ഓര്‍മപ്പെരുന്നാള്‍

സല്‍വ കെ.പി No image

ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ സ്ഥാപനങ്ങളുടെ ഗോള്‍ഡന്‍ ജൂബിലി (2002) സമാപനച്ചടങ്ങ്. അന്നത്തെ മുഖ്യമന്ത്രിയാണ് ഉദ്ഘാടകന്‍. പൊതുമരാമത്ത് മന്ത്രി എം.കെ മുനീറുമുണ്ട് വേദിയിസല്‍വ കെ.പില്‍. മുഖ്യമന്ത്രിക്ക് വേണ്ടി മേക്കപ്പ് ചെയ്ത റോഡിലൂടെ ആയിരുന്നില്ല അമ്പാസഡര്‍ കാര്‍ വന്നത്. "ഞാന്‍ വയനാട്ടില്‍ നിന്നുമാണ് വരുന്നത്. അമ്പത് വര്‍ഷം മുമ്പ് ഇവിടെ ഇങ്ങനെയൊരു സ്ഥാപനം വന്നുവെന്നത് എന്നെ അതിശയിപ്പിക്കുന്നു. കാരണം ഇന്നും ഇങ്ങോട്ടുള്ള യാത്ര... അല്‍പനേരം നിശബ്ദമായി, പിറകോട്ട് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: "പ്രിയപ്പെട്ട മുനീറേ റോഡ് അല്‍പം മോശം തന്നെയാണ്.''
ഇതിനും ഇരുപത് വര്‍ഷം മുമ്പേക്കാണ് എന്റെ പെരുന്നാള്‍ ഓര്‍മകള്‍. മുഖ്യമന്ത്രിക്കുണ്ടായതിനേക്കാള്‍ വലിയ അതിശയമാണ് ഓരോ പെരുന്നാള്‍ പുലരിയും ഞങ്ങള്‍ക്ക് തന്നത്. തലേന്നാള്‍ വൈകുന്നേരം വരെ ഉണ്ടായിരുന്ന പള്ളിയും അങ്ങാടിയുമല്ല പിറ്റേനാള്‍ രാവിലെ ഉണ്ടാവുക. കടകളെയോ അതിനകത്തുള്ളവരെയോ തിരിച്ചറിയാന്‍ കഴിയാത്ത വിധം ബലൂണുകളും കളിപ്പാട്ടങ്ങളും തോരണങ്ങളായി തിങ്ങിവിങ്ങിയിരിക്കും. നിറയെ സന്തോഷവുമായി ഒരു പട്ടണം (നാട് വിട്ട് അധികം പുറത്തു പോകാനാകാത്ത ഞങ്ങള്‍ക്ക് പട്ടണം ഒരു സങ്കല്‍പമായിരുന്നു) എവിടെ നിന്നോ വന്ന പോലെ. പീപ്പി, ടിട്ടി, മടക്കുന്ന പൂവ്, പാവാച്ചുട്ടി, ചുറ്റിവള, മാലകള്‍ തുടങ്ങി അത്തറ് മുതല്‍ കോലൈസ് വരെ അന്ന് കിട്ടുന്നതെല്ലാം അന്ന് മാത്രംകിട്ടുന്ന തായിരുന്നു. അതിരാവിലെ കൈയില്‍ നിന്നും മൈലാഞ്ചി പറിച്ചെടുക്കുമ്പോള്‍ കേള്‍ക്കുന്ന തക്ബീറുകള്‍ പള്ളിയോടടുക്കും തോറും ഉച്ചത്തിലാവും. അതിനോടൊപ്പം തന്നെ സന്തോഷപ്പട്ടണത്തിലെ ആരവവും ഉയര്‍ന്ന് വരും. ആകപ്പാടെ പള്ളിയില്‍ ഇരിക്കപ്പൊറുതി ഉണ്ടാവില്ല. എങ്ങനെയെങ്കിലും നമസ്കാരം തീര്‍ന്നു കിട്ടിയാല്‍ പിന്നെ അങ്ങാടിയിലേക്ക്. കൈയും മനസ്സും നിറയെ അതൃപങ്ങള്‍. അവസാനത്തെ ഇനമാണ് കോലൈസ്. പ്രായഭേദമന്യേ പെണ്ണുങ്ങള്‍ ഐസു വാങ്ങിത്തിന്നുന്ന കാഴ്ച അന്നത്തെ പെരുന്നാളുകള്‍ക്ക് സ്വന്തം. വൈകുന്നേരമാവുമ്പോഴേക്കും ഈ സന്തോഷപ്പട്ടണം അപത്യക്ഷമാവുകയും ചെയ്യും.
