മുതലാളിത്തത്തോടുള്ള വര്‍ത്തമാനം

റാനിയ നുസ്‌റിന്‍ കെ.പി, സിയാദ് തങ്ങള്‍ വി.ടി കാക്കനാട്, എറണാകുളം

         രാമം മാര്‍ച്ച് ലക്കത്തിലെ 'ഇന്ത്യ പോളിയോ മുക്തമോ' എന്ന ലേഖനമാണ് ഈ കത്തിന്നാധാരം. ഈ ലേഖനത്തോട് നാം നിര്‍ബന്ധമായും കൂട്ടി വായിക്കേണ്ട ചില വസ്തുതകള്‍ ചുരുക്കി പറയാം.
1975 നവംബറില്‍ പ്രസിഡന്റ് ജറാള്‍ഡ് ഫോര്‍ഡ് അമേരിക്കയുടെ ഔദ്യോഗിക നയമായി National security study Memmorandam 200 (NSSM 200) എന്ന രേഖ അംഗീകരിച്ചു. ഇന്ത്യ അടക്കമുളള 13 അവികസിത രാജ്യങ്ങളില്‍ വളരുന്ന ജനസംഖ്യ അമേരിക്കയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. ഈ രേഖ പറയുന്ന ജനസംഖ്യാ നിയന്ത്രണ ഉപാധികള്‍ കൃത്രിമ ക്ഷാമം, യുദ്ധം എന്നിവയിലൂടെ അവികസിത രാജ്യങ്ങളിലെ ജനങ്ങളെ ഇല്ലാതാക്കാന്‍ NSSM 200 ശുപാര്‍ശ ചെയ്യുന്നു.
വര്‍ധിച്ചുവരുന്ന ലോകജനസംഖ്യയുടെ പ്രത്യാഘാതങ്ങള്‍ പഠിക്കാനായി 1977-ല്‍ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടര്‍ 'ഗ്ലോബല്‍ 2000' റിപ്പോര്‍ട്ടിനായി 12 ഏജന്‍സികളടങ്ങിയ കമ്മറ്റിയെ നിയോഗിച്ചു. ഗഡ്‌സ് പര്‍ക് ചെയര്‍മാനും ജറാര്‍ഡ് ഒ.ബാര്‍നെ ഡയറക്ടറുമായിരുന്ന സംഘത്തിന്റെ റിപ്പോര്‍ട്ട് മൂന്നു വര്‍ഷത്തെ പഠനാനന്തരം 1980 July 24-ന് ജിമ്മി കാര്‍ട്ടറിന് സമര്‍പ്പിച്ചു. ജനസംഖ്യയുടെ അടിയന്തര നിയന്ത്രണമാണ് 'ഗ്ലോബല്‍ 2000' ഊന്നിപ്പറയുന്നത്. നേരിട്ട് കൊന്നൊടുക്കാനുളള ബുദ്ധിമുട്ട് കാരണം വാക്‌സിന്‍, മരുന്നുകള്‍, കോളകള്‍, ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ വിപണന തന്ത്രത്തിലൂടെ, ലക്ഷക്കണക്കിന് കോടി ഡോളറുകള്‍ ചെലവാക്കിക്കൊണ്ടുളള യുദ്ധത്തിന് പകരം ഒരു വെടിക്ക് രണ്ട് പക്ഷി എന്ന പോലെ ജനസംഖ്യാ നിയന്ത്രണത്തോടൊപ്പം ലോക സമ്പത്തുമാണ് ആധുനിക ഫറോവമാര്‍ ലക്ഷ്യമിടുന്നത്.
