ചിന്തിക്കുക ഭക്ഷിക്കുക സംരക്ഷിക്കുക

ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തി്‌ന്റെ സന്ദേശമായിരുന്നു ഇത്. എല്ലാ നിലക്കും ആഘാതം സംഭവിച്ച പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനായി യു.എന്‍ നേതൃത്വത്തില്‍ ലോക വ്യാപകമായി നടപ്പിലാക്കാന്‍ തീരുമാനിച്ച സന്ദേശമാണിത്. മംഗോളിയ എന്ന രാജ്യമായിരുന്നു ഇതിന് നേതൃത്വം വഹിക്കാന്‍ തെരെഞ്ഞെടുക്കപ്പെട്ടത്. ഊര്‍ജ്ജോല്‍പാദനം, ഖനനം, ഭക്ഷ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ പരിസ്ഥിതിയെ ഒട്ടും പരിക്കേല്‍പ്പിക്കാതെ ആ രാജ്യത്തിന് മുന്നേറാനായതിനാലാണിത്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന ഒന്നും തന്നെ ഉല്‍പാദിപ്പിക്കാതിരിക്കാനും ഭക്ഷിക്കാതിരിക്കാനും ഭക്ഷ്യാവശിഷ്ടങ്ങള്‍ പുറത്തേക്ക് വലിച്ചെറിയാതിരിക്കാനും പഠിക്കണമെന്നാണ് ഈ സന്ദേശത്തിന്റെ കാതല്‍.
ഭക്ഷിക്കാനായി ഉല്‍പാദിപ്പിക്കുകയും ഉല്‍പാദനം കൂട്ടാനായി വനനശീകരണം ഉള്‍പ്പെടെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് സ്വാര്‍ഥതയോടെ മുന്നേറുകയും ചെയ്യുന്ന മനുഷ്യന്‍ അവനെ മാത്രമല്ല വരും തലമുറയെ ഒന്നാകെയാണ് നശിപ്പിക്കുന്നത്. പട്ടിണി മരണങ്ങള്‍ നിത്യസംഭവമായ നമ്മുടെ രാജ്യം ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്ന കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്. ഭക്ഷ്യാവശിഷ്ടങ്ങള്‍ ഉല്‍പ്പെടെയുള്ള മാലിന്യങ്ങളാണ് പഠിച്ചെടുത്ത ശാസ്ത്രത്തെ അടിയറവ് പറയിച്ചുകൊണ്ട് ആശുപത്രിക്കിടക്കകള്‍ നിറച്ച് മഹാമാരികള്‍ വിതക്കുന്നതിന് കാരണമാകുന്നത്. ഇതിന് നാം ഓരോരുത്തരും ഉത്തരവാദികളാണ്. കല്ല്യാണമടക്കമുള്ള ആഘോഷ വേളകളില്‍ കണ്ടമാനം ഭക്ഷണമുണ്ടാക്കി കുറച്ച് കഴിച്ച് ബാക്കി കളയുക എന്നത് ഫാഷനും നടപ്പുരീതിയുമായി മാറിയിരിക്കുകയാണ്. കോര്‍പറേഷന്റെയും മുനിസിപ്പാലിറ്റിയുടെയും വാഹനം നമ്മുടെ വീടിനുമുന്നില്‍ ദിവസവും രാവിലെ വന്നുനില്‍ക്കുന്നത് വീട്ടില്‍ കണ്ടമാനം ഉണ്ടാക്കിയ ഭക്ഷണബാക്കി കൊണ്ട്തള്ളുന്നതിന് വേണ്ടിയാണ്.
വൃത്തിയെക്കുറിച്ചും ധൂര്‍ത്തിനെക്കുറിച്ചും വഴിയാത്രക്കാരന്റെ അവകാശങ്ങളെക്കുറിച്ചും കൃത്യമായി പഠിപ്പിക്കപ്പെട്ട സമുദായാംഗങ്ങള്‍ പോലും ആരാന്റെ പറമ്പിലും പൊതു ഇടങ്ങളിലും കൊണ്ടുതള്ളുന്ന മാലിന്യവണ്ടി കാത്തിരിക്കുന്നവരാണ്. സൂക്ഷ്മതയുടെ എല്ലാ ഭാവങ്ങളും ഒത്തിണങ്ങുന്ന ആത്മീയോത്ക്കര്‍ഷ നാളുകളായ റംസാന്‍ മാസം പല വീടുകളിലും പല പ്രദേശങ്ങളിലും ഭക്ഷണപ്പെരുമ കാണിക്കുന്ന തത്രപ്പാടിനിടയില്‍ ഭക്ഷണം പാഴാക്കി കുഴിവെട്ടിയിടുകയോ ആരും കാണാതെ വലിച്ചെറിയുകയോ ചെയ്യുന്ന പ്രവണതയേറുകയാണ്.
ഇതര സൃഷ്ടികളില്‍ നിന്നും മനുഷ്യന്‍ വ്യതിരിക്തനാകുന്നത് തിരിച്ചറിയാനുള്ള കഴിവുള്ളതിനാലാണ്. അതാണവന്റെ പൂര്‍ണതയും. തന്നെയും തന്റെ ചുറ്റുപാടുള്ളതിനെയും പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുമ്പോഴാണ് മനുഷ്യനിലെ ആത്മീയചൈതന്യം പൂര്‍ണമാവുന്നത്. കണ്ണും കാതും നാവും മറ്റിന്ദ്രിയങ്ങളും നിയന്ത്രിച്ച് സ്വന്തത്തോടും സമൂഹത്തോടും പ്രകൃതിയോടും ബാധ്യതനിര്‍വഹിക്കുന്നവരാകുന്ന തരത്തിലാവട്ടെ നാം കാത്തിരിക്കുന്ന പുണ്യറമദാന്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top