ഫിഷ് ഫ്രൈഡ് റൈസ്
ദശക്കനമുളള മീന്‍ കഷ്ണങ്ങള്‍ - 3 കപ്പ്
ബസുമതിയരി വേവിച്ചത് - 3 കപ്പ്
സസ്യ എണ്ണ - 3 ടേബിള്‍ സ്പൂണ്‍
സോയ സോസ് - 1 ടേബിള്‍ സ്പൂണ്‍
ബദാം - 25 ഗ്രാം
മുട്ട അടിച്ചത് - 2 എണ്ണം
ഉപ്പ് - പാകത്തിന്
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി മീന്‍ കഷ്ണങ്ങള്‍ വറുത്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിവെക്കുക. ഇതേ പാനില്‍ മുട്ടയും ഉപ്പും നന്നായിളക്കി പകുതി വേവിക്കുക. ഇതിലേക്ക് ചോറ് ചേര്‍ത്തിളക്കുക. സോയ സോസും സവാളയും ചേര്‍ത്തിളക്കി വറുത്ത മീനിട്ട് വാട്ടി, ബദാം പാകി വിളമ്പാം.
പ്രോണ്‍ ഫ്രൈഡ് റൈസ്
കൊഞ്ച് - 50 ഗ്രാം
സവാള പൊടിയായരിഞ്ഞത് - 1 എണ്ണം
ക്യാപ്സിക്കം പൊടിയായരിഞ്ഞത് - 1 പകുതി
അരി വേവിച്ചത് - 1 കപ്പ്
മുട്ട അടിച്ചത് - 1 എണ്ണം സോയ സോസ് - 1/2 ടേബിള്‍ സ്പൂണ്‍
പാചക എണ്ണ - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി സവാള ബ്രൗണ്‍ നിറമാകും വരെ വറുക്കുക. ഇതില്‍ കൊഞ്ച് ചേര്‍ത്ത് 3-4 മിനിറ്റിളക്കുക. ക്യാപ്സിക്കവും മുട്ട അടിച്ചതും ചേര്‍ത്ത് ഈ മിശ്രിതത്തില്‍ മുട്ട നന്നായി പിടിക്കത്തക്കവിധം ഇളക്കി, സോയസോസും ചോറും ചേര്‍ത്ത് നന്നായി വെന്താല്‍ വാങ്ങിവെക്കാം.
പ്രോണ്‍ പുലാവ്
വലിയ കൊഞ്ച് - 12 എണ്ണം
ഗ്രീന്‍പീസ് - 250 ഗ്രാം
ബസുമതിയരി - 500 ഗ്രാം
സവാള പൊടിയായരിഞ്ഞത് - 1 എണ്ണം
മഞ്ഞള്‍ - 1/2 ‘ടീസ്പൂണ്‍
ഏലയ്ക്കാ - 6 എണ്ണം
പട്ട - 1 കഷ്ണം
ജീരകം - 1 ടീസ്പൂണ്‍
ഗ്രാമ്പൂ - 4-5 എണ്ണം
ഉപ്പ്, സസ്യ എണ്ണ - ആവശ്യത്തിന്
അരപ്പിന്
ഇഞ്ചി - 1 കഷ്ണം
വെളുത്തുളളി - 1 കുടം
പച്ച മുളക് - 5 എണ്ണം
ജീരകം - 1 ടീസ്പൂണ്‍
അരി കഴുകി വെക്കുക. ഉപ്പും മഞ്ഞളും അരക്കാന്‍ കുറിച്ചവയും കൊഞ്ചില്‍ പുരട്ടിവെക്കുക. 1 1/2 മണിക്കൂറിന് ശേഷം ചൂടെണ്ണയില്‍ വറുത്തെടുക്കുക.
2 ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി സവാള വറുക്കുക. ഇതില്‍ മസാലകളെല്ലാം ചേര്‍ത്ത് 1-2 മിനുട്ട് വറുക്കുക. ഗ്രീന്‍പീസും കഴുകി വാര്‍ത്തുവെച്ച അരിയും ചേര്‍ത്ത് 2-3 മിനിറ്റിളക്കുക. വെളളം ആവശ്യത്തിനൊഴിച്ച് അരിയും ഗ്രീന്‍പീസും വേവിക്കുക. ഉപ്പ് ചേര്‍ത്ത് അരി വേവുമ്പോള്‍ വറുത്ത കൊഞ്ച് കൂടി ചേര്‍ക്കുക. വാങ്ങി ചൂടോടെ വിളമ്പാം.
ഫിഷ് ബിരിയാണി
കഴുകിവെച്ച ബിരിയാണിയരി - 500 ഗ്രാം
മീന്‍ - 8 കഷ്ണങ്ങള്‍
തേങ്ങ ചുരണ്ടിയത് - 1 കപ്പ്
മഞ്ഞള്‍ - 1/2 ‘ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
നാരങ്ങ നീര് - 1/2 ടേബിള്‍സ്പൂണ്‍
മല്ലിയില പൊടിയായരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
പാചക എണ്ണ - 1 കപ്പ്
തരുതരുപ്പോടെ അരയ്ക്കാന്‍
സവാള - 2 എണ്ണം
ഇഞ്ചി - 1/2 കഷ്ണം
വെളുത്തുളളി - 1/2 കുടം
പുളി - 1 ചെറിയ ഉരുള
പച്ചമുളക് - 6 എണ്ണം
ഗ്രാമ്പു - 4 എണ്ണം
പട്ട - 1/2 കഷ്ണം
പെരിഞ്ചീരകം - 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
1/2 കപ്പ് ചൂടായ എണ്ണയില്‍ അരച്ച മസാല ചേര്‍ത്ത് ഏതാനും നിമിഷം വറുക്കുക. അല്പം വെളളവും മീന്‍ കഷ്ണങ്ങളും ചേര്‍ക്കുക. ചെറുതീയില്‍ വെച്ച് 10-12 മിനുട്ട് വറുക്കുക. ഇരുവശവും നന്നായി വറുത്ത് കോരുക. മിച്ചമുളള എണ്ണയില്‍ അരി, മഞ്ഞള്‍, നാരങ്ങനീര്, മല്ലിയില, വെള്ളം, ഉപ്പ്, തേങ്ങ എന്നിവ ചേര്‍ത്ത് അരി വെന്ത് മയംവരും വരെ അടുപ്പത്ത് വയ്ക്കുക. ഒരു വലിയ പാത്രത്തില്‍ ചോറ് നിരത്തി മദ്ധ്യത്തിലായി മീന്‍ മിശ്രിതവും വെച്ച് ചെറുതീയില്‍ ഏതാനും നിമിഷം അടച്ചു വെച്ച് ചൂടോടെ വിളമ്പാം.