സാമ്പത്തിക തകര്‍ച്ചയില്‍ പെട്ട് വലയുന്ന ലോകത്തെ എങ്ങനെ രക്ഷിക്കാം എന്ന ചിന്തയുമായി കോടീശ്വരന്മാരുടെ രഹസ്യസംഘമായ, 2012 May 5-ന് ന്യൂയോര്‍ക്കില്‍ നടന്ന 'സീക്രട്ട് ബില്യനേഴ്‌സ് കാബല്‍', ലോകരക്ഷക്കായി 90% ജനങ്ങളെ ഉടനടി കൊല്ലുകയല്ലാതെ മറ്റൊരു രക്ഷയുമില്ല എന്ന നിഗമനത്തിലെത്തിച്ചേര്‍ന്നത് ഇന്റര്‍നെറ്റിലൂടെ ചിത്രങ്ങള്‍ സഹിതം പുറത്തുവരികയുണ്ടായി.
അമേരിക്കയായാലും ഇന്ത്യയായാലും ഭരണവും പ്രതിപക്ഷവും മാറിമാറി ഭരിക്കുമ്പോഴും ഭരിക്കുന്നവരെ ഭരിച്ച് കൊണ്ട് റോക്ക്ബല്ലറും ബില്‍ഗേറ്റ്‌സും ടാറ്റയും അംബാനിയും അടങ്ങുന്ന കോര്‍പറേറ്റ് അധിപന്മാര്‍ ലോകത്തിന്റെ സമ്പൂര്‍ണ്ണ അധികാരവും പദവിയും പ്രതാപവും എന്നെന്നും നിലനിര്‍ത്തി ജീവിക്കുന്നു. ഇനാക്റ്റിവേറ്റഡ് പോളിയോ വാക്‌സിന്‍ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാറിന് 400 കോടി ഡോളര്‍ ധനസഹായം വാഗ്ദാനം ചെയ്ത, ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ബില്‍ഗേറ്റ്‌സിനോട് പത്രക്കാര്‍ 'നിങ്ങള്‍ക്ക് വാക്‌സിന്‍ ഉല്‍പാദനമുണ്ടോ' എന്ന് ചോദിച്ചു. 'ഇല്ല, ചില ഗവേഷണങ്ങള്‍ ഉണ്ട്' എന്നായിരുന്നു മറുപടി. വാക്‌സിന്‍ കഴിച്ച് എത്ര കൊല്ലം കൊണ്ട് കാന്‍സറും മരണവുമൊക്കെ ഉണ്ടാകുമെന്നതാണോ ബില്‍ഗേറ്റ്‌സിന്റെ ഗവേഷണം.
സ്വതന്ത്രചിന്തയുടെ കിടയറ്റ ശാസ്ത്ര ഗവേഷണങ്ങളുടെ പറുദീസയാണ് USA എന്നാണ് വെപ്പ്. എത്രയോ വൈദ്യശാസ്ത്രപഠനങ്ങള്‍ വെറും പൊളളയാണന്നും മരുന്നു കമ്പനികള്‍ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച നിഗമനങ്ങളാണന്നും ഇവക്ക് ചുക്കാന്‍ പിടിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ മരുന്നു മാഫിയകളുടെ പിന്നിലുണ്ടെന്നും ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും ദേവന്മാരും അസുരന്മാരും ഒത്ത് കളിക്കുയാണ് ഇവിടെയെന്ന് വാള്‍സീറ്റ് ജേണല്‍ എഡിറ്ററും സത്യാന്വേഷിയുമായ Cynthiya crossen സ്ഥാപിക്കുന്നു. അവരുടെ പുസ്തകമാണ് Tainted Truth the mamipulation of  Facting  America, മുതലാളിത്ത-ശാസ്ത്ര ഗവേഷണങ്ങളെ അന്ധമായി വിശ്വസിക്കുന്ന പൊതുജനവും അവക്ക് ഓശാന