ഇന്ദ്രപ്രസ്ഥത്തിലെ മലബാറിത്തം

ഷര്‍നാസ് മുത്തു ടി.ടി No image

മലബാര്‍ പെണ്‍കുട്ടികള്‍ മുന്നേറിക്കൊണ്ടിരി ക്കുകയാണ്. കല, സാഹിത്യം, സാംസ്‌കാരികം, കായികം, രാഷ്ട്രീയം, വ്യാവസായികം- എല്ലാ മേഖലകളിലും ഈ മുന്നേറ്റം ദൃശ്യമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ കാണാം ഈ മാറ്റം. ഉപരി പഠനത്തിനായി സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും പോകുന്ന മലബാര്‍ പെണ്‍കുട്ടികള്‍ ധാരാളമുണ്ട്.
തലസ്ഥാന നഗരിയിലെ ഉന്നത കലാലയങ്ങളില്‍ ഇവരുടെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്. All India Institute of Medical Sciences (AIIMS), Indian Institute of Technology (IIT), Jawaharlal Nehru Universtiy (JNU), Delhi Universtiy(DU), Jamia Millia Islamia (JMI), Jamia Hamdard തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും ഇത് കാണാം. കുടാതെ IAS സ്വപ്നവുമായി വന്നവരും ഇവിടെയുണ്ട്.
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (AIIMS) കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളികള്‍ വര്‍ധി്ച്ചു വരികയാണ്. ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാ ര്‍ഥികള്‍ക്കിടയിലെ മലബാര്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ സാന്നിധ്യം ഇതിനകം വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. ഇവരുടെ വഴികാട്ടിയാണ് നാലാം വര്‍ഷക്കാരി സല്‍മ. മെഡിക്കല്‍ രംഗത്ത് ഉന്നത പഠനം എന്ന സ്വപ്നമാണ് ഇന്ത്യ യിലെ ഒന്നാംകിട മെഡിക്കല്‍ കോളേജു കളിലൊന്നായ AIIMS തെരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഈ മലപ്പുറത്തുകാരിയുടെ ‘ഭാഷ്യം. മറ്റുപല സ്ഥാപനങ്ങളിലെയും റഫറന്‍സ് പുസ്ത കങ്ങളാണ് ഇവിടെ പാഠ്യപുസ്തകങ്ങള്‍. ഈ സ്ഥാപനത്തിലെ മികച്ച സൗകര്യ ങ്ങളും പ്രഗല്‍ഭരായ അധ്യാപകരും ശാസ്ത്രീയമായ പഠനരീതിയും മെഡിക്കല്‍ രംഗത്ത് തുടര്‍പഠനത്തിന് ഏറെ സഹായകമാണെന്ന് സല്‍മ അഭിപ്രായപ്പെടുന്നു.
സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ലക്ഷക്കണക്കിന് രൂപ ഫീസിനത്തില്‍ ഈടാക്കുമ്പോള്‍ അയ്യായിരം രൂപ മാത്രമാണ് ഇവിടെ ഫീസ്. 'ഇവിടെ അടുത്തൊന്നും അഡ്മിഷന്‍ ലഭിക്കാ ത്തത് കൊണ്ടാണോ ഡല്‍ഹിയില്‍ പോയി പഠിക്കുന്നത്?' തന്നോട് പലരും ചോദിച്ചിട്ടുള്ള ചോദ്യമാണിതെന്ന് രണ്ടാം വര്‍ഷക്കാരി ഹംന പറയുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഗൈഡന്‍സാണ് ഈ എടപ്പാ ളുകാരിയെ AIIMS-ല്‍ എത്തിച്ചത്. ഇവിടെ വരുന്ന റഫറല്‍ കേസു കളും ദരിദ്രരായ രോഗികളും ആതുരസേവന രംഗത്ത് പ്രവര്‍ ത്തിക്കാനാഗ്രഹിക്കുന്ന എ തൊരു വിദ്യാര്‍ത്ഥിക്കും അനു ഭവസമ്പത്താണ്. ഇതുതന്നെ യാണ് മറ്റു പലരെയും പോലെ ഹംന ക്കും എടുത്തു പറയാനുള്ളത്. സ്വന്തം വിശ്വാസങ്ങളും ആദര്‍ശങ്ങളും വ്യക്തി സ്വാത ന്ത്ര്യവും അനുവദിക്കുന്ന ഇവിടെ പഠനത്തി ലും വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിനു അടിമപ്പെടുത്തുന്നില്ല.
