ഇഫ്താര്‍ മീറ്റ് നടത്തി

No image

ഇഫ്താര്‍ മീറ്റ് നടത്തി
കോഴിക്കോട്: പൊതുജീവിതത്തെയും രാഷ്ട്രീയ രംഗത്തെയും ധാര്‍മികവല്‍ക്കരിക്കാന്‍ ഉതകാത്ത ആരാധനാനുഷ്ഠാനങ്ങള്‍ നിരര്‍ഥകമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസി: അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി കോഴിക്കോട് അസ്മ ടവറില്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസ്തുത പരിപാടിയില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സി.എ ലത, കോഴിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല, വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ കുല്‍സു ടീച്ചര്‍, പ്രശസ്ത എഴുത്തുകാരി അഡ്വ: കെ.പി സുധീര, എം.ജി.എം പ്രസിഡണ്ട് ഖദീജ നര്‍ഗീസ്, ഫാമിലി കൗണ്‍സിലര്‍ ബേബികുട്ടി ലാല, എഴുത്തുകാരി ജയശ്രീ കിഷോര്‍, ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി കെ.കെ ഫാത്വിമ സുഹറ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് ടി. മുഹമ്മദ് വേളം, ജി.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് പി റുക്‌സാന, കൗണ്‍സിലര്‍ സൈഫുന്നിസ,അഡ്വ: ലൈല എന്നീ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത് സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറിമാരായ ടി.കെ ഹുസൈന്‍, എന്‍.എം അബ്ദുറഹിമാന്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് വൈ. ഇര്‍ശാദ്, വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എന്‍ സുലൈഖ, സംസഥാന ജോ: സെക്രട്ടറി ആര്‍.സി സാബിറ, സംസ്ഥാന സമിതിയംഗം എ റഹ്മത്തുന്നിസ, മെസ്സേജ് ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍ പേഴ്‌സണ്‍ അസ്ബറ അന്‍വര്‍, ആരാമം മാസിക സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. സംസ്ഥാന പ്രസിഡണ്ട് സഫിയ അലി അധ്യക്ഷത വഹിച്ചു.

in quest’ 13 വിജയകരമായി പൂര്‍ത്തിയായി
ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരള വായനദിന ക്വിസ് in quest’ 13 ന്റെ ഫൈനല്‍ മത്സരം ജൂണ്‍ 30 -ന് 13 സെന്ററുകളിലായി നടന്നു. നാനൂറില്‍പരം സ്‌കൂളുകളിലായി പതിനാറായിരം മത്സരാര്‍ഥികള്‍ പങ്കെടുത്ത ഒന്നാം ഘട്ടത്തില്‍ നിന്നും തെരഞ്ഞെടുത്ത ഒന്നും രണ്ടും സ്ഥാനക്കാരാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. കലാ സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രമുഖര്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

ശിരോവസ്ത്രം: ജി.ഐ.ഒ മാര്‍ച്ച് നടത്തി
കൊല്ലം: ശിരോവസ്ത്ര പ്രശ്‌നത്തില്‍ ഇടപെട്ട സംഘടനകളെ പ്രശ്‌നക്കാരാക്കി ചിത്രീകരിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജി.ഐ.ഒ യുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന ഉദ്ഘാടനം ചെയ്തു. ശിരോവസ്ത്ര വിഷയത്തില്‍ ഇടപെട്ട സംഘനകള്‍ക്കെതിരെ നടത്തിയ വര്‍ഗീയാധിക്ഷേപം പിന്‍വലിക്കണം. ജനാധിപത്യം ഉറപ്പ് നല്‍കുന്ന സമൂഹത്തില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി മാത്രം പ്രശ്‌നമാകുന്നതും അസഹനീയമാകുന്നതും എന്തു കൊണ്ടെന്നത് ഗൗരവതരമായി ചര്‍ച്ച ചെയ്യണമെന്നും റുക്‌സാന ആവശ്യപ്പെട്ടു. ജി.ഐ.ഒ സംസ്ഥാന കാമ്പസ് സെക്രട്ടറി സഹ്‌ല, ജില്ലാ പ്രസിഡന്റ് നജിയ, സെക്രട്ടറി മുഹ്‌സിന, ജില്ലാ കാമ്പസ് സെക്രട്ടറി ആരിഫ, അമീന സലാഹ്, ഹംദ സഫ, ജ.ഇ വനിതാവിഭാഗം വൈസ് പ്രസിഡന്റ് ബാഹിയ നദീര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top