‍ കഴിയാതെ ഹൃദയം പൊട്ടി മരിച്ചതാണ്. പടച്ചവന്‍ മൂന്നാമത്തെ ഏട് മറിക്കുവാന്‍ ആവശ്യപ്പെട്ടു. ഇത് നമ്മുടെ സുന്നിക്കാരന്‍ ഇബ്രാഹീമും മുജാഹിദുകാരന്‍ നാസറുമാണല്ലോ. അതേ അന്ന് മുസ്‌ലിയാര്‍ കാരണം കത്തിക്കുത്തില്‍ മരിച്ചവരാണവര്‍. അതേ അന്ന് വയളിന് പുത്തന്‍വാദികളെന്നും ഇസ്‌ലാമല്ല എന്ന് പറഞ്ഞ് പ്രസംഗിച്ചതിന്റെ പിറ്റേ ദിവസം അതിനെ ചെല്ലി തര്‍ക്കം മൂത്ത് കത്തിക്കുത്തില്‍ മരിക്കുകയാണുണ്ടായത്. പടച്ചോന്‍ നാലാമത്തെ ഏട് മറിക്കുവാനാവശ്യപ്പെട്ടു. 'എന്ത്? എട്ട് പേര്‍?' അതേ അധികാരികള്‍ പറഞ്ഞില്ലേ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന നേര്‍ച്ചക്ക് ഗാനമേളയും ആനയും വെടിക്കെട്ടും വേണ്ട എന്ന്. അന്നത്തെ ഗാനമേളയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും. അത് വര്‍ഗീയ ലഹളയായി മാറി അങ്ങിനെ മരിച്ച എട്ട് പേരാണവര്‍.
     പടച്ചോന്‍ ചോദിച്ചു ഇനി ഏട് മറിക്കണോ-മുസ്‌ലിയാര്‍ പറഞ്ഞു: 'വേണ്ട' മാനസിക പ്രയാസത്തില്‍ നരകത്തിലേക്ക് പോകുമ്പോള്‍ സ്വര്‍ഗ്ഗകവാടത്തില്‍ എത്തിയപ്പോള്‍ മലക്കുകളോട് ചോദിച്ചു. ''ഞാന്‍ വെറുതെ ഉളളിലോട്ട് ഒന്ന് നോക്കിക്കോട്ടെ.'' മലക്കുകള്‍ അനുമതി നല്‍കി. അകത്തെ കാഴ്ച കണ്ട് മുസ്‌ലിയാര്‍ ഞെട്ടി. മഹാത്മാഗാന്ധിയും, സുലൈമാനും ശ്രീനാരായണ ഗുരുവും അന്തോണിയും പടച്ചോനെ ഇതെന്തൊരു മായം. ശഹാദത്ത് കലിമ ചൊല്ലാത്ത മഹാത്മാഗാന്ധിയും നോമ്പും നിസ്‌കാരവുമില്ലാത്ത സുലൈമാനും സര്‍ഗത്തില്‍. തന്റെ നബി പറഞ്ഞിട്ടില്ലേ മുസ്‌ലിം ഒരു വടവൃക്ഷത്തെ പോലാകണമെന്ന്. ഇങ്ങോട്ട് എറിഞ്ഞാലും അങ്ങോട്ട് ഫലം കൊടുക്കുന്ന, പക്ഷികള്‍ക്ക് കൂടുവെക്കുവാന്‍ ഇടം കൊടുക്കുന്ന, ജന്തുമൃഗാദികള്‍ക്ക് തണല്‍കൊടുക്കുന്ന ഒരു വടവൃക്ഷമാകണമെന്ന്. പക്ഷേ നിങ്ങള്‍ ഇത്തിക്കണ്ണി പോലെയാണ്. ആ വൃക്ഷത്തേയും നശിപ്പിക്കും അതോടൊപ്പം ഇത്തിള്‍കണ്ണിയും നശിക്കും. അതുപോലത്തെ ഇത്തിള്‍കണ്ണിയാണ് നിങ്ങള്‍. അതുകൊണ്ട് സ്വര്‍ഗ്ഗം ലഭിക്കണമെങ്കില്‍ മനുഷ്യ ഉപകാരിയാകണം. അവര്‍ക്കാണ് സ്വര്‍ഗ്ഗം....


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top