പാടുന്ന മാധ്യമപ്രവര്‍ത്തകരും ഇത് വായിക്കണം. നാം നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന പല വിശ്വസങ്ങളും സത്യത്തില്‍ നിന്നെത്രയോ അകലെയാണ്. നിഗമനങ്ങളെ അടിമുടി വളച്ചൊടിച്ച് വരുന്ന കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുന്ന വിധത്തില്‍ ഗവേഷണ പ്രബന്ധങ്ങള്‍ കെട്ടിച്ചമക്കുന്ന അതിബുദ്ധിമാന്മാരുടെ കളളക്കളികള്‍ അറിയണമെങ്കില്‍ ഡോ: മാര്‍ക്ക് ഹൈമാന്റെ അന്വേഷണത്തില്‍ നിന്നും വെളിച്ചത്ത് വന്ന "Science for sale: Protect your self from medical research deception'' വായിക്കുക. പ്രസിദ്ധമായ Jornal of American Medical Associationല്‍ വന്ന ഈ പഠനം വെളിവാക്കിയ ഞെട്ടിപ്പിക്കുന്ന വസ്തുത ഡോക്ടര്‍മാര്‍ വേദവാക്യമായി കണക്കാക്കുന്ന for Medical Journalലുകളിലെ ശാസ്ത്രലേഖനങ്ങളിത് 40 ശതമാനവും കാപട്യം നിറഞ്ഞതാണ്, വഴിതെറ്റിക്കുന്നതാണ്.
പുരോഹിതന്മാര്‍ പറയുന്നതിനേക്കാള്‍ ശാസ്ജ്ഞന്‍മാര്‍ പറയുന്നതിനെ വിശ്വസിക്കുന്ന സമൂഹം ശാസ്ത്രജ്ഞന്‍മാരെ ചോദ്യം ചെയ്യാന്‍ മറന്നു. അമ്പതിനായിരം കോടി ഡോളറിന്റെ മരുന്നു കച്ചവടം ഓരോ വര്‍ഷവും നടത്തിവരുന്ന ആഗോള കമ്പനി ഭീമന്മാര്‍ക്ക് പതിനായിരക്കണക്കിന് ശാസ്ത്രജ്ഞന്മാരും ഗവേഷണ സംവിധാനങ്ങളുമാണ് ഉളളതെന്ന് ജനങ്ങള്‍ ഓര്‍ക്കുന്നില്ല.
പ്രകൃതിയെ നീക്കിവെപ്പില്ലാതെ ചൂഷണം ചെയ്ത ആദ് സമൂഹം, ഞങ്ങളുടെ സമ്പത്ത് എന്ന മുതലാളിത്ത തത്വം ജീവിത പദ്ധതിയാക്കിയ ശുഐബ് നബിയുടെ ജ്ഞാനത്തിന്റെ ആധിപ്പത്യത്തിന് കീഴില്‍ ആര് ജീവിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണെന്ന് പറഞ്ഞ നംറൂദ്, ഒരു ജനതയെ നിരന്തര വേട്ടയാടിയ ഫറോവ തുടങ്ങിയവരെല്ലാം ഈ ആധുനിക കാലഘട്ടത്തിലും ഉണ്ടായിരിക്കെ അവരോട് ദൈവീക മൂല്യം ഉയര്‍ത്തിപിടിച്ച് സംസാരിച്ച പ്രവാചകന്‍മാരുടെ അനുയായികള്‍ ഇന്ന് ഇതൊന്നും നമ്മുടെ പണിയെല്ലന്ന് പറഞ്ഞ് ഒരു സമ്പൂര്‍ണ്ണ ജീവിത പദ്ധതിയായ ദീനിനെ വെറും ആചാര അനുഷ്ഠാന മതമാക്കി ചിത്രീകരിക്കുമ്പോള്‍ പ്രവാചക പക്ഷത്ത് നിന്ന് മുതലാളിത്തത്തോട് ചില ചോദ്യങ്ങള്‍ ചോദിച്ച ആരാമത്തിന് ഞങ്ങളുടെ അഭിനന്ദനങ്ങള്‍.