കോഴിക്കോട് ജില്ലക്കാരി യാസ്മിനും വയനാട്ടില്‍ നിന്നുള്ള ശഹ്മയും AIIMS-ലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികളാണ്.
ഇവിടുത്തെ 77 ഒന്നാം വര്‍ഷ വിദ്യാ ര്‍ഥികളില്‍, മലപ്പുറം ജില്ലക്കാരായ ഫാത്തി മ, ആയിഷ, അന്‍ഷിദ എന്നിവരുള്‍പ്പെടെ പന്ത്രണ്ടോളം കുട്ടികള്‍ മലബാര്‍ മേഖല യില്‍ നിന്നുള്ളവരാണ്. ഫാത്തിമ, ജനറല്‍ മെറിറ്റ് ലിസ്റ്റില്‍ പന്ത്രണ്ടാം റാങ്കോടു കൂടിയാണ് ഇവിടെ അഡ്മിഷന്‍ നേടിയത്.
തലസ്ഥാന നഗരിയിലുള്ള ചേ രികളിലും ഹരിയാനയിലുള്ള AIIMS-ന്റെ സഹോദര സ്ഥാപ നമായ റൂറല്‍ ഹെല്‍ത്ത് സെന്റര്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളി ലുമായി രണ്ടാം സെമസ്റ്റര്‍ മുതല്‍ തന്നെ കുട്ടികള്‍ക്ക് field oriented study രീതിയില്‍ പഠനത്തിനുള്ള അവസരം ലഭിക്കുന്നു. ഈ സ്ഥാപ നത്തില്‍ സ്റ്റാഫ് നഴ് സായി ജോലി ചെയ്യുന്ന മലപ്പുറത്തുകാരി ഐഷയെപ്പോലെ, പല ഡിപാര്‍ട്ടുമെ ന്റുകളിലായി പഠിച്ച് ഇവിടെ തന്നെ ജോലി ചെയ്യുന്ന വരുമുണ്ട്.
ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തി ന്റെയും പ്രതീകമാണ് ഡല്‍ഹി യുനിവേഴ്‌സിറ്റി യിലെ എം.ടെക്. വിദ്യാര്‍ത്ഥിനിയായ ഹസീന. പ്ലസ്.ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടുകൂടി വിജയിച്ച ഈ വയനട്ടുകാരിയുടെ സ്‌കൂള്‍ പഠനം മുതലുള്ള ആഗ്രഹമായിരുന്നു പുറത്തു പോയി പഠിക്കുക എന്നത്. അങ്ങനെയാണ് ബിരുദ പഠനത്തിനായി ഡല്‍ഹി യൂനിവേഴ് സിറ്റിയിലെ രാംജാസ് കോളേജ് തെരഞ്ഞെടു ക്കുന്നത്. സ്‌കോളര്‍ഷിപ്പുകള്‍ നേടിയെടു ക്കാമെന്ന ആത്മവിശ്വാസമാണ് സാമ്പത്തി കമായി വളരെ പ്രയാസപ്പെടുന്ന അവസ്ഥയിലും തന്നെ ഡല്‍ഹിയിലേക്ക് വണ്ടികയറാന്‍ പ്രേരിപ്പിച്ചതെന്നാണ് ഹസീന പറയുന്നത്. വിഷന്‍ 2016-ന്റെ സ്‌കോളര്‍ഷിപ്പ് നേടിയ ഹസീനക്ക് രണ്ടാം റാങ്കോടെ വിജയിച്ച്, ഇതേ യുനിവേഴ്‌സിറ്റിയില്‍ തന്നെ സ്‌കോളര്‍ഷി പ്പോടെ ഉന്നത പഠനത്തിനുള്ള അവസരം ലഭിച്ചു. കോഴ്‌സിന്റെ ‘ഭാഗമായി ജപ്പാനിലെ Japan Advanced Institute of Science and Technology (JAIST)ലെ ഒരുവര്‍ഷ ഇന്റേണ്‍ഷിപ് കഴിഞ്ഞു. അവസാന വര്‍ഷ പരീക്ഷക്കുള്ള തയ്യാറെടു പ്പിലാണ് ഇപ്പോള്‍. എല്ലാ വളര്‍ച്ചക്കും പിന്നില്‍ ഉപ്പയും ഉമ്മയുമാണെന്നു ആവര്‍ത്തിച്ചു പറയുന്ന ഹസീന തനിക്കു കിട്ടിയ അവസര ങ്ങള്‍ കൂടെപ്പിറപ്പുകള്‍ക്കു കൂടി ലഭിക്കണമെന്ന് നിനച്ചാണ് അനിയത്തി ശബ്‌ന ആസ്മിയെ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ത്തത്.
