ബഹുമുഖ പണ്ഡിതന്‍

സഈദ് മുത്തനൂര്‍

ലാ വള്ളാഹ്! ഭരണകൂടത്തെ വഞ്ചിക്കുന്ന കാര്യത്തില്‍ ഞാന്‍ നിനക്ക് കൂട്ടുനില്‍ക്കുകയോ. അതൊരിക്കലും നടക്കില്ല.'' 
വായ്പ തിരിച്ച് കൊടുക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയതിന് ഇറാഖ് ഭരണാധികാരി മാലിക്ബ്‌നു മുന്‍ദിര്‍ ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ ജയിലര്‍, പണ്ഡിതനും സാത്വികനുമായ ഒരാളോട് ഇത്തിരി കൃപ കാണിക്കാമെന്ന് വെച്ചു, അയാള്‍ പറഞ്ഞു: ''താങ്കള്‍ രാത്രി വീട്ടില്‍ പൊയ്‌ക്കൊള്ളൂ. രാവിലെ നേരത്തെ ജയിലില്‍ വന്നാല്‍ മതി'' ഈ ഇളവ് പ്രഖ്യാപനം കേട്ടപ്പോള്‍ മഹാനായ പണ്ഡിതന്‍ മുഹമ്മദ്ബ്‌നു സീരീന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപ്പോഴാണ് മുകളിലുദ്ധരിച്ച തന്റെ നിഷേധരൂപത്തിലുള്ള മറുപടി മൊഴിഞ്ഞത്.
ജനങ്ങളുമായി തമാശകള്‍ പങ്കിടാറുള്ള ഇബ്‌നു സീരീന്‍ ഭക്തനും സൂക്ഷ്മജ്ഞാനിയുമായിരുന്നു. അങ്ങാടികളില്‍ അദ്ദേഹത്തെ കണ്ടാല്‍ സാധാരണ ജനങ്ങള്‍ ദൈവസ്മരണ പുതുക്കുമത്രെ. അവര്‍ കളിതമാശകള്‍ വിട്ട് ഉത്തരവാദിത്തബോധമുള്ളവരാകും.
സത്യസന്ധനായ കച്ചവടക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. ഉപഭോക്താവിന്റെ താല്‍പര്യമായിരുന്നു അദ്ദേഹത്തിന് വലുത്. ഒരിക്കല്‍ അദ്ദേഹം 40,000 ഇറാഖ് നാണയം മുടക്കി ഏതാനും സൈത്തെണ്ണയുടെ കാനുകള്‍ വാങ്ങി. അതിലൊന്നില്‍ ഒരു ചത്ത എലിയെ കണ്ടെത്തി. ഇനിയെന്ത് ചെയ്യും? ഇവ തിരിച്ച് കൊടുത്താല്‍ എലിയെ കണ്ട കാന്‍ ഒഴിവാക്കി കച്ചവടക്കാരന്‍ അത് സാധാരണക്കാര്‍ക്ക് വില്‍ക്കും. അത് സംഭവിച്ചു കൂടാ, നഷ്ടം സഹിച്ച് അദ്ദേഹം കാനിലെ എണ്ണയും തൂത്തുകളഞ്ഞു.
രാജാക്കന്മാരോടും ഗവര്‍ണര്‍മാരോടും അനീതിക്കെതിരെ അദ്ദേഹം പടപൊരുതി. ഉമ്മയുടെ മുമ്പില്‍ വെച്ച് അദ്ദേഹത്തെ കാണുന്നവര്‍ വിചാരിക്കുക അബ്‌നു സീരീന് വല്ല രോഗവുമുണ്ടോ എന്നാണ് അത്ര വിനീതമായാണ് ഉമ്മയുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുക.
സ്വപ്നവ്യാഖ്യാനം പറയുന്നതില്‍ ഇബ്‌നു സീരീന്‍ (റ) വളരെ വിദഗ്ധനായിരുന്നു. ഈ വിഷയത്തില്‍ അദ്ദേഹം ഗ്രന്ഥമൊന്നും രചിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ രചിച്ചതെന്ന് പറയുന്ന ചില കൃതികള്‍ അദ്ദേഹത്തിന്റെതായി പ്രചരിക്കപ്പെട്ടിട്ടുണ്ട്.
ഉമറുബ്‌നു ഹുബൈറ എന്ന ബനൂ ഉമയ്യ ഗവര്‍ണര്‍ ഇബ്‌നു സീരിന് ഒരു പാരിതോഷികം നല്‍കി. പക്ഷേ അദ്ദേഹം സ്വീകരിച്ചില്ല. ഭരണാധികാരി തന്ന ഉപഹാരം വേണ്ടെന്ന് വെക്കുകയോ എന്ന് ചോദിച്ചതിന് അദ്ദേഹം നല്‍കിയ മറുപടി: ''എന്നിലുണ്ടെന്ന് അദ്ദേഹം ധരിക്കുന്ന ഏതോ ഒരു നന്മക്ക് കൂലിവാങ്ങുന്നത് ഭംഗിയല്ല. ഇനി അദ്ദേഹം കരുതുന്ന നല്ല കാര്യം എന്നില്‍ ഇല്ലാത്തതാണെങ്കില്‍ സമ്മാനം സ്വീകരിക്കുന്നത് ഒട്ടും സംഗതവുമല്ല''
ഹ: ഉസ്മാന്‍ (റ)ന്റെ കാലത്ത് ജനിച്ച ഈ താബിഈ പണ്ഡിതന്‍ ഹിജ്‌റ പത്തില്‍ 77-ാമത്തെ വയസ്സിലാണ് കാലഗതി പ്രാപിച്ചത്

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top