ശ്രദ്ധിക്കപ്പെട്ട ഫീച്ചറുകള്‍

         ഫെബ്രുവരി ലക്കം ആരാമത്തിലെ 'ഖുര്‍ആന്‍ പഠനത്തിന് ഒരു സ്ത്രീ മാതൃക' എന്ന ഫീച്ചര്‍, 55 കാരിയായ ഇഫ്ഫത്ത് ഹസന്‍ എന്ന ഇന്ത്യക്കാരിയെ അല്ലാഹു അവന്റെ ഹിദായത്തിലാക്കിയ കഥ വളരെയധികം സ്വാധീനിച്ച ഒന്നായിരുന്നു. അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ട്. അവനുദ്ദേശിക്കുന്നവരെ അവന്‍ സന്മാര്‍ഗ ത്തിലാക്കുന്നു. ''അവന്‍ ഉദ്ദേശിക്കുന്നവനെ ദുര്‍മാര്‍ഗത്തിലാക്കുന്നു.'' ഈ ഭാഗ്യവാന്മാരില്‍ നമ്മള്‍ പെട്ടുപോവുക വളരെ ഭാഗ്യം തന്നെയാണ്. അതിന് വേണ്ടിയാണല്ലോ നാം നിരന്തരം പ്രര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നത്. പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഇത്തരം ഫീച്ചറുകള്‍ കൂടുതല്‍ പ്രസിദ്ധീകരിക്കുക. ഈ ലേഖനത്തോട് ചേര്‍ത്ത് വായിക്കാവുന്ന ഒന്നായിരുന്നു കെ.പി. സല്‍വയുടെ 'രണ്ട് ദോശകള്‍ക്കിടയിലെ സമയം' എന്ന രചന. ഇന്നത്തെ വീട്ടമ്മമാര്‍ക്ക്, മെഷീനുകളുടെ കാലത്ത്, ജോലി കഴിഞ്ഞ് എത്രയോ സമയം ബാക്കിയാണ്. പക്ഷേ എല്ലാവരും സമയ ബന്ധിത പ്രോഗ്രാമുകള്‍ക്ക് മുന്നിലാണ്. ഇത് കാരണം നിത്യേന ഖുര്‍ആന്‍ പരായണവും മിക്ക സ്ത്രീകളിലും ഇന്നില്ല. കാലത്തിന്റെ ഒഴുക്കില്‍ ജീവിക്കുന്ന പൈങ്കിളി മാസികകളിലെ സൗന്ദര്യ ലാസ്യങ്ങളെ മാത്രം പിന്‍പറ്റുന്ന എത്രയോ സഹോദരിമാരുണ്ട് നമ്മുടെ ചുറ്റും. ഇതെല്ലാം അറിയേണ്ടവരിലേക്ക് എത്തിക്കാന്‍ ആരാമം കൂടുതല്‍ കൈകളിലേക്ക് എത്തേണ്ടതുണ്ട്.
ഈ രണ്ട് ഫീച്ചറുകളും ഞങ്ങള്‍ക്ക് വളരെ ഉണര്‍വ്വും ഉപകാരപ്രദവുമായി.
ഉമ്മുഅഹ്‌ലാം
താനൂര്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വായനകള്‍

         മാര്‍ച്ച് മാസത്തെ 'പെണ്ണ് അടയാളപ്പെടുത്തുന്ന കാലം ' എന്ന തലക്കെട്ടിലുളള പതിപ്പ് ഏതൊരു സ്ത്രീയിലും ആര്‍ജവമുണര്‍ത്താനുതകുന്ന പ്രസിദ്ധീകരണമാണ്. ഇത്തരത്തിലുളളവ സ്ത്രീജനങ്ങളുടെ ആത്മവിശ്വാസം കൂടുന്നതിലും തങ്ങള്‍ക്ക് എതിരെയുളള അതിക്രമങ്ങളോട് ചെറുത്ത് നില്‍ക്കാനുളള കരുത്ത് നല്‍കുന്നതിലും മുഖ്യ പങ്ക് വഹിക്കുന്നു.