മാനവിക വിഷയങ്ങളില്‍ മികച്ച പഠനം ലക്ഷ്യം വെച്ചാണ് ഉമ്മുല്‍ ഫായിസ ഡല്‍ഹി യുനിവേഴ്‌സിറ്റിയിലെത്തുന്നത്. പുരുഷ കേന്ദ്രീകൃത ലോകത്ത് ആധികാരിക സ്ത്രീ ശബ്ദമായി ഉയരാനാണ് ഈ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാ ര്‍ഥിനിയുടെ ആഗ്രഹം. രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളെക്കുറിച്ച് സ്വന്തമായ കാഴ്ചപ്പാടുള്ള ഫായിസ, വളര്‍ന്നുവരുന്ന എഴുത്തുകാരികൂടിയാണ്.
ഇന്ത്യയിലെ അറിയപ്പെടുന്ന വനിതാ കോളേജായ ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ള താണ് ലേഡി ശ്രീ രാം കോളേജ്. ഇവിടെ മുന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയായ ഷിറിന്‍, സിവില്‍ സര്‍വീസ് പരീക്ഷ ലക്ഷ്യം വെച്ച് നീങ്ങു കയാണ്. ഇതേ സ്ഥാപനത്തിലെ സൈക്കോളജി വിദ്യാര്‍ത്ഥിനിയായ അഹലയാകട്ടെ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന സഹോദരി ആതിലയുടെ പാത പിന്തുടര്‍ന്നെത്തിയതാണ്.
മലബാറിലെ സ്ത്രീ മുന്നേറ്റം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെ.എന്‍.യു)യിലെ ചരിത്ര വിദ്യാര്‍ഥിനിയായ റാബിയയുടെ കണ്ടെത്തല്‍. പി.കെ. ഹലീമ, ഹലീമ ബീവി, പുത്തൂര്‍ ആമിന, രാജമ്മ യൂസുഫ്, സി. എച്ച്. കുഞ്ഞായിശ തുടങ്ങി ഒരുപാട് മലബാര്‍ മഹിളകള്‍ നവോത്ഥാനത്തിന്റെയും സ്ത്രീ മുന്നേറ്റത്തിന്റെയും വക്താക്കളായി കഴിഞ്ഞുപോയിട്ടുണ്ട്. ചരിത്രത്തിലും അക്കാദമിക തലങ്ങളിലും വേണ്ട പരിഗണന അവര്‍ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് ‘മലബാറിലെ മാപ്പിള സ്ത്രീകളുടെ എഴുതപ്പെടാത്ത ചരിത്രമാണ്’ ഈ മലബാറുകാരി ഗവേഷണ വിഷയമായി തെരഞ്ഞെടുത്തത്. രണ്ടാം ക്ലാസ്സ് വരെ മാത്രം പഠിച്ച പിതാവിന്റെ അകമഴിഞ്ഞ പ്രോത്സാഹനമാണ് സാമ്പത്തിക പരാധീനതകള്‍ അതിജയിച്ചും കുടുംബത്തിലെ ആദ്യത്തെ ഡിഗ്രിക്കാരിയായി ചരിത്രം സൃഷ്ടിക്കാന്‍ റാബി യയെ സഹായിച്ചത്. പി.എസ്.എം.ഒ കോളേജിലെ ചരിത്ര വിഭാഗത്തില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഹൈദരാബാദിലേക്ക് നടത്തിയ പഠന യാത്രയാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്നു റാബിയ ഓര്‍മിക്കുന്നു.
