സൗദാ, നീ ഭാഗ്യവതിയാണ്

വി.കെ ഹംസ അബ്ബാസ് No image

വേദന കടിച്ചിറക്കുമ്പോഴും പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ആ മുഖം മറക്കാനാവുന്നില്ല. ഗള്‍ഫിലേക്ക് യാത്രതിരിക്കുന്നതിന് തൊട്ടുമുമ്പ് എറണാകുളത്തെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ സൗദയെ സന്ദര്‍ശിച്ചപ്പോള്‍ ഇത്രപെട്ടെന്ന് യാത്രപറയുമെന്ന് കരുതിയില്ല. പക്ഷെ, അപ്പോഴും മനസ്സില്‍ നല്ല ആശങ്കയുണ്ടായിരുന്നു. ആ യാത്ര എപ്പോഴുമാവാം. ഡോക്ടര്‍മാര്‍ അങ്ങനെയാണ് പറഞ്ഞത്. അവര്‍ പല പരീക്ഷണങ്ങളും നടത്തിനോക്കി യെങ്കിലും ഫലിച്ചില്ല. ഇനി പാലിയേറ്റീവ് മാത്രമാണ് നോക്കാനുള്ളത്. പക്ഷെ, സൗദയോട് പ്രതീക്ഷനല്‍കുന്ന വാക്കുകളാണ് എനിക്ക് പറയാനുണ്ടായിരുന്നത്. പ്രാര്‍ഥിച്ചും പ്രതീക്ഷ നല്‍കിയും കുറച്ചുസമയം ചെലവ ഴിച്ചു. വിടപറയുമ്പോള്‍ ശരീരം വെട്ടിനുറുക്കുന്ന വേദന കടിച്ചിറക്കി സൗദ പുഞ്ചിരിച്ചു.
എന്റെ ജ്യേഷ്ഠസഹോദരന്‍ മൊയ്തുഹാജിയുടെ പുത്രന്‍ സിദ്ദീഖിന്റെ ഭാര്യ എന്നതിലുപരി,  കാരുണ്യനി കേതന്‍ സ്‌പെഷ്യല്‍ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് എന്ന നിലക്കും സൗദയുമായി ബന്ധപ്പെടാറുണ്ടായിരുന്നു. അപ്പോഴൊക്കെ നല്ല ദീര്‍ഘ വീക്ഷണമുള്ള വ്യക്തിത്വ മാണ് അവരില്‍ എനിക്ക് ദര്‍ശിക്കാനായത്. ജ്യേഷ്ഠന്റെ മരണശേഷം ട്രസ്റ്റിന്റെ ഭാരവാഹിത്തം ഏറ്റെടുക്കേണ്ടി വന്നതോടെ പലപ്പോഴും സൗദയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിവന്നിരുന്നു. അപ്പോഴൊക്കെ പ്രത്യുല്‍പന്ന മതിത്വവും പ്രതിഭയുമുള്ള വ്യക്തിയാണ് അവരെന്ന് തോന്നിയിട്ടുണ്ട്. ജി.ഐ.ഒവിന്റെ സംസ്ഥാന അധ്യക്ഷ എന്ന നിലക്കും ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗത്തിന്റെ ജില്ലാ ഭാരവാഹി എന്ന നിലക്കും ലഭിച്ച പ്രവര്‍ത്തന പരിചയവും ജ്യേഷ്ഠനില്‍ നിന്ന് ലഭി ച്ചിരുന്ന നിര്‍ദേശങ്ങളുമായിരിക്കാം ഈ കഴിവിന് പിന്നില്‍.
പടന്നയുമായി അഞ്ച് പതിറ്റാണ്ടിന്റെ ബന്ധമാണെ നിക്ക്. ഇസ്‌ലാമിക് സെന്റര്‍ ട്രസ്റ്റിന്റെ  ചെയര്‍മാ നെന്ന നിലക്ക് അവിടെ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ സന്ദര്‍ഭം ലഭിക്കുമ്പോഴൊക്കെ സൗദയു ടെ പിതാവ് എം.കെ.സി അബ്ദുല്‍ ഖാദറുമായും ബന്ധപ്പെടാറുണ്ടായിരുന്നു. കുലീനതയുടെ പ്രതിരൂ പമായ ആ നല്ല മനുഷ്യന്റെ മകള്‍ എന്നത് ജ്യേഷ്ഠ സഹോദരപൂത്രന് വധുവായി അവളെ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് പ്രത്യേകം പ്രചോദനമേകി. പിതാവിന്റെ മരണവും പിന്നീട് പിതാവിന്റെ സ്ഥാനത്തുണ്ടായിരുന്ന ഭര്‍തൃപിതാവിന്റെ മരണവും സൗദയുടെ മനസ്സില്‍ വലിയ ആഘാതമുണ്ടാക്കിയിരുന്നു. പക്ഷെ, ദുഃഖവും വേദനയും ഉള്ളിലൊതുക്കി സമൂഹമധ്യേ തലയുയര്‍ ത്തിപ്പിടിച്ച് വനിതകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സൗദക്ക് കഴിഞ്ഞു. ഏകപുത്രനെ ഭര്‍തൃകരങ്ങളി ലേല്‍പിച്ച് വിടപറുമ്പോള്‍ സൗദയെന്ന മഹതിയുടെ ആത്മാവ് ചുരുങ്ങിയ കാലളയവില്‍ ഇസ്‌ലാമിനും പ്രസ്ഥാനത്തിനും സമൂഹത്തിന് പൊതുവെയും തനിക്ക് മഹത്തായ സേവനങ്ങള്‍ അര്‍പ്പിക്കാന്‍ സാധിച്ചുവെന്ന് നിര്‍വൃതി കൊണ്ടിരിക്കാം.