മുഖമൊഴിയില്‍ ലേഖിക ആദ്യഖണ്ഡങ്ങളിലെ വര്‍ത്തമാനങ്ങളില്‍ സ്ത്രീയെക്കുറിച്ച് വ്യക്തമായ രൂപം നല്‍കി, എങ്കിലും മധ്യഭാഗമായപ്പോഴേക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോയി. വര്‍ഷങ്ങളായി എഴുതി വരുന്ന പല്ലവി തുടര്‍ന്നെഴുതുകയായിരുന്നു. സ്ത്രീപക്ഷ ചിന്തയാണെങ്കിലും ചിലരിലെങ്കിലും ഇത് വിപരീതഫലം ഉണ്ടാക്കും. ഇപ്പോഴും നാം മാത്രം ചൂഷണങ്ങളില്‍ പെട്ടുകൊണ്ടിരിക്കുന്നു. ഇതില്‍നിന്നും മോചനം നേടുക സാധ്യമല്ല എന്നതിലേക്കായിരിക്കും നയിക്കപ്പെടുക. കാലത്തിന്റെ അടയാളപ്പെടുത്തലുകളില്‍ സമൂഹത്തിന്റെ ഒരു വശത്തെ മാത്രം ചികഞ്ഞെടുത്ത് വായിക്കുന്നത് തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്. സ്ത്രീധനവും സ്ത്രീ പീഡനങ്ങളുമുള്‍ക്കൊളളുന്ന ഗ്രാഫ് കുത്തനെ തന്നെ ഉയരുന്നു എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. സമൂഹത്തിന്റെ മൊത്തം കാര്യം നോക്കുമ്പോഴും അരാചകത്വത്തിന്റെ ഗ്രാഫ് കുത്തനെ തന്നെ ഉയരുകയാണ്. അതില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടി വരുന്നു; ഒരുപക്ഷെ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഉയരുന്നതിനേക്കാള്‍ വേഗത്തില്‍. അതുകൊണ്ട് തന്നെ നാം ഈ പല്ലവി മാറ്റി വായിക്കേണ്ടതുണ്ട്. സ്ത്രീകള്‍ എല്ലാ അര്‍ത്ഥത്തിലും മുന്നേറുകയാണ് എന്നുളള സത്യം നാം ഇനിയും അംഗീകരിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വായിക്കുമ്പോള്‍ സ്ത്രീകളോടുളള പീഡനങ്ങളുടെ അധികരണമല്ല ഇത് സൂചിപ്പിക്കുന്നത് മറിച്ച് ഇത് സമൂഹത്തിന്റെ മൂല്യചൂതിയെയാണ് കുറിക്കുന്നതെന്നുളള സത്യം ഇതിനോടൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്.