ജെ.എന്‍.യുവില്‍‘ഭാഷാ ശാസ്ത്രം പഠിക്കുന്ന മലബാറുകാരിയാണ് കാസര്‍കോഡ് ജില്ലയിലെ എടച്ചാക്കയില്‍ നിന്നും വരുന്ന നഫീസ ഇസ്മയീല്‍ തന്റെ കുടുംബത്തില്‍ നിന്നും ഗ്രാമത്തില്‍ നിന്നും ഇവിടെ വന്നു പഠിക്കുന്ന ആദ്യത്തെ പെണ്‍കൊ ടിയാണ് നഫീസ.
മമ്പാട് സ്വദേശിയായ റഹീനയും കണ്ണൂരില്‍ നിന്നും വരുന്ന ശംലയും ഇവിടുത്തെ ഇംഗ്ലീഷ് വിഭാഗത്തിലാണ് പഠിക്കുന്നത്.
നാട്ടില്‍ നിന്ന് പുസ്തകത്തില്‍ അച്ചടിച്ചു മാത്രം കണ്ടിട്ടുള്ള അറിയപ്പെടുന്ന എഴുത്തുകാര്‍ തങ്ങളുടെ അധ്യാപകരായി മുന്നിലെത്തുമ്പോള്‍ തെല്ലൊന്നുമല്ല അഭിമാനം തോന്നാറുള്ളതെന്നിവര്‍ പറയുന്നു. ജെ.എന്‍.യുവിലെ പഠന രീതി നമ്മുടെ നാട്ടിലേതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. പത്ത് മണി മുതല്‍ നാലുമണി വരെയുള്ള ക്ലാസ് സംവിധാനമോ നിര്‍ബന്ധിത അറ്റന്റന്‍സോ ഇവി ടെയില്ല. വിദ്യാര്‍ത്ഥികളുടെ അനലിറ്റിക്കല്‍ സ്‌കില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുതകുന്ന തരത്തിലുള്ള അസൈന്‍മെന്റുകളും സെമിനാറുകളും അടങ്ങിയ പഠന സംവിധാനമാണ് ഇവിടെ.
ഡല്‍ഹിയിലെ മറ്റൊരു കേന്ദ്ര കലാശാലയാണ് ഈയിടെ ന്യുനപക്ഷ പദവി ലഭിച്ച ജാമിയ മില്ലിയ ഇസ്ലാമിയ. ഇവിടെ വിവിധ കോഴ്‌സുകള്‍ക്കായി പത്ത് മലബാര്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. ഐ.എ .എസ്. സ്വപ്നവുമായാണ് മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്തുനിന്നും മുഹ്മിന മുംതാസ് ഇവിടെ എത്തുന്നത്.
മലപ്പുറം ജില്ലയിലെ താനൂരില്‍ നിന്നാണ് നൂറുന്നിസ ജാമിയ മില്ലിയയിലെത്തുന്നത്. ഐ.എ. എസ് സ്വപ്നവുമായിട്ടാണ് വന്നതെങ്കിലും ഗവേഷണ ത്തിന്റെയും അധ്യാപനത്തിന്റെയും സാധ്യതകള്‍ മനസ്സിലാക്കിയപ്പോള്‍ ആ വഴിയിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ തുടര്‍പഠന ത്തിനു എതു വിഷയം തെരഞ്ഞെടുക്കണമെന്നത് കുട്ടികളുടെ താല്‍പര്യങ്ങളെക്കാളും എസ്.എസ്. എല്‍.സിക്ക് കിട്ടിയ മാര്‍ക്ക് അനുസരിച്ചാണിരിക്കു ന്നത്. നമ്മുടെ നാട്ടില്‍ സോഷ്യല്‍ സയന്‍സ് വിഷയ ങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതില്‍ നൂറുന്നിസയും മുംതാസും കുണ്ഠിതരാണ്.
കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ. സൈക്കോളജിയില്‍ ഒന്നാം റാങ്ക് നേടിയ അമീനയും സുഹൃത്തുക്കളുടെ പ്രോത്സാഹന ഫലമായി ബിരു ദാനന്തര ബിരുദത്തിനു ജാമിയ മില്ലിയ്യയാണ് തെരഞ്ഞെടുത്തത്. വ്യത്യസ്ത ദേശക്കാരും ഭാഷ ക്കരുമായി ഇടപഴകിയത് കൊണ്ട് സംസ്‌കാരിക വ്യതിയാനങ്ങള്‍ മനസ്സിലാക്കിയെടുക്കാനും വളരെ വേഗത്തില്‍‘ഭാഷ കൈയിലൊതുക്കാനും കഴിഞ്ഞ താണ് തനിക്കു ലഭിച്ച ഗുണമായി സുഫിദക്ക് എടുത്തു പറയാനുള്ളത്.
അവസരങ്ങള്‍ ഉപയോഗപ്പെടുത്തി പരമാവധി വിദ്യാഭ്യാസം നേടുകയെന്നത് ഡല്‍ഹിയുടെ സംസ്‌കാരമാണ്. ജോലിക്കോ കുടുംബിനിയായോ വന്ന മലയാളികളും ഇതനുവര്‍ത്തിക്കുന്നു. അങ്ങനെ യാണ് സുപ്രീം കോടതിയില്‍ അഭിഭാഷകയായി വന്ന കോഴിക്കോട്ടുകാരി ഗവേഷണ വിദ്യാര്‍ഥിയായി മാറിയത്. നിയമം പഠിച്ച പെണ്‍കുട്ടികള്‍ക്ക് വരനെ കിട്ടില്ലെന്ന് വിലക്ക് കല്‍പിച്ചിരുന്നൊരു സമൂഹമായി രുന്നല്ലോ നമ്മുടേത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ നിന്നും സ്വന്തം താല്‍പര്യപ്രകാരം ഇവിടം വരെയെ ത്തിയ ഈ പെണ്‍കുട്ടി മറ്റൊരു ഫാത്തിമ ബീവിയാ കുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
വിവാഹത്തോടെ അക്കാദമിക് സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച് കലാലയത്തിന്റെ പടിയിറങ്ങുന്ന കാലം ഇന്ന് മാറിയിരിക്കുന്നു. താല്‍പര്യവും കുടുംബ ത്തിന്റെ സഹകരണവുമുണ്ടെങ്കില്‍ പഠനം കുടുംബി നികള്‍ക്കും സാധ്യമാകുമെന്നതിന്റെ. സാക്ഷിയാണ് ഡല്‍ഹി ഐ.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ത്ഥി നിയായ സറീന പാഷ. കോഴിക്കോട് എന്‍.ഐ.ടിയി ല്‍ നിന്നും ബി.ടെക് പഠനം പൂര്‍ത്തീകരിച്ച ഇവര്‍ വിവാഹശേഷമാണ് എം.ടെക്കിനു ചേര്‍ന്നത്. മൂന്നു മക്കളുടെ പഠനവും സ്വന്തം ഗവേഷണവും ഡല്‍ ഹിയില്‍ ഒരുമിച്ചു കൊണ്ടുപോകാന്‍ ‘ഭര്‍ത്താവിന്റെ പിന്തുണ എപ്പോഴും ഇവര്‍ക്കുണ്ട്. എന്തും ചോദി ച്ചറിയാവുന്ന തരത്തിലുള്ള അധ്യാപക വിദ്യാര്‍ഥി ബന്ധത്തിന്റെ ആത്മാര്‍ഥതതയാണ് ഇവിടെ തന്നെ ആകര്‍ഷി്ച്ചതെന്നാണ് സറീനയുടെ അഭിപ്രായം.