എന്നെ ഇന്നും വേദനിപ്പിക്കുന്നത് സൗദയുടെ ഹജ്ജ് നിര്‍വഹിക്കാനുള്ള അഭിലാഷം സാക്ഷാത് കരിക്കാന്‍ സാധിക്കാതെ പോയതാണ്. അഞ്ചുവര്‍ഷം മുമ്പ് കേരള ഹജ്ജ് ഗ്രൂപ്പില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത് യാത്രക്കുള്ള ഒരുക്കങ്ങളൊക്കെ ചെയ്ത് ബന്ധുമിത്രാദി കളോട് യാത്രചോദിച്ച് വരവെയാണ് ഞാന്‍ നാട്ടിലെത്തി യത്. സൗദ എന്നോടും യാത്രചോദിച്ചപ്പോള്‍ മനസ്സില്‍ ദുഃഖത്തിന്റെ വേലിയേറ്റമാണ് അത് സൃഷ്ടിച്ചത്. കാരണം ആ വര്‍ഷം സ്വകാര്യഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ഹാജിമാരെ കൊണ്ടുപോകാന്‍ അനുമതി നിഷേധിച്ച കൂട്ടത്തില്‍ കേരള ഹജ്ജ് ഗ്രൂപ്പ് ഹജ്ജ് വിസ അടിക്കാന്‍ എര്‍പ്പാടാക്കിയ ഏജന്‍സിയും ഉള്‍പ്പെട്ടിരുന്നു. അവസാന സന്ദര്‍ഭത്തിലാണ് കേരള ഹജ്ജ് ഗ്രൂപ്പ് ഈ വിഷമസന്ധിയെക്കുറിച്ച് അറിയുന്നത്.  സൗദിഅറേ ബ്യയിലെ ഹജ്ജ്മന്ത്രാലയത്തിനും ദല്‍ഹിയിലെ സൗദി എംബസിക്കും അപേക്ഷ നല്‍കിയതോടൊപ്പം കേന്ദ്ര ഹജ്ജ്കമ്മിറ്റി അധ്യക്ഷ മുഹ്‌സിന കിദ്വായിയെ കാണാനും വിദേശ മന്ത്രാലയവുമായി ബന്ധപ്പെ ടാനുമാണ് ഞാന്‍ ദല്‍ഹിയിലെത്തിയത്. നേരത്തെ ഗള്‍ഫ് പര്യടന വേളയില്‍ കണ്ടുപരിചയപ്പെട്ട മുഹ് സിന കിദ്വായി സ്‌നേഹപൂര്‍വം എന്നെ സ്വീകരിച്ചതോ ടൊപ്പം അവര്‍ നേരിടുന്ന യഥാര്‍ഥ പ്രതിസന്ധിയെ ക്കുറിച്ച് എന്നോട് വിശദീകരിച്ചു. താന്‍ ഉത്തരവാദിത്ത മേറ്റടുത്ത ശേഷമാണ് ഈ മേഖലയിലെ അഴിമതിയും തിരിമറിയും മനസ്സിലാക്കിയതെന്നും വന്‍ മാഫിയയുടെ കയ്യിലാണ് പരിശുദ്ധ ഹജ്ജ് കാര്യങ്ങള്‍ അകപ്പെട്ടിരി ക്കുന്നതെന്നും അവര്‍ പറഞ്ഞു. ഈ കാര്യം തുറന്നുപറയേണ്ടിവന്നതില്‍ താന്‍ ലജ്ജിക്കുവെന്നും പറഞ്ഞ മഹതി ഏതായാലും നിങ്ങളുടെ ഗ്രൂപ്പ് സത്യസന്ധമായാണ് ഹജ്ജ് കൈകാര്യം ചെയ്യുന്നത് എന്നെനിക്ക് ബോധമുണ്ട്. ഞാന്‍ ശ്രമിക്കാം, എന്ന പ്രതീക്ഷ നല്‍കി. പിറ്റേന്ന് അവരെ ബന്ധപ്പെട്ടപ്പോള്‍ നിരാശപൂര്‍ണമായ മറുപടിയാണ് കിട്ടിയത്. ഇതര മന്ത്രാലയങ്ങളില്‍നിന്ന് വിദേശമന്ത്രാലയത്തെ അക്ഷയ ഖനിയെന്നോണം വേര്‍തിരിച്ചു നിര്‍ത്തുന്നത് ഹജ്ജ് കച്ചവടം തന്നെയാണ്.