റുബീന എം.ടി.പി
ദൂബൈ,കറാമ

അതിരടയാളങ്ങള്‍

         ഏപ്രില്‍ ലക്കം ആരാമത്തില്‍ 'ആണ്‍-പെണ്‍ സൗഹൃദത്തിന്റെ അതിരടയാളങ്ങള്‍' എന്ന ലേഖനം കാലിക പ്രസക്തമായി. ന്യൂ ജനറേഷന്‍ ഫത്‌വകള്‍ ഇസ്‌ലാമിനോട് ചേര്‍ത്ത് വെക്കണമോ എന്ന ലേഖകന്റെ ചോദ്യവും ആണ്‍-പെണ്‍ ബന്ധത്തിന് പരിധി വേണ്ടേ? എന്ന ചോദ്യവും പ്രസക്തമാവുമ്പോള്‍ തന്നെ ഞാന്‍അറിയാനിടയായ ഒരു ന്യൂ ജനറേഷന്‍ ഫത്‌വ ചൂണ്ടിക്കാണിക്കുകയാണ്. കേരളത്തിലെ ഒരു ഇസ്‌ലാമിയാ കോളേജില്‍ പഠിക്കുന്ന കാലം, ക്ലാസ്സ്‌മേറ്റായി ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു. ഇരുവരും പ്രസ്ഥാന കുടുംബാംഗങ്ങള്‍. വിവാഹത്തിന് മുമ്പേ തുടങ്ങിയ ഫോണ്‍ ബന്ധം ഞങ്ങള്‍ ചോദ്യം ചെയ്തു. പരിധികള്‍ വെച്ചുള്ള ഫോണ്‍സംഭാഷണം അനുവദനീയമാണെന്ന ഫത്‌വ ഒരു പണ്ഡിതന്‍ നല്‍കിയിട്ടുണ്ടെന്ന് അവള്‍ മറുപടി നല്‍കി. വ്യഭിചാരത്തോട് അടുക്കരുതെന്ന ഖുര്‍ആന്‍ അധ്യാപനം ഉണ്ടായിരിക്കെ ആണും പെണ്ണും തനിച്ചാവുമ്പോള്‍ അടുത്തത് പിശാചാണെന്ന വചനമുണ്ടായിരിക്കെ ഇത്തരം ഫത്‌വകള്‍ക്ക് ഇസ്‌ലാമിന്റെ കുപ്പായമണിയിക്കുന്നത് ശരിയാണോ?
ആബിദ് വി.എന്‍
കണ്ണൂര്‍

അമ്മായിയമ്മ മരുമകള്‍ സംസ്‌കാരം

         കഴിഞ്ഞ ലക്കം ആരാമത്തില്‍ അഷ്‌റഫ് കാവില്‍ എഴുതിയ 'മരുമകള്‍ വേലക്കാരിയല്ല' എന്ന ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പുറമെ സ്‌നേഹവും അകമാകെ ഈഗോയുമായി നടക്കുന്ന അമ്മായിയമ്മ മരുമകള്‍ സംസ്‌കാരം പുതിയ കാര്യമൊന്നുമല്ല. എക്കാലത്തും പ്രസക്തിയുള്ള വിഷയമായി ആര്‍ക്കും ഇതിനെ കൈകാര്യം ചെയ്യാം. എങ്കിലും മരുമകളെ വേലക്കാരിയായി കാണുന്ന ഉമ്മമാര്‍ക്ക് മനസ്സിലാക്കാന്‍ നിയമപരമായ കാര്യങ്ങള്‍ വ്യക്തമാക്കിയ ലേഖകന് ഇനിയും ഇത്തരം വിഷയം കൈകാര്യം ചെയ്യാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ശനൂന
മലപ്പുറം

മരംവെട്ടുയന്ത്രങ്ങള്‍