നഴ്‌സിംഗ് രംഗത്ത് വിദേശ ജോലി സ്വപ്നം കാണുന്നവരുടെ ഇടത്താവളമാണ് ഡല്‍ഹി. ഇവിടുത്തെ ആസ്പത്രികളില്‍ വളരെ കാലം മുതലേ നിറസാന്നിധ്യമാണ് തെക്കന്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍. എന്നാല്‍ ഇന്ന് വടക്കന്‍ കേരള ത്തില്‍ നിന്നും ധാരാളം പേര്‍ ഇവിടെ നഴ്‌സിംഗ് പഠനത്തിനും ജോലിക്കുമായി എത്തിക്കൊണ്ടി രിക്കുന്നു. റിസര്‍വേഷന്‍ മൂലം വിദ്യാഭ്യാസ രംഗത്ത് എത്തിപ്പെടുന്നവരാണ് കേരളത്തിലെ സ്‌കാഫ് ധരിച്ച പെണ്‍കുട്ടികള്‍ എന്ന അധ്യാപകരുടെ ധാരണ തിരുത്തിക്കുറിക്കാന്‍ തങ്ങളുടെ ബാച്ചിലുണ്ടായിരുന്ന അഞ്ചു മലബാരികള്‍ക്ക് കഴിഞ്ഞുവെന്നു ബുഷ്‌റ പറയുന്നു. ഇവിടെനിന്നും റാങ്കോടെ ബി.എസ്.സി നഴ്‌സിംഗ് കഴിഞ്ഞ് ഹംദര്‍ദ് യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള മെഡിക്കല്‍ കോളേജില്‍ ജോലി നേടിയ ബുഷ്‌റ ഇന്ന് കുടുംബത്തിന്റെ അത്താണിയാണ്.
സിവില്‍ സര്‍വീസ് ഇന്ന് മലബാര്‍ പെണ്‍കുട്ടി കള്‍ക്ക് സ്വപ്നമായി മാറിയിട്ടുണ്ട്. ഇവിടെ ബിരുദ പഠനത്തിനെത്തുന്ന പല വിദ്യാര്‍ത്ഥികളും അതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു.
മലബാര്‍ പെണ്‍കുട്ടികള്‍ ധാരാളമായി ഇന്ന് ഉപരി പഠനത്തിന്റെ മേഖല തെരഞ്ഞെടുക്കുന്നുണ്ട്. പഠന കുതുകികളായ മക്കളും മറ്റെന്തിനെക്കാളുമുപരി സ്വന്തം മക്കളുടെ പഠനത്തിനു പ്രാമുഖ്യം കല്‍പിക്കു ന്ന രക്ഷിതാക്കളുമാണ് ഈ സാമൂഹിക മുന്നേറ്റത്തി ന്റെ നേടുംതൂണ്‍. കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നു ള്ള അകലവും പ്രൊഫഷണല്‍ ജീവിത രീതിയോ ടുള്ള താല്‍പര്യവും ഈ ഉയിര്‍ത്തെഴുന്നേല്‍പിന് ആക്കം കൂട്ടുന്നു. തങ്ങള്‍ക്കു ലഭിക്കാത്ത സൗഭാഗ്യ ങ്ങള്‍ മക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള വെമ്പലും അവര്‍ സ്വന്തം കാലില്‍ നിന്ന് ജീവിത വിജയം നേടി കാണാനുള്ള അതിയായ ആഗ്രഹവുമാകാം രക്ഷിതാ ക്കളുടെ പ്രോത്സാഹനങ്ങള്‍ക്ക് പിന്നില്‍. വിദ്യാഭ്യാ സം സ്ത്രീ മുന്നേറ്റത്തിന്റെ മുന്നോടിയാകുമ്പോള്‍, ഈ പെണ്‍കുട്ടികള്‍ സമുഹത്തിന്റെ ‘ഭാവി വാഗ്ദാ നങ്ങളാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം...!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top