മുതിരും തോറും പെരുന്നാളിന്റെ ആവേശങ്ങള്‍ മാറിക്കൊണ്ടിരുന്നു. പെരുന്നാള്‍ പള്ളികള്‍ ഞങ്ങള്‍ക്ക് പങ്ക് വെക്കാനുള്ള അവസരങ്ങള്‍ കൂടിയായിരുന്നു. പള്ളിയോട് ചേര്‍ന്ന പൊതുവഴിയുടെ എടുപ്പുകളുടെ മുറ്റവും ചേര്‍ന്ന് ഞങ്ങള്‍ക്ക് സ്വന്തമായി ഒരിടം ഒരുക്കിത്തരും. നമസ്കാരമില്ലാത്തവര്‍ മാത്രമല്ല നാളുകള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളും വരും പള്ളിയിലേക്ക്. നമസ്കാരം തുടങ്ങുമ്പോള്‍ പൊടുന്നനെയുണ്ടാവുന്ന നിശബ്ദതയില്‍ വ്യത്യസ്ത സ്ഥായിയിലും രാഗത്തിലും ശ്രുതിയിലും കരച്ചിലുകള്‍ ഇവിടെനിന്നുയരും. ഗംഭീരമായ ഖുര്‍ആന്‍ പാരായണത്തോടൊപ്പം അതും പെരുന്നാളാരവങ്ങളില്‍ അലിഞ്ഞ് ചേരും. പഠനത്തിനായി പലവഴി പിരിഞ്ഞവരും പുതുതായി നാട്ടിലേക്ക് വരുന്നവരും പ്രസവത്തിനും വിദേശത്ത് നിന്നുമൊക്കെ വന്നവരും പരസ്പരം കാണുന്നതും വിശേഷങ്ങള്‍ പങ്കുവെക്കുന്നതും ഇവിടെയാണ്. പൊട്ടിച്ചിരികളും തമാശകളും ആഹ്ളാദം നിറക്കുന്ന 'സ്വകാര്യമായ ഇടം.' പിന്നെ മുതിര്‍ന്നവരുടെ കൂടെ ഖബര്‍ സിയാറത്ത്. സന്തോഷങ്ങള്‍ക്കിടയില്‍ മരണത്തെയും പിരിഞ്ഞു പോയവരെയും ഓര്‍ക്കാനും ഓര്‍മകളില്‍ നിന്നും ഊര്‍ജ്ജം നേടാനുമുള്ള വഴി. അതും കഴിഞ്ഞാല്‍ സംഘം ചേര്‍ന്നുള്ള പുറപ്പെടലുകളാണ്. ഏതാണ്ട് ഒരേ പ്രായത്തിലുള്ളവര്‍ ചേര്‍ന്ന് സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും വീടുകളില്‍ കയറിയിറങ്ങും. ചിലപ്പോള്‍ ഈ യാത്ര കഴിഞ്ഞ് കൂടണയുന്നത് പിറ്റേന്നായിരിക്കും.
ഹിന്ദു മുസ്ലിം സമുദായങ്ങള്‍ ഇണങ്ങി ജീവിക്കുന്ന സ്ഥലമാണ് ചേന്ദമംഗല്ലൂര്‍. ഓണവും വിഷുവും നോമ്പും പെരുന്നാളുമെല്ലാം അവകാശം പോലെ കൊണ്ടാടുന്നവരുണ്ടിവിടെ. അമ്മു ഏട്ത്തി, നിഷ, ശാന്തിനി തുടങ്ങിയവരില്ലാതെ ഞങ്ങള്‍ക്ക് നോമ്പും പെരുന്നാളുമില്ല. ഞങ്ങളില്ലാതെ അവര്‍ക്ക് ഓണവും വിഷുവുമില്ല. അതിപ്പോഴും അങ്ങനെ തന്നെ. ഓണവും നോമ്പും ഒരുമിച്ച് വന്ന വര്‍ഷങ്ങളില്‍ ഓണനാളില്‍ സദ്യയൊരുക്കി നോമ്പു തുറപ്പിച്ചവരും ഈദ്ഗാഹിനായി ഉയര്‍ത്തിയ പന്തലില്‍ നടത്തുന്ന ഓണം പെരുന്നാള്‍ സംഗമങ്ങളും ഇതിന്റെ ഭാവഭേദങ്ങളാണ്. ആര് നടത്തിയാലും നാട് മുഴുവന്‍ ഒഴുകിയെത്തുന്ന ഈദ് നൈറ്റുകള്‍ അന്നത്തെ മാത്രമായിരുന്നു. ഇത്രകണ്ട് വിനോദോപാധികളില്ലാത്ത അക്കാലത്ത് പുലര്‍ച്ചെ മൂന്ന് വരെയൊക്കെ നീളുന്ന സ്റേജ് പരിപാടികള്‍ അളുകള്‍ ഉറക്കമൊഴിച്ച് ആസ്വദിക്കും.
