ഒരു വ്യക്തി മറ്റൊരാളിനു നല്‍കുന്ന ചെക്ക് ആ വ്യക്തിക്ക് പണം നല്‍കാനുണ്ട് എന്നതിനും തെളിവാണ്. ചെക്ക് മടങ്ങിയാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 420 പ്രകാരമുള്ള വഞ്ചനാകുറ്റമായി കണക്കാക്കപ്പെടും. അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങിയാല്‍ ആ വിവരം ബാങ്കില്‍ നിന്നും എഴുതി വാങ്ങണം. പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ചെക്ക് നല്‍കിയ ആള്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കണം. എന്നിട്ടും പതിനഞ്ച് ദിവസത്തിനകം പണം ലഭിക്കാതിരുന്നാല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കേടതിയില്‍ ഹരജി സമര്‍പ്പിക്കേണ്ടതാണ്.
ചെക്കിന്റെ ഒറിജിനല്‍ ബാങ്കില്‍നിന്നും മടങ്ങിയതിന്റെ കുറിപ്പ്, വക്കീല്‍ നോട്ടീസ് റജിസ്റ്റേഡ് അയച്ചതിന്റെ രസീതി, വക്കീല്‍ നോട്ടീസ് കൈപ്പറ്റിയതിന്റെ അക്ക്‌നോളജ്‌മെന്റ് കാര്‍ഡ് എന്നിവ പരാതിയോടൊപ്പം സമര്‍പ്പിക്കണം. പണം എന്താവശ്യത്തിന് വാങ്ങി, ചെക്ക് നല്‍കിയ തിയ്യതി എന്നിവ സത്യവാങ് മൂലം കോടതിയില്‍ ഹാജരാക്കണം.
¨വയസ്സുമുതല്‍ 50 വയസ്സുവരെയുള്ള ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
¨സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റാണ് പ്രധാന രേഖ.
¨വിലാസം തെളിയിക്കാന്‍ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വേണം.
¨മൂന്ന് വര്‍ഷം കൂടുമ്പോള്‍ രജിസ്‌ട്രേഷന്‍ പുതുക്കണം.
തൊഴിലില്ലായ്മാവേതനം
¨പേര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷത്തിനുശേഷം തൊഴിലില്ലായ്മാവേതനം ലഭിക്കുന്നതാണ്.
¨വാര്‍ഷിക വരുമാനം 1200 രൂപയില്‍ കൂടരുത്.
¨എത്ര യോഗ്യതയുള്ളവര്‍ക്കും ഒരേ നിലയിലാണ് വേതനം ലഭിക്കുക.
¨എസ്.എസ്.എല്‍.സി പാസായിരിക്കണം.
¨പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്ക് എസ്.എസ്.എല്‍.സി തോറ്റാലും വേതനം ലഭിക്കും.
¨35 വയസ്സ് വരെ മാത്രമേ വേതനം ലഭിക്കുകയുള്ളൂ.
നിബന്ധനകള്‍
¨ജോലിയില്‍ പ്രവേശിച്ചാല്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ വിവരം അറിയിക്കണം.
¨തുടര്‍ന്ന് പഠിക്കുകയാണെങ്കില്‍ വേതനം നഷ്ടമാകും.
¨എംപ്ലോയ്‌മെന്റ് വഴി കിട്ടുന്ന ജോലി സ്ഥിരമാവാന്‍ സാധ്യതയില്ല.
¨താലൂക്ക് അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍.
¨ഡിപ്ലോമ, പി.ജി, മാസ്റ്റര്‍ ഡിഗ്രി എന്നിവ ഉള്ളവര്‍ക്ക് തിരുവന്തപുരത്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമന വ്യവസ്ഥ
¨താല്‍ക്കാലിക ജോലിക്കാര്‍ക്ക് ആറ് മാസമായിരിക്കും നിയമനം.
¨പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് സ്ഥിരനിയമനം നല്‍കും
¨താല്‍ക്കാലിക നിയമനം 180 ദിവസമാണ്.
¨ജോലി സ്ഥിരമാക്കാന്‍ വ്യവസ്ഥയില്ല.
¨വികലാംഗര്‍ക്ക് മുന്‍ഗണനയുണ്ട്.
എംപ്ലോയ്‌മെന്റ് മാര്‍ക്കറിംഗ് ഇന്‍ഫര്‍മേഷന്‍
¨തൊഴില്‍രഹിതര്‍ക്ക് ഏത് തരം ജോലിക്കാണ് സാധ്യത കൂടുതലെന്ന് ഉപദേശം നല്‍കുന്നു.
എ.ടി.എം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
¨കൗണ്ടറില്‍ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അകത്തേക്ക് പ്രവേശിക്കുക.
¨കൗണ്ടറിന്റെ വാതില്‍ പൂര്‍ണമായും അടഞ്ഞ ശേഷം മാത്രമേ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാവൂ.
¨എ.ടി.എം കൗണ്ടറില്‍ പിന്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ പുറത്ത് നിന്നാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.
¨കാര്‍ഡ് ഉപയോഗിച്ച് പണമെടുക്കുമ്പോള്‍ പണം പുറത്തേക്ക് വന്ന് 30 സെക്കന്റിനുള്ളില്‍ എടുക്കേണ്ടതാണ്.
¨ചില മെഷീനുകളില്‍ കാര്‍ഡ് ഉള്ളില്‍ ഇടേണ്ടതായി വരുന്നു. അത്തരം മെഷീനില്‍ നിന്നും പണമെടുത്ത ശേഷം റസീറ്റ് വന്നാല്‍ ഉടന്‍ കാര്‍ഡ് എടുത്ത് മാറ്റണം. കാര്‍ഡ് എടുക്കാത്ത പക്ഷം 45 സെക്കന്റിനുള്ളില്‍ വീണ്ടും കാര്‍ഡ് ഉള്ളിലേക്ക് പോകുന്നതാണ്. പിന്നീട് കാര്‍ഡ് തിരിച്ചുകിട്ടാന്‍ പ്രയാസമായിരിക്കും.
¨എ.ടി.എം കാര്‍ഡ് (ഡെബിറ്റ് കാര്‍ഡ്) നഷ്ടപ്പെട്ടാല്‍ ഉടനെത്തന്നെ ബാങ്കില്‍ വിവരം അറിയിക്കണം. ഓണ്‍ലൈന്‍ വഴിയുള്ള പണമിടപാട് മരവിപ്പിക്കുകയും വേണം.
¨പിന്‍ നമ്പര്‍ ചോര്‍ന്നതായി സംശയം തോന്നിയാല്‍ ഉടന്‍ പിന്‍ നമ്പര്‍ മാറ്റാനുള്ള ശ്രമം സ്വീകരിക്കണം.
¨എ.ടി.എമ്മില്‍ രഹസ്യനമ്പര്‍ ഫീഡ് ചെയ്യുന്നത് ശ്രദ്ധയോടെയായിരിക്കണം. ചില മെഷീനുകളില്‍ ഒറ്റത്തവണ മാത്രമേ നമ്പര്‍ രേഖപ്പെടുത്താന്‍ കഴിയുകയുള്ളൂ.