ഇപ്പറഞ്ഞതിനേക്കാള്‍ ഖേദകരമായത് ദല്‍ഹിയില്‍ നിന്ന് നാട്ടിലെത്തി തിരിച്ച് ദുബൈയിലെത്തിയപ്പോള്‍ എംബസിയില്‍നിന്ന് പ്രത്യേക സന്ദേശം-അബ്ദുല്ല രാജാ വിന്റെ പ്രത്യേക സമ്മാനമെന്ന നിലക്ക് നാനൂറ്റി അമ്പത് വിസ പാസ്സായിരിക്കുന്നു. ഉടന്‍ പാസ്‌പോര്‍ട്ടുകളുമായി ദല്‍ഹിയിലെത്തണം. ഞങ്ങള്‍ സൗദി മന്ത്രാലയത്തിനും അബ്ദുല്ല രാജാവിന്റെ ദീവാനിലേക്കും ചില സൗദി പ്രമുഖരുടെ ശുപാര്‍ശയോടെ കൊടുത്ത അപേക്ഷയു ടെ അടിസ്ഥാനത്തില്‍ കേരള ഹജ്ജ് ഗ്രൂപ്പിന്റെ 450 ഹാജിമാര്‍ക്കുള്ളതായിരിരുന്നു വിസ. പക്ഷെ, ദൗര്‍ഭാഗ്യ വശാല്‍ അത് നഷ്ടപ്പെട്ടു. കേരളത്തില്‍നിന്ന് പാസ്‌പോ ര്‍ട്ടുകളുമായി പറന്നെത്തിയാല്‍പോലും വിസ സ്റ്റാമ്പ് ചെയ്ത് അത്രയും ആളുകള്‍ക്ക് ഫ്‌ളൈറ്റില്‍ സീറ്റുകള്‍ തരപ്പെടുത്തുകയെന്നത് ദുര്‍വഹമായ കടമ്പയായിരുന്നു.
സൗദയുടെ ആത്മാവിനോട് ക്ഷമാപണത്തോടെ ഞാന്‍ അറിയിക്കട്ടെ. ഈ എളാപ്പ കഴിവിന്റെ പരമാവ ധി ചെയ്തിട്ടുണ്ട്. വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടെങ്കില്‍ പൊറുക്കുക. ഹജ്ജ് നിര്‍വഹിക്കാനുള്ള അതിയായ അഭിലാഷത്തോടെ ഒരുങ്ങിയിറങ്ങിയ നീ എന്നോട് യാത്രചോദിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഇത്തരംനീറുന്ന കഥകളാണ് നിറഞ്ഞുനിന്നത്. എനിക്ക് പറയാമായി രുന്നു - ഇക്കൊല്ലം പോകാന്‍ കഴിയില്ല മകളെ എന്ന്. പക്ഷെ, നിന്റെ പ്രകാശനിര്‍ഭരമായ മനസ്സും പരിശുദ്ധ കഅ്ബാലയത്തിലേക്ക് പ്രതീക്ഷയോടെ നോക്കുന്ന കണ്ണും എന്നെ ദുര്‍ബലനാക്കി. ഇങ്ങനെ സ്വാര്‍ ഥംഭരികളുടെയും ധനമോഹികളുടെയും വെട്ടിപ്പിലും തട്ടിപ്പിലും പെട്ട് എത്രപേരുടെ ഹജ്ജ്കര്‍മം നഷ്ടപ്പെട്ടി ട്ടുണ്ടെന്ന് ഊഹിക്കാന്‍ പോലും സാധ്യമല്ല. നിര്‍ബന്ധ ഹജ്ജ് കര്‍മത്തിന് തടസ്സം സൃഷ്ടിക്കുന്നവരെ അല്ലാഹു ശപിച്ചിട്ടുള്ളത് എല്ലാ കാലത്തേക്കും ബാധകമാണെ ന്നോര്‍ക്കുക.
ഹജ്ജിനായി ഒരുക്കിയ നിന്റെ പാഥേയം അല്ലാഹുവിങ്കലേക്ക് യാത്രക്ക് മുതല്‍ക്കൂട്ടായി. നാളെ അല്ലാഹുവിന് മുമ്പില്‍ നിന്റെ പാഥേയം സാക്ഷ്യം വഹിക്കും. സ്വര്‍ക്ഷത്തില്‍ നിനക്ക് അല്ലാഹു ഒരുക്കിയ ഭവനത്തില്‍ ആ ഇഹ്‌റാം വസ്ത്രങ്ങളും നിന്നെ കാത്തി രിക്കും. പ്രിയ മകളെ, അനേകം നിര്‍ഭാഗ്യവാന്മാരാണ് ഹജ്ജ് നിര്‍വഹിക്കാനാവാതെ മരണമടയുന്നത്. പക്ഷെ, നീ ഭാഗ്യവതിയാണ്, നിന്റെ ഇഹ്‌റാം കഫന്‍ തുണി യായി മാറിയെങ്കിലും ആ നിഷ്‌കളങ്കമായ നിയ്യത്ത് തന്നെ മതി അല്ലാഹുവിങ്കല്‍ സാക്ഷിയായി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top