         കഴിഞ്ഞലക്കം ആരാമത്തിലെ 'മരം പറഞ്ഞുതന്നത്' കവിത മനസ്സിരുത്തി വായിച്ചു. ഒരു പാശ്ചാത്തലത്തില്‍നിന്നും കവിത രൂപപ്പെടുന്നതിന്റെ മികച്ച ഉദാഹരണമാണത്. ആ വരികളിലൂടെ സഞ്ചരിക്കുമ്പോള്‍ കവിതയിലെ ഗുണകണങ്ങളില്‍ പെട്ട ഒരു മരം കണ്ടതായി ഓര്‍മ്മ വന്നു. പരസ്യങ്ങളെയും അവയുടെ കൂര്‍ത്ത ആണികളെയും നെഞ്ചേറ്റാന്‍ വേണ്ടി ഉണങ്ങി ഇലപൊഴിച്ച് തലകുനിച്ച് നില്‍ക്കുന്ന ഒരു മരം മൂന്ന് റോഡുകള്‍ കൂടുന്നിടത്ത് കണ്ടു. വായനാനുഭവം പങ്കുവെക്കാന്‍ സുഹൃത്ത് കൂടിയായ പ്രസ്തുത കവിയെ വിളിച്ചപ്പോള്‍ രസകരമായ ഒരു കാര്യമറിഞ്ഞു. കവിതയുടെ അവസാന ഭാഗങ്ങളില്‍ 'മരംവെട്ടുമെഷീന്‍ വാടകക്ക്' എന്നതിനുശേഷം കവിതയുടെ താളത്തിനൊത്ത് നല്‍കിയത് സ്വന്തം ഫോണ്‍ നമ്പറായിരുന്നു. ആ നമ്പറിലേക്ക് അയല്‍ജില്ലകളില്‍ നിന്ന് പോലും വിവിധ ശബ്ദങ്ങള്‍ വിളിച്ച് ചോദിച്ചത്രേ; 'മരം വെട്ടുമെഷീന്‍ വാടകക്ക് കിട്ടുമോ, എത്രയാ ചാര്‍ജ്?' ചുട്ടുപഴുക്കുന്ന കേരളത്തിലെ പകലില്‍ സാധാരണക്കാരും അല്ലാത്തവരും മരവും തണലും അന്വേഷിച്ച് നടക്കുമ്പോള്‍ 'വെട്ടുമെഷീന്‍' തേടിനടക്കുന്ന കവിതാസ്വാദകരുടെ മനസ്സും അതിന്റെ ഭാവവും എന്തായിരിക്കും എന്നോര്‍ത്തുപോയി. ഫോണിന്റെ അങ്ങേത്തലയുടെ ആവശ്യം ന്യായമായിരിക്കാമെങ്കിലും ഇതല്‍പം കടന്നുപോയില്ലേ എന്നു ശങ്കിച്ചു.
ഇരുനിലകളിലും അതില്‍ കൂടുതലുളളവയിലും കെട്ടിപ്പടുത്ത വാര്‍പ്പ് കൊട്ടാരങ്ങള്‍ക്കകത്തും ഫാനിന്റെ പുകയുന്ന കാറ്റേറ്റ് ജനാലകളിലൂടെ പുറത്തേക്ക് നോക്കുമ്പോഴും പഴി മാവിനും പ്ലാവിനുമൊക്കെ തന്നെ. തണലില്ലത്രേ മരങ്ങള്‍ക്ക്. അവക്ക് വളര്‍ച്ച പോര പോലും. നമ്മുടെ പൂര്‍വ്വികര്‍ മണ്ണ് മാന്തി കുഴിച്ച് നട്ടുവളര്‍ത്തിയ ആ മരങ്ങളുടെ കാറ്റിലും തണലിലും ഫലങ്ങളിലുമാണ് വേനല്‍ക്കാലത്ത് നാം ആശ്രയം തേടുന്നത്. പ്രകൃതിയുടെ താളക്രമത്തിന്റെ ആധാരശിലകള്‍ കൂടിയാണ് ആ മരങ്ങള്‍ എന്നുകൂടി നാം മനസ്സിലാക്കിയാല്‍ നന്നാവും. അങ്ങനെയുളള മരങ്ങളെ ചുറ്റികയടിച്ചും ആണികേറ്റിയും കരയിക്കരുത് എന്ന കവിയുടെ സന്ദേശം കാലികമാണ്. മരങ്ങള്‍ അലംകൃത വാതില്‍ കട്ടിലിലേക്കും ജനല്‍ കമ്പികളിലേക്കുമായി മാത്രം കൂടേറ്റിയ ഇക്കാലത്ത് അവക്ക് വേണ്ടി സംസാരിക്കുന്നവരെ തന്നെ മഴുവേല്‍പ്പിച്ച അനുഭവ കഥ കേട്ട് ഒത്തിരി ചിരിച്ചു.
അജ്മല്‍
മമ്പാട്‌

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top