അരച്ച മൈലാഞ്ചിയുമായി തക്ബീര്‍ വിളികള്‍ക്ക് കാതോര്‍ത്ത് നില്‍ക്കുന്നവര്‍ക്കിടയില്‍ നാളെകൂടി നോമ്പാവണേ എന്നാശിക്കുന്ന ഒരു വിഭാഗം കൂടിയുണ്ട് അവസാനത്തെ പത്തില്‍ ഇഅ്തികാഫിരുന്നവരില്‍. വിശേഷിച്ചും പെണ്ണുങ്ങള്‍. എല്ലാവരും പെരുന്നാളിനെ ആഗ്രഹിക്കുമ്പോള്‍ അവര്‍ മാസം കാണരുതേ എന്നാഗ്രഹിക്കുന്നു. അടുത്ത തവണ കിട്ടുമെന്ന് തീര്‍ച്ചയില്ലാത്ത വിശുദ്ധിയുടെ അനുഭൂതി ഒരു ദിവസം കൂടി തരണേ എന്നായിരിക്കും അവരുടെ പ്രാര്‍ഥന. അരി വാങ്ങണം, പൊടിതീര്‍ന്നുപോയോ, കറി തികയുമോ, ആട്-കോഴി-താറാവുകള്‍, കുട്ടികള്‍ സമയത്തിന് അകത്ത് കയറിയോ തുടങ്ങിയ ഗാര്‍ഹിക ആകുലതകളില്‍ നിന്ന് പാലായനം ചെയ്ത് ഉത്തരവാദിത്തങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ച് ആത്മീയതയുടെ, പുണ്യത്തിന്റെ സജീവതയില്‍ മുഴുകുന്നവരാണവര്‍.
കട്ടിലിലല്ലാതെ കിടന്നിരുന്നവര്‍ നിലത്ത് പായ വിരിച്ച് കിടക്കുന്നു. ചൂടുവെള്ളം കൊണ്ട് കുളിച്ചവര്‍ ഹൌളിലെ വെള്ളം കൊണ്ട് തൃപ്തരാകുന്നു. പള്ളിക്കകത്ത് മറ തിരിച്ചുകെട്ടിയ അസൌകര്യങ്ങള്‍ക്കും മറിയം ബീവിയുടെ മിഹ്റാബിന്റെ പുണ്യമായിരിക്കണം. പ്രായം ചെന്നവര്‍ മാത്രമല്ല പെണ്‍കുട്ടികളും യുവതികളുമുണ്ടാവും ഇഅ്തികാഫിന്. അവസാനത്തെ നോമ്പ് തുറന്ന് സാധനങ്ങളെല്ലാം പെറുക്കിക്കെട്ടുമ്പോള്‍ അവരാഗ്രഹിക്കുന്നത് അടുത്ത നോമ്പിനെയായിരിക്കും.
പഠിക്കാന്‍ പുറപ്പെട്ട കുട്ടികളെ കാലങ്ങളായി കാത്തിരിക്കുന്ന ഉമ്മമാര്‍, ഇപ്പൊ വരാമെന്ന് പറഞ്ഞ് പുറത്ത് പോയ ഭര്‍ത്താക്കന്മാരെ കാത്തിരിക്കുന്ന യുവതികള്‍, ഉപ്പ എപ്പൊ വരുമെന്ന് ചോദിക്കുന്ന കുഞ്ഞുങ്ങളുടെ കലര്‍പ്പില്ലാത്ത കണ്ണൂനീര്‍, പുത്തനുടുപ്പോ നിറവയര്‍ ഭക്ഷണമോ ഇല്ലാതെ എരിയുന്ന ദാരിദ്യ്രം. ഭരണകൂട ഭീകരതയും സാമ്രാജ്യത്വ ഭീകരതയും ചേര്‍ന്ന് ചാപ്പ കുത്തിയ മുസ്ലിം ജീവിതങ്ങളുടെ ദൈന്യത ഓരോ തക്ബീറിലും വേദന നിറക്കുന്നതായിരിക്കും. ഇത്തവണത്തെ പെരുന്നാള്‍

പ്ളെയിന്‍ഗ്ളാസ്
അറിവുകള്‍ക്കും ബോധ്യങ്ങള്‍ക്കും പ്രായം കൂടും തോറും പെരുന്നാളുകള്‍ ആധിയുടേതായി മാറുന്നു.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top